നിലമ്പൂർ∙ വിഷു ദിനത്തിൽ നഗരവാസികൾ കണി കണ്ടത് കാട്ടാനയെ. കെഎൻജി പാതയിൽ നിലമ്പൂർ നഗരത്തിൽ അരുവാക്കാേട് തടി ഡിപ്പോയ്ക്ക് സമീപമാണ് 14ന് രാവിലെ 6.15ന് യാത്രക്കാർക്ക് കൊമ്പൻ കണിയൊരുക്കിയത്. തലേന്ന് രാത്രി കൃഷിയിടത്തിൽ ഇറങ്ങിയതാണ് ആന. തീറ്റപ്പുൽ തിന്ന് വയർ നിറച്ചപ്പോൾ നേരം പുലർന്നു. വേഗം ചാലിയാറിനക്കരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലമ്പൂർ∙ വിഷു ദിനത്തിൽ നഗരവാസികൾ കണി കണ്ടത് കാട്ടാനയെ. കെഎൻജി പാതയിൽ നിലമ്പൂർ നഗരത്തിൽ അരുവാക്കാേട് തടി ഡിപ്പോയ്ക്ക് സമീപമാണ് 14ന് രാവിലെ 6.15ന് യാത്രക്കാർക്ക് കൊമ്പൻ കണിയൊരുക്കിയത്.തലേന്ന് രാത്രി കൃഷിയിടത്തിൽ ഇറങ്ങിയതാണ് ആന. തീറ്റപ്പുൽ തിന്ന് വയർ നിറച്ചപ്പോൾ നേരം പുലർന്നു. വേഗം ചാലിയാറിനക്കരെ എടക്കാേട് വനത്തിലേക്ക് പോകാനുള്ള തത്രപ്പാടിൽ പാത കുറുകെക്കടക്കാൻ തുടങ്ങി. അപ്പോഴാണ് ഇരുവശങ്ങളിൽനിന്ന് തുരുതുരാ വാഹനങ്ങൾ വന്നത്.

പ്രഭാത സവാരിക്കാരും ഉണ്ടായിരുന്നു. ഹോണുകൾ നിരന്തരം മുഴക്കിയപ്പോൾ പരിഭ്രാന്തനായ ഒറ്റയാൻ വഴിയോരക്കച്ചവട ഷെഡ് തകർത്ത് കൃഷിയിടത്തിന്റെ ഭാഗത്തേക്കു മടങ്ങി.ദ്രുത പ്രതികരണ സേനയെത്തി പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ചാലിയാർ കടത്തി എടക്കാേട് വനത്തിൽ വിട്ടു. അന്നു രാത്രി, അരുവാക്കോട് അഭിഭാഷകനായ പി.ജി. മാത്യുവിന്റെ പുരയിടത്തിൽ ആന കടന്നു ഗേറ്റിന് സമീപത്തെ തെങ്ങ് തള്ളിമറിച്ചിട്ടു.