എടപ്പാൾ ∙ കഴിഞ്ഞ വർഷം തൊഴിലുറപ്പു ജോലിയുടെ ഭാഗമായി തോട് വൃത്തിയാക്കുമ്പോൾ നഷ്ടപ്പെട്ട മാല ഇന്നലെ അവിടെനിന്നു തന്നെ തിരികെ ലഭിച്ച സന്തോഷത്തിലാണു സരോജിനി. പൊൽപാക്കര തറക്കൽ ചെമ്പയിൽ സരോജിനിയുടെ 2 പവന്റെ മാലയാണു കഴിഞ്ഞ വർഷം എടപ്പാൾ പഞ്ചായത്തിലെ 4–ാം വാർഡിൽപെട്ട പൊൽപാക്കര താഴം തോട്ടിൽ ജോലി ചെയ്യുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടപ്പാൾ ∙ കഴിഞ്ഞ വർഷം തൊഴിലുറപ്പു ജോലിയുടെ ഭാഗമായി തോട് വൃത്തിയാക്കുമ്പോൾ നഷ്ടപ്പെട്ട മാല ഇന്നലെ അവിടെനിന്നു തന്നെ തിരികെ ലഭിച്ച സന്തോഷത്തിലാണു സരോജിനി. പൊൽപാക്കര തറക്കൽ ചെമ്പയിൽ സരോജിനിയുടെ 2 പവന്റെ മാലയാണു കഴിഞ്ഞ വർഷം എടപ്പാൾ പഞ്ചായത്തിലെ 4–ാം വാർഡിൽപെട്ട പൊൽപാക്കര താഴം തോട്ടിൽ ജോലി ചെയ്യുമ്പോൾ നഷ്ടമായത്. ജോലി കഴിഞ്ഞു വീട്ടിലെത്തി നോക്കുമ്പോഴാണു മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. മറ്റു ജോലിക്കാർ ഉൾപ്പെടെ 3 ദിവസം ഈ പ്രദേശത്തു മുഴുവൻ തിരഞ്ഞെങ്കിലും മാല ലഭിച്ചില്ല. 

ഇന്നലെ ഇതേ സ്ഥലത്തു സരോജിനി ഉൾപ്പെടെയുള്ളവർ തോട് വൃത്തിയാക്കാൻ തുടങ്ങി. ഇതിനിടെ ഒപ്പം ജോലി ചെയ്തിരുന്ന തറക്കൽ കുന്നത്തേൽ പറമ്പിൽ വിനോദിനിക്കു ചെളിയിൽ പുതഞ്ഞ നിലയിൽ മാല ലഭിക്കുകയായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്ന സരോജിനി ഉൾപ്പെടെയുള്ളവരോടു വിവരം പങ്കുവച്ചതോടെ തൊഴിലിടത്തു സന്തോഷം അണപൊട്ടി. മാല തിരികെ ലഭിച്ച സരോജിനിയുടെ സന്തോഷത്തിൽ പങ്കുചേർന്നതിനൊപ്പം വിനോദിനിയുടെ സത്യസന്ധതയെ അഭിനന്ദിച്ചാണു തൊഴിലാളികൾ പിരിഞ്ഞത്.