പെരിന്തൽമണ്ണ∙ ചെറുകരയിലെ പാതയോരത്തെ കഞ്ഞിക്കട തകർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ചെറുകര കാരയ്‌ക്കപള്ള്യാലിൽ രാജേഷിന്റെ ഉപജീവനമാർഗമായ കഞ്ഞിക്കടയാണ് കഴിഞ്ഞ ഞായറാഴ്‌ച രാത്രിയിൽ അടിച്ചുതകർത്തത്. പെരിന്തൽമണ്ണയിൽനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലത്തെത്തി അന്വേഷണം നടത്തി. സാമൂഹികവിരുദ്ധരാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരിന്തൽമണ്ണ∙ ചെറുകരയിലെ പാതയോരത്തെ കഞ്ഞിക്കട തകർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ചെറുകര കാരയ്‌ക്കപള്ള്യാലിൽ രാജേഷിന്റെ ഉപജീവനമാർഗമായ കഞ്ഞിക്കടയാണ് കഴിഞ്ഞ ഞായറാഴ്‌ച രാത്രിയിൽ അടിച്ചുതകർത്തത്. പെരിന്തൽമണ്ണയിൽനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലത്തെത്തി അന്വേഷണം നടത്തി. സാമൂഹികവിരുദ്ധരാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ചില ശബ്‌ദസന്ദേശങ്ങൾ ഉൾപ്പെടെയുള്ള  തെളിവുകൾ രാജേഷ് പൊലീസിനു നൽകിയിട്ടുണ്ട്. അതേസമയം പൊലീസ് കേസെടുത്തിട്ടില്ല. 

തലേന്ന് കച്ചവടം കഴിഞ്ഞ് കട അടച്ചു പോയതായിരുന്നു. തിങ്കളാഴ്‌ച തുറക്കാനെത്തിയപ്പോഴാണ് കട തകർത്ത നിലയിൽ കണ്ടെത്തിയത്. കടയിലെ സാധന സാമഗ്രികളെല്ലാം അടിച്ചുതകർത്ത നിലയിലായിരുന്നു. കട തകർക്കപ്പെട്ട വിവരമറിയാതെ കടയിലേക്ക് ഉച്ചഭക്ഷണവും കഞ്ഞിയും അന്വേഷിച്ച് ഇന്നലെയും ആളുകളെത്തി. ഈ സമയം കടയുടെ പുനർനിർമാണ ജോലിയിൽ രാജേഷിനെ സഹായിക്കാനും ആളുകളെത്തി. ഈ കടയിൽനിന്നുള്ള വരുമാനം കൊണ്ടാണ് രാജേഷും ഭാര്യയും 3 മക്കളും രോഗിയായ അമ്മയും അടങ്ങിയ കുടുംബം ജീവിക്കുന്നത്.