മലപ്പുറം∙താനൂർ ബോട്ടപകടത്തിന്റെ അന്വേഷണ പരിധിയിൽ മന്ത്രി വി.അബ്ദുറഹിമാനെയും ഉൾപ്പെടുത്തണമെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ അദ്ദേഹം മന്ത്രിസ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്നും ജില്ലാ യൂത്ത് ലീഗ്. 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടിന്റെ ഉടമ നാസർ മന്ത്രിയുടെ ബെനാമിയാണെന്ന ആരോപണമുണ്ട്. ആരോപണവിധേയനായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙താനൂർ ബോട്ടപകടത്തിന്റെ അന്വേഷണ പരിധിയിൽ മന്ത്രി വി.അബ്ദുറഹിമാനെയും ഉൾപ്പെടുത്തണമെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ അദ്ദേഹം മന്ത്രിസ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്നും ജില്ലാ യൂത്ത് ലീഗ്. 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടിന്റെ ഉടമ നാസർ മന്ത്രിയുടെ ബെനാമിയാണെന്ന ആരോപണമുണ്ട്. ആരോപണവിധേയനായ വ്യക്തി മന്ത്രിസ്ഥാനത്തിനിരിക്കുമ്പോൾ സ്വതന്ത്ര അന്വേഷണം സാധ്യമാകില്ല.

മന്ത്രിയെ മാറ്റിനിർത്താൻ തയാറായില്ലെങ്കിൽ യൂത്ത് ലീഗ് ശക്തമായ സമരവുമായി മുന്നോട്ടുപോകും. ഇതിന്റെ ആദ്യപടിയായി 2നു വൈകിട്ട് 4നു താനൂർ അങ്ങാടിയിൽ ജനകീയ വിചാരണ സംഘടിപ്പിക്കുമെന്നു പ്രസിഡന്റ് ഷരീഫ് കുറ്റൂർ, ഭാരവാഹികളായ  മുസ്തഫ അബ്ദുൽ ലത്തീഫ്,  ബാവ വിസപ്പടി, ഗുലാം ഹസ്സൻ ആലംഗീർ എന്നിവർ പറഞ്ഞു. 

ADVERTISEMENT

താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട തുടർ നടപടികളിൽ സർക്കാർ നിസ്സംഗ സമീപനമാണു സ്വീകരിക്കുന്നത്. അന്വേഷണത്തിനു സർക്കാർ നിയോഗിച്ച കമ്മിഷനെക്കുറിച്ചു വ്യാപക പരാതിയുണ്ട്. മന്ത്രിയിലേക്കും മത്സ്യബന്ധന, തുറമുഖ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരിലേക്കും അന്വേഷണമെത്തണം. രക്ഷാപ്രവർത്തനത്തിനിടെ പരുക്കേറ്റവർക്കു ചികിത്സാ സഹായം നൽകുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നു.രക്ഷാപ്രവർത്തനത്തിനിടെ പരുക്കേറ്റ പലരും ഇനിയും ജോലിക്കു പോകാൻ കഴിയാതെ വീടുകളിൽ കഴിയുകയാണ്. ഇവരെ സർക്കാർ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും യൂത്ത് ലീഗ് നേതാക്കൾ ആരോപിച്ചു.