തിരൂർ ∙ ഇന്ധനം നിറയ്ക്കാൻ കാശില്ലാത്തതിനാൽ മോട്ടർ വാഹനവകുപ്പിന്റെ വണ്ടികളുടെ ഓട്ടം നില‍ച്ചു തുടങ്ങി. പണം കുടിശിക വന്നതോടെ പെട്രോൾ പമ്പുകൾ ഇന്ധനം നൽകാതെ വന്നതാണ് പ്രതിസന്ധിക്കു കാരണം. ജില്ലയിലെ 7 ഓഫിസുകളിലെയും വാഹനങ്ങളുടെ ഓട്ടം പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. പമ്പുകളിൽ നൽകുന്ന ബിൽ ട്രഷറിയിൽ നിന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂർ ∙ ഇന്ധനം നിറയ്ക്കാൻ കാശില്ലാത്തതിനാൽ മോട്ടർ വാഹനവകുപ്പിന്റെ വണ്ടികളുടെ ഓട്ടം നില‍ച്ചു തുടങ്ങി. പണം കുടിശിക വന്നതോടെ പെട്രോൾ പമ്പുകൾ ഇന്ധനം നൽകാതെ വന്നതാണ് പ്രതിസന്ധിക്കു കാരണം. ജില്ലയിലെ 7 ഓഫിസുകളിലെയും വാഹനങ്ങളുടെ ഓട്ടം പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. പമ്പുകളിൽ നൽകുന്ന ബിൽ ട്രഷറിയിൽ നിന്നാണ് പാസാക്കേണ്ടത്. എന്നാൽ ട്രഷറി നിയന്ത്രണം കാരണം ഈ ബില്ലുകൾ പാസാക്കാനാകാത്ത സ്ഥിതിയാണ്.

തിരൂരങ്ങാടി ഓഫിസിലെ വണ്ടിയുടെ ഓട്ടം പാടേ നിലച്ച മട്ടാണ്. ഇവിടെ 80,000 രൂപയാണ് പമ്പുകളിൽ കുടിശികയായത്. 10,000 രൂപ പാസായിട്ടുണ്ടെങ്കിലും നടപടി പൂർത്തിയാക്കാത്തതിനാൽ കൊടുത്തു തീർക്കാൻ ആയിട്ടില്ല. തിരൂരിൽ 93,000 രൂപയാണ് പമ്പുകളിൽ നൽകാനുള്ളത്. എന്നാൽ ഉദ്യോഗസ്ഥർ സംസാരിച്ചതിനാൽ ഇവിടെയുള്ള പമ്പുടമകൾ ഇന്ധനം നൽകുന്നത് തടസ്സപ്പെടുത്തിയിട്ടില്ല. പണമെത്തിയാൽ ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണിവർ. കൊണ്ടോട്ടിയിലും പ്രതിസന്ധിയുണ്ട്. മറ്റിടങ്ങളിലെല്ലാം പണം നൽകിയില്ലെങ്കിൽ ഇന്ധനം ലഭിക്കില്ലെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇത് വാഹന പരിശോധനകളെ കാര്യമായി ബാധിക്കും. പരിശോധനയ്ക്കായി വൈദ്യുതകാറുകൾ കയ്യിലുള്ളതാണ് വകുപ്പിന്റെ ഏക ആശ്വാസം.