തിരൂരങ്ങാടി ∙ ഗ്യാസ് സ്റ്റൗവിൽനിന്ന് തീപടർന്ന് ഹോട്ടൽ പൂർണമായി കത്തി നശിച്ചു. സിലിണ്ടർ പൊട്ടിത്തെറിച്ചു. സംഭവ സമയം ഹോട്ടലിൽ ആളുകളുണ്ടായിരുന്നെങ്കിലും ഓടിരക്ഷപ്പെട്ടതിനാൽ പരുക്കില്ല. ചെമ്മാട് – പരപ്പനങ്ങാടി റോഡിൽ തൃക്കുളം അമ്പലപ്പടിക്ക് സമീപത്തെ ചന്ദ്രാസ് ഹോട്ടലാണ് കത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 2.35

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂരങ്ങാടി ∙ ഗ്യാസ് സ്റ്റൗവിൽനിന്ന് തീപടർന്ന് ഹോട്ടൽ പൂർണമായി കത്തി നശിച്ചു. സിലിണ്ടർ പൊട്ടിത്തെറിച്ചു. സംഭവ സമയം ഹോട്ടലിൽ ആളുകളുണ്ടായിരുന്നെങ്കിലും ഓടിരക്ഷപ്പെട്ടതിനാൽ പരുക്കില്ല. ചെമ്മാട് – പരപ്പനങ്ങാടി റോഡിൽ തൃക്കുളം അമ്പലപ്പടിക്ക് സമീപത്തെ ചന്ദ്രാസ് ഹോട്ടലാണ് കത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 2.35 നാണ് സംഭവം. സ്റ്റൗവിൽ നിന്ന് സിലിണ്ടറിലേക്ക് തീ പടരുകയായിരുന്നു. ജീവനക്കാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോഴേക്കും തീ ആളിപ്പടർന്നു.

ഉച്ചഭക്ഷണത്തിന് എത്തിയവരും ജീവനക്കാരും പുറത്തേക്കോടി രക്ഷപ്പെട്ടു. ഇതിനിടെ ഒരു സിലിണ്ടർ പൊട്ടിത്തെറിക്കുകയും സമീപത്തെ 3 തെങ്ങുകളിലേക്കും മറ്റു സിലിണ്ടറുകളിലേക്കും തീ പടരുകയും ചെയ്തു. താനൂരിൽ നിന്ന് രണ്ടും തിരൂരിൽ നിന്ന് ഒരു യൂണിറ്റും അഗ്നിരക്ഷാസേന എത്തി നാട്ടുകാരോടൊപ്പം തീയണച്ചു.

ADVERTISEMENT

മറ്റു സിലിണ്ടറുകൾ കത്തുന്നതും ഹോട്ടലിനായി സമീപത്ത് നിർമിച്ച കെട്ടിടത്തിലേക്ക് തീ പടരുന്നതും തടഞ്ഞതിനാൽ വൻ അപകടം ഒഴിവായി. ഓലയും ഷീറ്റും കൊണ്ട് നിർമിച്ചതാണ് കരിപറമ്പിലെ സഹോദരങ്ങളായ തോട്ടശ്ശേരി റൈജു, ബൈജു എന്നിവരുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ. ഹോട്ടലും സാമഗ്രികളും പൂർണമായും നശിച്ചു.ചെമ്മാട്– പരപ്പനങ്ങാടി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.