വളാഞ്ചേരി ∙ കൊട്ടാരം മാടത്തിയാർ കുന്നിനു മുകളിൽ മാലിന്യക്കൂമ്പാരത്തിനു തീപിടിച്ചു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണു തീപിടിത്തം. കിഴക്കേ കുന്നിൻ ചരിവിൽ കനത്ത പുക ഉയരുന്നതുകണ്ട് താഴ്‌വാരത്തിലെ നാട്ടുകാർ എത്തിയപ്പോഴാണ് തീ പടരുന്നതു കണ്ടത്. രാത്രി ഒന്നരയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. നഗരസഭാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളാഞ്ചേരി ∙ കൊട്ടാരം മാടത്തിയാർ കുന്നിനു മുകളിൽ മാലിന്യക്കൂമ്പാരത്തിനു തീപിടിച്ചു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണു തീപിടിത്തം. കിഴക്കേ കുന്നിൻ ചരിവിൽ കനത്ത പുക ഉയരുന്നതുകണ്ട് താഴ്‌വാരത്തിലെ നാട്ടുകാർ എത്തിയപ്പോഴാണ് തീ പടരുന്നതു കണ്ടത്. രാത്രി ഒന്നരയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

നഗരസഭാ കൗൺസിലർ ഈസ നമ്പ്രത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ തീ അണയ്ക്കുന്നതിനു നേതൃത്വം നൽകി. ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും   സ്ഥലത്തെത്തി. മാടത്തിയാർ കുന്നിനുമുകളിൽ കഴിഞ്ഞ 2 മാസത്തിനിടെ ഇതു രണ്ടാംതവണയാണ് തീപിടിത്തമുണ്ടാകുന്നത്. രാത്രിയിൽ വൻതോതിൽ മാലിന്യം കൊണ്ടുവന്ന് കുന്നിനു മുകളിൽ തട്ടി തീ കൊടുത്തതാണെന്നു സംശയിക്കുന്നു. നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ സുനിൽകുമാർ, ജെഎച്ച്ഐമാരായ ഫൗസിയ, പത്മിനി എന്നിവരും സ്ഥലത്തെത്തി   പരിശോധന നടത്തി.