നിലമ്പൂർ ∙ വടപുറം അങ്ങാടിയിൽ നാട്ടുകാരെ പരിഭ്രാന്തിയിലാക്കി പട്ടാപ്പകൽ കാട്ടുപോത്ത് ഇറങ്ങി. ഒന്നര മണിക്കൂറിന് ശേഷമാണ് വനം ദ്രുതപ്രതികരണ സേനയും എമർജൻസി റെസ്ക്യു ഫോഴ്സും ചേർന്ന് തിരികെ കാട്ടിലേക്ക് ഓടിച്ചത്. വടപുറം അങ്ങാടിയിൽ ഇന്നലെ 2ന് ആണ് സംഭവം. എടക്കോട് വനത്തിൽ നിന്ന് കുതിരപ്പുഴ കടന്ന് കണിയാന്ത്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലമ്പൂർ ∙ വടപുറം അങ്ങാടിയിൽ നാട്ടുകാരെ പരിഭ്രാന്തിയിലാക്കി പട്ടാപ്പകൽ കാട്ടുപോത്ത് ഇറങ്ങി. ഒന്നര മണിക്കൂറിന് ശേഷമാണ് വനം ദ്രുതപ്രതികരണ സേനയും എമർജൻസി റെസ്ക്യു ഫോഴ്സും ചേർന്ന് തിരികെ കാട്ടിലേക്ക് ഓടിച്ചത്. വടപുറം അങ്ങാടിയിൽ ഇന്നലെ 2ന് ആണ് സംഭവം. എടക്കോട് വനത്തിൽ നിന്ന് കുതിരപ്പുഴ കടന്ന് കണിയാന്ത്ര തോമസ് ചെറിയാന്റെ കൃഷിയിടത്തിലാണ് പോത്ത് ആദ്യം എത്തിയത്. വടപുറം ടൗൺ മസ്ജിദിന്റെ പറമ്പിലൂടെ സ്വകാര്യ ആശുപത്രിക്ക് പിന്നിലും തുടർന്ന് അങ്കണവാടിക്ക് സമീപവും എത്തി. വണ്ടൂർ റോഡിലെ കമ്പനി കുന്നിൽ നിലയുറപ്പിച്ചു. എടക്കാേട് സ്റ്റേഷൻ ജീവനക്കാരും ആർആർടിയും എത്തി. പടക്കം പൊട്ടിച്ചും റബർ ബുള്ളറ്റ് കൊണ്ട് വെടിവച്ചും ചാലിയാറിന്റ താളിപ്പാെയിൽ കടവിലൂടെ എടക്കാേട് വനത്തിൽ കയറ്റിവിട്ടു. നിലമ്പൂർ നഗരത്താേട് ചേർന്ന് എടക്കാേട് വനത്തിൽ കാട്ടുപോത്തിനെ കാണുന്നത് ആദ്യമാണ്. വനത്തിൽ 3 ആദിവാസി കോളനികളും കൃഷിയിടങ്ങളും ഉണ്ട്. ടൗണിന് സമീപം വനത്തിൽ നേരത്തെ ആനയെ കണ്ടതായി റിപ്പോർട്ട് ചെയ്തിട്ടില്ല. 5 വർഷം മുൻപ് ആനശല്യം തുടങ്ങി. ഒരു വർഷം മുൻപ് കടുവയുടെ സാന്നിധ്യവും സ്ഥിരീകരിച്ചു.