പൊന്നാനി ∙ സ്നേഹ സന്ദേശം ഉയർത്തിപ്പിടിച്ച് യൂത്ത് ലീഗ് ജില്ലാ മാർച്ച് സമാപിച്ചു. വിദ്വേഷത്തെ നേരിടേണ്ടത് സ്നേഹം കൊണ്ടാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ‘വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ’ എന്ന പ്രമേയത്തിൽ ജില്ലാ യൂത്ത് ലീഗ് സംഘടിപ്പിച്ച യൂത്ത് മാർച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊന്നാനി ∙ സ്നേഹ സന്ദേശം ഉയർത്തിപ്പിടിച്ച് യൂത്ത് ലീഗ് ജില്ലാ മാർച്ച് സമാപിച്ചു. വിദ്വേഷത്തെ നേരിടേണ്ടത് സ്നേഹം കൊണ്ടാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ‘വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ’ എന്ന പ്രമേയത്തിൽ ജില്ലാ യൂത്ത് ലീഗ് സംഘടിപ്പിച്ച യൂത്ത് മാർച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സാദിഖലി തങ്ങൾ. പ്രവാചകനും പൂർവികരും പകർന്നു തന്ന സ്നേഹ മാർഗമാണ് പോരാട്ട വഴികളിൽ പിന്തുടരേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

പൊന്നാനിയിൽ നടന്ന മുസ്‍ലിം യൂത്ത് ലീഗ് ജില്ലാ യൂത്ത് മാർച്ചിന്റെ സമാപനത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, പി.അബ്ദുൽ ഹമീദ്, ബാവാ വിസപ്പടി, ഗുലാം ഹസൻ ആലംഗീർ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, മുസ്തഫ അബ്ദുൽ ലത്തീഫ്, ശരീഫ് കുറ്റൂർ, എൻ.ഷംസുദ്ദീൻ, കെ.പി.എ.മജീദ് , അബ്ദുറഹിമാൻ രണ്ടത്താണി, യു.എ.ലത്തീഫ്, സി.പി.സെയ്തലവി, അഷ്റഫ് കോക്കൂർ എന്നിവർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വഴിക്കടവിൽ നിന്ന് ആരംഭിച്ച യൂത്ത് മാർച്ച് ഇന്നലെ രാത്രിയോടെയാണ് പൊന്നാനിയിൽ സമാപിച്ചത്. ജാഥ ക്യാപ്റ്റൻ ശരീഫ് കുറ്റൂർ, വൈസ് ക്യാപ്റ്റൻ മുസ്തഫ അബ്ദുൽ ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ 17 ദിവസം ജാഥ നീണ്ടു നിന്നു. ജില്ലയിലുടനീളം നാനൂറിലധികം കിലോമീറ്റർ കാൽനടയായാണ് ജാഥ കടന്നു വന്നത്. ഇന്നലെ വൈകിട്ട് ചമ്രവട്ടം ജംക‌്‌ഷനിൽ നിന്നും സമ്മേളന നഗരിയിലേക്ക് റാലി നടന്നു. മുസ്‍ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് ആധ്യക്ഷ്യം വഹിച്ചു.

ADVERTISEMENT

അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, കെ.പി.എ.മജീദ്, എം.കെ.മുനീർ, പി.അബ്ദുൽ ഹമീദ്, എൻ.ഷംസുദീൻ, യു.എ.ലത്തീഫ്, സി.പി.സെയ്തലവി, അബ്ദുറഹിമാൻ രണ്ടത്താണി, ഇസ്മായിൽ മൂത്തേടം, അഷ്റഫ് കോക്കൂർ, കെ.ടി.അഷ്റഫ്, സലീം കുരുവമ്പലം, കെ.എം.ഗഫൂർ, പി.പി.ആരിഫ്, എ.പി.ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.