എടപ്പാൾ ∙ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിലേക്ക് ജലവിതരണം നടത്തുന്നതിനുള്ള ടാങ്കുകളുടെ നിർമാണം പുരോഗമിക്കുന്നു. വട്ടംകുളം, എടപ്പാൾ, നന്നംമുക്ക്, ആലങ്കോട് പഞ്ചായത്തുകളിലേക്ക് ജലവിതരണം നടത്തുന്നതിനുള്ള കൂറ്റൻ ടാങ്കുകളുടെ നിർമാണമാണ് കണ്ടനകം കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടപ്പാൾ ∙ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിലേക്ക് ജലവിതരണം നടത്തുന്നതിനുള്ള ടാങ്കുകളുടെ നിർമാണം പുരോഗമിക്കുന്നു. വട്ടംകുളം, എടപ്പാൾ, നന്നംമുക്ക്, ആലങ്കോട് പഞ്ചായത്തുകളിലേക്ക് ജലവിതരണം നടത്തുന്നതിനുള്ള കൂറ്റൻ ടാങ്കുകളുടെ നിർമാണമാണ് കണ്ടനകം കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നടക്കുന്നത്. 33 ലക്ഷം ലീറ്റർ വെള്ളവും 38 ലക്ഷം ലീറ്റർ വെള്ളവും സംഭരിക്കാവുന്ന ജലസംഭരണികളാണ് ഇവിടെ നിർമിക്കുക. വട്ടംകുളം, നന്നംമുക്ക്, ആലങ്കോട് പഞ്ചായത്തുകൾക്കായി ഒരു ടാങ്കും എടപ്പാൾ, കാലടി പഞ്ചായത്തുകൾക്കായി മറ്റൊരു ടാങ്കും ഉപയോഗപ്പെടുത്തും. 

ഓരോ പഞ്ചായത്തുകളിലേക്കും 2 സോണുകൾ വീതമാണുള്ളത്. ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളിലേക്ക് വെള്ളം എത്തിക്കാൻ കോക്കൂരിലും നന്നംമുക്കിലും പ്രത്യേകം ടാങ്കുകൾ നിർമിക്കും. നരിപ്പറമ്പ് പ്ലാന്റിൽ നിന്നാണ് ഈ ടാങ്കുകളിലേക്ക് വെള്ളം എത്തിക്കുക. ഇവിടെ നിന്നു മറ്റിടങ്ങളിലേക്ക് വിതരണം നടത്തും.

ADVERTISEMENT

 വട്ടംകുളം പഞ്ചായത്തിൽ ജല ജീവൻ പദ്ധതിക്കായി പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ അവസാനഘട്ടത്തിൽ ആണെന്ന് പദ്ധതി പ്രദേശം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് എം.എ.നജീബ് പറഞ്ഞു. പൈപ്പ് സ്ഥാപിക്കാനായി കുഴിച്ച റോഡുകൾ ഉടൻ അറ്റകുറ്റപ്പണി നടത്തും. 6 മാസം കൊണ്ട് ജോലികൾ പൂർത്തിയാക്കാനാകും. പദ്ധതി പ്രദേശത്തെ മരങ്ങൾ മുറിച്ചു മാറ്റാൻ കാലതാമസം നേരിട്ടതാണ് ടാങ്ക് നിർമാണം വൈകാൻ കാരണം. പദ്ധതി യാഥാർഥ്യമാകുന്നതോടെ മേഖലയിലെ ജലക്ഷാമത്തിന് പരിഹാരമാകും.