കരിപ്പൂർ ∙ ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 2 പേർ കോഴിക്കോട് വിമാനത്താവളത്തിൽ പ്രിവന്റീവ് കസ്റ്റംസിന്റെ പിടിയിലായി. ഇരുവരിൽനിന്നുമായി പിടികൂടിയ സ്വർണത്തിന് ഏകദേശം ഒന്നേകാൽ കോടി രൂപ വില കണക്കാക്കുന്നു. ജിദ്ദയിൽനിന്നെത്തിയ മലപ്പുറം സ്വദേശി വടക്കേക്കര സയിദിൽനിന്ന് (24) 1.095

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിപ്പൂർ ∙ ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 2 പേർ കോഴിക്കോട് വിമാനത്താവളത്തിൽ പ്രിവന്റീവ് കസ്റ്റംസിന്റെ പിടിയിലായി. ഇരുവരിൽനിന്നുമായി പിടികൂടിയ സ്വർണത്തിന് ഏകദേശം ഒന്നേകാൽ കോടി രൂപ വില കണക്കാക്കുന്നു. ജിദ്ദയിൽനിന്നെത്തിയ മലപ്പുറം സ്വദേശി വടക്കേക്കര സയിദിൽനിന്ന് (24)  1.095 കിലോഗ്രാം, കോഴിക്കോട് മുക്കം സ്വദേശി മുണ്ടയിൽ ഇർഷാദിൽനിന്ന് (25)  1.165 കിലോഗ്രാം വീതം സ്വർണമിശ്രിതം കോഴിക്കോട്ടുനിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെടുത്തു. ഇരുവരും ശരീരത്തിൽ കാപ്സ്യൂൾ രൂപത്തിലാക്കിയാണു സ്വർണം ഒളിപ്പിച്ചിരുന്നത്.

മിശ്രിതങ്ങളിൽനിന്നു സ്വർണം വേർതിരിച്ചെടുത്ത ശേഷം തുടർനടപടി സ്വീകരിക്കുമെന്നു പ്രിവന്റീവ് കസ്റ്റംസ് അറിയിച്ചു. ഡപ്യൂട്ടി കമ്മിഷണർ ജെ.ആനന്ദകുമാറിന്റെ നിർദേശപ്രകാരം സൂപ്രണ്ട് സലിൽ, മുഹമ്മദ്‌ റജീബ്‌, ഇൻസ്‌പെക്ടർമാരായ ഹരിസിങ് മീണ, വിഷ്ണു അശോകൻ, ഹെഡ് ഹവിൽദാർമാരായ ഇ.വി.മോഹനൻ, സന്തോഷ്‌ കുമാർ എന്നിവർ ചേർന്നാണു കള്ളക്കടത്തു പിടികൂടിയത്.