കോട്ടയ്ക്കൽ ∙മുരളിയും സംഘവും വിവിധ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾക്കുവേണ്ടി തെരുവുനാടകങ്ങളും പാട്ടുകളും ഒരുക്കാൻ തുടങ്ങിയിട്ട് 40 വർഷം. 1984ൽ മഞ്ചേരി ലോക്സഭാ സീറ്റിൽ (പിന്നീട് മലപ്പുറം മണ്ഡലമായി) മത്സരിച്ച സിപിഎം നേതാവ് ഇ.കെ.ഇമ്പിച്ചിബാവയ്ക്കു വേണ്ടിയാണ് ആദ്യമായി കളത്തിലിറങ്ങിയതെന്ന് അന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയ്ക്കൽ ∙മുരളിയും സംഘവും വിവിധ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾക്കുവേണ്ടി തെരുവുനാടകങ്ങളും പാട്ടുകളും ഒരുക്കാൻ തുടങ്ങിയിട്ട് 40 വർഷം.1984ൽ മഞ്ചേരി ലോക്സഭാ സീറ്റിൽ (പിന്നീട് മലപ്പുറം മണ്ഡലമായി) മത്സരിച്ച സിപിഎം നേതാവ് ഇ.കെ.ഇമ്പിച്ചിബാവയ്ക്കു വേണ്ടിയാണ് ആദ്യമായി കളത്തിലിറങ്ങിയതെന്ന് അന്നു വിദ്യാർഥിയായിരുന്ന കോട്ടയ്ക്കൽ മുരളി സ്മരിക്കുന്നു. സ്ഥാനാർഥിക്കൊപ്പം ലൈവായി പാട്ടുപാടി മണ്ഡലത്തിലുടനീളം സഞ്ചരിച്ചു. പിന്നീട്, ഇതേ മണ്ഡലത്തിൽ കെ.വി.സലാവുദ്ദീൻ, ഐ.ടി.നജീബ്, ടി.കെ.ഹംസ തുടങ്ങിയവർ മത്സരിച്ചപ്പോഴും പാട്ടുകളും തെരുവുനാടകങ്ങളും ഒരുക്കി. പൊന്നാനി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം.റഹ്മത്തുല്ലയ്ക്കുവേണ്ടിയും പാടി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽനിന്നു ജനവിധി തേടിയ ടി.എൻ.സീമയ്ക്കു വേണ്ടി മണ്ഡലത്തിലുടനീളം പാട്ടുകളുമായി സഞ്ചരിച്ചു. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിലെ പ്രഫസർ രമയാണ് ഗാനരചന നിർവഹിച്ചത്.പാലോളി മുഹമ്മദ്കുട്ടി, വി.ശശികുമാർ, പി.ശ്രീരാമകൃഷ്ണൻ, വി.അബ്ദുറഹിമാൻ തുടങ്ങിയവർക്കു വേണ്ടിയും ഗാനങ്ങൾ ചിട്ടപ്പെടുത്തി. കോട്ടയ്ക്കൽ മണ്ഡലത്തിൽ 2 തവണ മത്സരിച്ചപ്പോഴും എൻ.എ.മുഹമ്മദ് കുട്ടിക്കുവേണ്ടി തെരുവുനാടകങ്ങളും ഹ്രസ്വചിത്രങ്ങളുമൊരുക്കി. മഞ്ഞളാംകുഴി അലി മങ്കടയിൽ ഇടതുസ്വതന്ത്രനായി മത്സരിച്ച 2 തിരഞ്ഞെടുപ്പുകളിലും കലാപരിപാടികളുമായി മണ്ഡലത്തിൽ സജീവമായിരുന്നു.

ADVERTISEMENT

നാടകപ്രവർത്തകൻ റഫീഖ് മംഗലശേരി രചിച്ച ‘ബിരിയാണിച്ചെമ്പ്’ എന്ന നാടകം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തുടനീളം അവതരിപ്പിച്ചപ്പോൾ പാട്ടുകളുടെ സംഗീതം നിർവഹിച്ചത് കോട്ടയ്ക്കൽ മുരളിയായിരുന്നു. തദ്ദേശതിരഞ്ഞെടുപ്പുകളിലും ഒട്ടേറെ നഗരസഭകളിലെയും പഞ്ചായത്തുകളിലെയും സ്ഥാനാർഥികൾക്കുവേണ്ടി കലാപ്രചാരണം നടത്തി. വി.എം.കൊച്ചുണ്ണി, വാസു വെള്ളില, എ.കെ.ദിനേശൻ, എസ്.പ്രഭാകരൻ നായർ, എം.എസ്.മോഹനൻ തുടങ്ങിയവരാണ് ഇമ്പമാർന്ന തിരഞ്ഞെടുപ്പ് ഗാനങ്ങൾ രചിച്ചത്. സുരേഷ് പുല്ലാട്ട്, ലത, അനീനി, പ്രണവ് രമേശ്, ഗൗതംകൃഷ്ണ, നവനീത തുടങ്ങിയവർ പാടി.

പുരോഗമന കലാസാഹിത്യ സംഘം പുറത്തിറക്കിയ 4 പാട്ടുകളാണ് മുരളി  ഇത്തവണ ചിട്ടപ്പെടുത്തിയിരിക്കുന്നത്. 20 മണ്ഡലങ്ങളിലും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തയാറാക്കിയ പാട്ടുകൾ രചിച്ചിരിക്കുന്നത് ശ്രീജിത് അരിയല്ലൂർ, സി.പി.ബൈജു, ദിജി ചാലപ്പുറം, സുരേഷ് നടുവത്ത് എന്നിവരാണ്.