20 ഭാഷകളിലായി നൂറിലേറെ പരസ്യങ്ങളിൽ മോഡൽ. ഹോളിവുഡ് അടക്കം മൂന്നു സിനിമകളിൽ ബാലതാരം. ദുബായിലെ രാജ്യാന്തര മോഡൽ ആയ, യുഎഇയിൽ ‘എമിറാത്തി ബോയ്’ എന്നറിയപ്പെടുന്ന നിലമ്പൂരുകാരൻ പയ്യൻ ഐസിൻ ഹാഷിന്റെ ചിത്രം യുഎഇയിലെ സ്കൂൾ പാഠപുസ്കത്തിന്റെ കവർപേജുമായി. ദുബായിൽ ജോലി ചെയ്യുന്ന നിലമ്പൂർ മൂത്തേടം സ്വദേശി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

20 ഭാഷകളിലായി നൂറിലേറെ പരസ്യങ്ങളിൽ മോഡൽ. ഹോളിവുഡ് അടക്കം മൂന്നു സിനിമകളിൽ ബാലതാരം. ദുബായിലെ രാജ്യാന്തര മോഡൽ ആയ, യുഎഇയിൽ ‘എമിറാത്തി ബോയ്’ എന്നറിയപ്പെടുന്ന നിലമ്പൂരുകാരൻ പയ്യൻ ഐസിൻ ഹാഷിന്റെ ചിത്രം യുഎഇയിലെ സ്കൂൾ പാഠപുസ്കത്തിന്റെ കവർപേജുമായി. ദുബായിൽ ജോലി ചെയ്യുന്ന നിലമ്പൂർ മൂത്തേടം സ്വദേശി വലിയപീടിയേക്കൽ ഹാഷ് ജവാദിന്റെയും കോഴിക്കോട് നല്ലളം സ്വദേശി മുല്ലവീട്ടിൽ നസീഹയുടെയും മകൻ ഐസിൻ ഹാഷ് മൂന്നാം വയസ്സിലാണ് മോഡലിങ് ജീവിതം തുടങ്ങിയത്. 

ഇപ്പോൾ ഇംഗ്ലിഷ്, അറബിക് ഭാഷകളിലായി നൂറിലേറെ പരസ്യങ്ങളിൽ ഐസിൻ അഭിനയിച്ചു. ദുബായ്, അബുദാബി സർക്കാരുകളുടെ വിവിധ സ്ഥാപനങ്ങളുടെ പരസ്യങ്ങളിലെ സ്ഥിരസാന്നിധ്യമാണ് ഐസിൻ. ദുബായ് ടൂറിസം വകുപ്പിന്റെ പരസ്യത്തിൽ പലതവണ ഐസിൻ എമിറാത്തി പയ്യനായി വേഷമിട്ടു. മക്ഡോണൽസ്, ഫോക്സ് വാഗൺ, നിഡോ, വാർണർ ബ്രോസ്, ലൈഫ്ബോയ്, വാവെയ്, ഹൈൻസ്, ഡു തുടങ്ങിയ പ്രമുഖ രാജ്യാന്തര ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ച ഐസിൻ ഏറ്റവും കൂടുതൽ മോഡലായത് കിൻഡർ ജോയ് എന്ന ബ്രാൻഡിനാണ്. 

ADVERTISEMENT

ഇന്ത്യയിലെ 16 ഭാഷകൾക്കു പുറമേ ഇംഗ്ലിഷ്, അറബിക്, പോർച്ചുഗീസ്, സ്പാനിഷ് ഭാഷകളിലുമുള്ള കിൻഡർ ജോയ് പരസ്യങ്ങളിലും മോഡൽ ഐസിനാണ്. യുഎഇ മിനിസ്ട്രി ഓഫ് എജ്യുക്കേഷൻ സ്കൂൾ കുട്ടികൾക്കായി തയാറാക്കിയ സോഷ്യൽ സ്റ്റഡീസ് പാഠപുസ്തകത്തിന്റെ കവർ പേജാകാനും തന്റെ മുഖചിത്രമുള്ള പാഠപുസ്തകം പഠിക്കാനും ഐസിനു ഭാഗ്യമുണ്ടായി. 2019ൽ ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിന്റെ പ്രമോ വിഡിയോയിൽ ഇംഗ്ലണ്ട് മുൻ ഫുട്ബോൾ താരം സ്റ്റീഫൻ ജെറാദിന്റെയും സ്കോട്ടിഷ് മുൻ പരിശീലകൻ ഗ്രെ മക്‌ലൈസറിന്റെയും കൂടെ അഭിനയിച്ചിട്ടുണ്ട്. 

ഹൃത്വിക് റോഷൻ, മാധവൻ എന്നിവരോടൊപ്പം പരസ്യചിത്രങ്ങളിലും അഭിനയിച്ചു. അപ്പു എൻ.ഭട്ടതിരി സംവിധാനം ചെയ്ത ‘നിഴൽ’ എന്ന മലയാള സിനിമയിൽ കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരുടെ കൂടെയാണ് ഐസിൻ അഭിനയിച്ചത്. ‘നിഴൽ’ തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്ത് ‘നീട’ എന്ന പേരിൽ ഒടിടിയിൽ റിലീസ് ചെയ്തിട്ടുണ്ട്. ഇപ്പോൾ ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഐസിൻ. 

ADVERTISEMENT

യുഎസ് സംവിധായകൻ റെയാൻ ലാമർ സംവിധാനം ചെയ്ത ‘നോർത്ത് ഓഫ് ദ് ടെൻ’ എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും ഐസിൻ അരങ്ങേറ്റം കുറിച്ചു. ഷിക്കാഗോയിലും അബുദാബിയിലുമായി ചിത്രീകരിച്ച സിനിമയുടെ അബുദാബി ഷെഡ്യൂളിലാണ് ഐസിൻ അഭിനയിച്ചത്. അജ്മാൻ ഹാബിറ്റാറ്റ് സ്കൂൾ അഞ്ചാം ഗ്രേഡ് വിദ്യാർഥിയായ ഐസിന്റെ സഹോദരി ഹവാസിൻ ഹാഷും (5)  പത്തു പരസ്യചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.