താനൂർ∙ അറ്റ്ലാന്റിക് ഉല്ലാസ ബോട്ട് മുങ്ങാൻ കാരണം അമിതമായി ആളെ കയറ്റിയതെന്നു കുസാറ്റ് വിദഗ്ധ സംഘത്തിന്റെ പ്രാഥമിക നിഗമനം. നിയമം ലംഘിച്ചു ബോട്ടിന്റെ മുകൾത്തട്ടിൽ യാത്രക്കാരെ കയറ്റിയതു ദുരന്തത്തിന്റെ ആഴം വർധിപ്പിച്ചതായി സംഘം വിലയിരുത്തി. വിശദമായ റിപ്പോർട്ട് അന്വേഷണ സംഘത്തിനു കൈമാറും. അന്വേഷണ സംഘം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താനൂർ∙ അറ്റ്ലാന്റിക് ഉല്ലാസ ബോട്ട് മുങ്ങാൻ കാരണം അമിതമായി ആളെ കയറ്റിയതെന്നു കുസാറ്റ് വിദഗ്ധ  സംഘത്തിന്റെ പ്രാഥമിക നിഗമനം. നിയമം ലംഘിച്ചു ബോട്ടിന്റെ മുകൾത്തട്ടിൽ യാത്രക്കാരെ കയറ്റിയതു ദുരന്തത്തിന്റെ ആഴം വർധിപ്പിച്ചതായി സംഘം വിലയിരുത്തി. വിശദമായ റിപ്പോർട്ട് അന്വേഷണ സംഘത്തിനു കൈമാറും. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ചാണ് തൂവൽത്തീരത്തെത്തി സംഘം അപകടത്തിൽപെട്ട ബോട്ട് പരിശോധിച്ചത്. 

ബോട്ടുകൾക്കു രൂപമാറ്റം വരുത്തുമ്പോൾ ഒട്ടേറെ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. അംഗീകൃത ഏജൻസിയുടെ അനുമതിയും വാങ്ങിയിട്ടില്ലെന്നു വ്യക്തമാക്കി. ബോട്ടിന്റെ ഉയരം, വീതി എന്നിവ മാനമാക്കിയുള്ള മാറ്റങ്ങളല്ല നടത്തിയത്. ഉല്ലാസ നൗകയിൽ കയറി വിശദമായ പരിശോധനയും കണക്കെടുപ്പും നടത്തി. വിവിധ ഭാഗങ്ങളിലെ അളവുകളും ഉപകരണങ്ങളുടെ സൂക്ഷ്മ പരിശോധനയും നടന്നു. നേവൽ   ആർക്കിടെക്റ്റ് കെ.കൃഷ്ണനുണ്ണി, എൻജിനീയർമാരായ കെ.അരവിന്ദൻ, മുഹമ്മദ് ആഷിക് എന്നിവരാണു പരിശോധന നടത്തിയത്. പൊലീസ് സംഘവും ഒപ്പമുണ്ടായിരുന്നു. ബോട്ടുടമ പി.നാസറടക്കം 5 പേരെ പൊലീസ് തെളിവെടുപ്പിനായി കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.