വളാഞ്ചേരി ∙ നഗരത്തിൽ തെരുവുനായ്ക്കൾ വിലസുന്നു. റോഡിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്ന ഒരു ഡസനിലധികം വരുന്ന തെരുവുനായ്ക്കൾ നഗരത്തിലെത്തുന്നവരുടെ ഉറക്കം കെടുത്തുകയാണ്. ബസ്‌ സ്റ്റാൻഡ് പരിസരത്തും വിവിധ റോഡുകളിലുമാണ് ഇവ വിലസുന്നത്. തെരുവുനായ് ശല്യം പെരുകിയിട്ടും ഇവയെ നിയന്ത്രിക്കാനാകാതെ വലയുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളാഞ്ചേരി ∙ നഗരത്തിൽ തെരുവുനായ്ക്കൾ വിലസുന്നു. റോഡിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്ന ഒരു ഡസനിലധികം വരുന്ന തെരുവുനായ്ക്കൾ നഗരത്തിലെത്തുന്നവരുടെ ഉറക്കം കെടുത്തുകയാണ്. ബസ്‌ സ്റ്റാൻഡ് പരിസരത്തും വിവിധ റോഡുകളിലുമാണ് ഇവ വിലസുന്നത്. തെരുവുനായ് ശല്യം പെരുകിയിട്ടും ഇവയെ നിയന്ത്രിക്കാനാകാതെ വലയുകയാണ് അധികൃതർ. മാസങ്ങൾക്കു മുൻപു തൊഴുവാനൂരിലും കാവുംപുറത്തും പലർക്കും നായ്ക്കളുടെ കടിയേറ്റ സംഭവമുണ്ടായിരുന്നു. തെരുവുനായ് ശല്യം സംബന്ധിച്ച് ഒട്ടേറെ പരാതികളാണു ബന്ധപ്പെട്ടവർക്ക് ലഭിക്കുന്നത്. നടപടിയെടുക്കാനുള്ള കാലതാമസം ജനങ്ങളിൽ ആശങ്ക പരത്തുന്നുണ്ട്.

തിരുനാവായ ∙ ഭാരതപ്പുഴയിൽ നീർനായ ശല്യം രൂക്ഷമാകുന്നു. തിരുനാവായ മുതൽ ചമ്രവട്ടം വരെയുള്ള ഭാഗങ്ങളിലാണ് നീർനായ ശല്യം ഏറെയുള്ളത്. 2018ൽ പ്രളയം വന്നതോടെയാണ് ഇവിടെ ഇവ എത്തിത്തുടങ്ങിയത്. പിന്നീട് പുഴയിലെ മത്സ്യസമ്പത്ത് കാരണം ഇവിടെ പെരുകി. കരകളിൽ കയറിക്കിടക്കുന്ന ഇവ ആളുകളെ കണ്ടാൽ നേരെ ഓടിവരാറുണ്ട്. പുഴയോരങ്ങളിലെത്തുന്ന നായ്ക്കളെയും മറ്റു ജീവികളെയും ആക്രമിക്കാറുമുണ്ട്. പുഴയിൽ മത്സ്യം പിടിക്കാൻ ഇറങ്ങുന്നവരും ഇവയുടെ ആക്രമണഭീഷണി നേരിടുകയാണ്. വലയെറിഞ്ഞാൽ കൂട്ടത്തോടെയെത്തി വലയിൽ കുടുങ്ങുന്ന മത്സ്യങ്ങളെ പിടിക്കുകയും വല നശിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ADVERTISEMENT

തിരുനാവായയിൽ തെരുവുനായ്ക്കൾക്ക് ത്വക്ക് രോഗം

തിരുനാവായ ∙ ത്വക്ക് രോഗം ബാധിച്ച തെരുവുനായ്ക്കൾ ആശങ്കയ്ക്കു കാരണമാകുന്നു. തിരുനാവായയിലാണു നായ്ക്കൾക്ക് ഇത്തരം രോഗം ബാധിക്കുന്നത്. പ്രത്യേക ഫംഗസ് രോഗമാണിതെന്ന സംശയമാണ് നാട്ടുകാർ ഉയർത്തുന്നത്. തെരുവുനായ്ക്കളുടെ എണ്ണം കൂടുതലായ പ്രദേശത്ത് ഇതു വ്യാപിക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. ഇത്തരം നായ്ക്കളെ കണ്ടെത്തി ചികിത്സ നൽകണമെന്ന ആവശ്യമാണു നാട്ടുകാർ ഉയർത്തുന്നത്.