പൊന്നാനി ∙ പ്രതീക്ഷയോടെ കെട്ടഴിച്ചു തുടങ്ങുകയാണ്; രണ്ടു മാസത്തോളമായി നങ്കൂരമിട്ട ബോട്ടുകൾ ഇന്ന് അർധരാത്രിയോടെ കടലിലിറങ്ങും. തീരദേശത്തിന് ഇത് ഉയിർത്തെഴുന്നേൽപിന്റെ കാലമാണ്. കാലവർഷവും കടലാക്രമണവും ട്രോളിങ് നിരോധനവും വരുത്തിവച്ച നഷ്ടങ്ങൾ ഓരോന്നായി നികത്തിയെടുക്കുന്നതിനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊന്നാനി ∙ പ്രതീക്ഷയോടെ കെട്ടഴിച്ചു തുടങ്ങുകയാണ്; രണ്ടു മാസത്തോളമായി നങ്കൂരമിട്ട ബോട്ടുകൾ ഇന്ന് അർധരാത്രിയോടെ കടലിലിറങ്ങും. തീരദേശത്തിന് ഇത് ഉയിർത്തെഴുന്നേൽപിന്റെ കാലമാണ്. കാലവർഷവും കടലാക്രമണവും ട്രോളിങ് നിരോധനവും വരുത്തിവച്ച നഷ്ടങ്ങൾ ഓരോന്നായി നികത്തിയെടുക്കുന്നതിനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ദിവസങ്ങളോളം നീണ്ട അറ്റകുറ്റപ്പണികൾക്കും വല നന്നാക്കലിനും ശേഷം വലിയ കടബാധ്യത ബോട്ടുകാർക്കു വന്നിട്ടുണ്ട്. 

ബാധ്യതയോർത്തു ചിലർ ഇത്തവണ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. ചില ബോട്ടുകൾ ഇത്തവണ കരയിൽ തന്നെ കിടക്കും. അറ്റകുറ്റപ്പണി നടത്താൻ കഴിഞ്ഞ വർഷം വാങ്ങിച്ചുകൂട്ടിയ കടബാധ്യതകൾ തീരാത്തതിനാലാണ് ഇത്തവണ പലർക്കും പണികൾ നടത്താൻ കഴിയാതിരുന്നത്. 

ADVERTISEMENT

52 ദിവസം നീണ്ട ട്രോളിങ് നിരോധനം കടലിലെ മത്സ്യസമ്പത്ത് വർധിപ്പിച്ചിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലാണു മത്സ്യത്തൊഴിലാളികൾ. ചാകരക്കോള് കിട്ടിയാൽ മാത്രമേ പിടിച്ചുനിൽക്കാൻ കഴിയുകയുള്ളൂ. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള ബോട്ടുകാരും വിദേശ ട്രോളറുകളും വന്നു ജില്ലയുടെ തീരപ്രദേശത്തു മീൻപിടിത്തം നടത്തുന്നുണ്ടെന്നു മത്സ്യത്തൊഴിലാളികൾ പരാതിപ്പെടുന്നുണ്ട്. വൻ ട്രോളറുകൾ വന്നു മത്സ്യം ഉൗറ്റിപ്പോകുന്നതു ജില്ലയിലെ മത്സ്യസമ്പത്തിനെ കാര്യമായി ബാധിക്കുന്നുണ്ടെന്നാണു മത്സ്യത്തൊഴിലാളികളുടെ പരാതി.