തേഞ്ഞിപ്പലം ∙ മൈസൂരു നഞ്ചൻകോട് പാതയിലുണ്ടായ കാറപകടത്തിൽ കാടപ്പടി സ്വദേശിയായ ഇ.കെ. ഫാഹിദ് (20) മരിച്ചതറി‍ഞ്ഞ് പ്രദേശവാസികൾ നടുങ്ങി.അധ്വാന ശീലനായ യുവാവിന്റെ അപകട മരണം ഉറ്റവരെയും ഉടയവരെയും സങ്കടത്തിലാക്കി. വേങ്ങര മലബാർ കോളജിൽ‌ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ ഫാഹിദ് കോളജ് അവധി പ്രമാണിച്ച് കാടപ്പടിയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേഞ്ഞിപ്പലം ∙ മൈസൂരു നഞ്ചൻകോട് പാതയിലുണ്ടായ കാറപകടത്തിൽ കാടപ്പടി സ്വദേശിയായ ഇ.കെ. ഫാഹിദ് (20) മരിച്ചതറി‍ഞ്ഞ് പ്രദേശവാസികൾ നടുങ്ങി. അധ്വാന ശീലനായ യുവാവിന്റെ അപകട മരണം ഉറ്റവരെയും ഉടയവരെയും സങ്കടത്തിലാക്കി. വേങ്ങര മലബാർ കോളജിൽ‌ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ ഫാഹിദ് കോളജ് അവധി പ്രമാണിച്ച് കാടപ്പടിയിലെ ഒരു കടയിൽ ജോലിയിൽ സജീവമായിരുന്നു. 2 കാറുകളിലായി ശനി പുലർച്ചെ കാടപ്പടിയിൽ നിന്ന് പുറപ്പെട്ടവരിൽ ഒരു കാറിലുള്ളവരാണ് അപകടത്തിൽ പെട്ടത്.

പെരുവള്ളൂർ കാടപ്പടിയിൽ നിന്ന് മൈസുരുവിലേക്ക് കാറിൽ വിനോദ യാത്ര പോയ സംഘം അപകടത്തിന് ഏതാനും മണിക്കൂർ മുൻപ് പകർത്തിയ ചിത്രം.

11 പേരാണ് 2 കാറുകളിലായി ഉണ്ടായിരുന്നത്. 2 കാറും ഒരു പെട്രോ‍ൾ പമ്പിന് അരികെ അടുപ്പിച്ച് നിർത്തി 11 പേരും പോസ് ചെയ്ത ചിത്രം വാട്‌സാപ്പിൽ സുഹൃത്തുക്കൾക്കും മറ്റും ലഭിച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോഴേക്കും അപകട വാ‍ർത്തയെത്തി. മരിച്ച ഫാഹിദ് കാടപ്പടി ഏരിയ എംഎസ്എഫ് ട്രഷററാണ്. വിനോദ യാത്ര പോയ സംഘത്തിലെ 11 പേരും കാടപ്പടിയിലും പറമ്പി‍ൽ‌പീടികയിലുമായി വിവിധ കടകളിലെ ജോലിക്കാരാണ്.  എല്ലാവർക്കും ഒരുമിച്ച് പോകാൻ പാകത്തിൽ അവധി ലഭിച്ചപ്പോൾ കാർ ഏർ‌പ്പാടാക്കി യാത്ര പുറപ്പെടുകയായിരുന്നു.

ADVERTISEMENT

മരണ വാർത്ത സ്ഥിരീകരിച്ച് ഉറ്റവരിൽ ചിലർ മൈസുരുവിലേക്ക് പുറപ്പെട്ടതിൽ പിന്നെയാണ് അപകട വാർത്ത നാട്ടിൽ കൂടുതലായി പ്രചരിച്ചത്. പഠനത്തിനൊപ്പം ജോലിക്ക് സമയം കണ്ടെത്തി ചെറു പ്രായത്തിൽ തന്നെ സ്വയം വരുമാന വഴി ഉറപ്പാക്കിയിരുന്ന യുവാവിന്റെ അകാല വിയോഗം ഉറ്റവർക്കും പരിചിതർക്കും വല്ലാത്ത നൊമ്പരമായി. ഫാഹിദിന്റെ മയ്യത്ത് പോസ്റ്റു‌മോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ച് കബറടക്കും.

ഫാഹിദ്.

വിനോദയാത്രാ സംഘത്തിന്റെ കാർ മറിഞ്ഞ് മലപ്പുറം സ്വദേശി മരിച്ചു
ബെംഗളൂരു∙ വിനോദയാത്രാ സംഘം സഞ്ചരിച്ച കാർ മറിഞ്ഞ് ന‍ഞ്ചൻഗുഡിൽ മലയാളി യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മലപ്പുറം പെരുവള്ളൂർ കാടപ്പടിയിലെ അബ്ദുൽ ഗഫൂറിന്റെയും ഹാരിഫയുടെയും മകൻ ഇ.കെ.ഫാഹിദ്(20) ആണു മരിച്ചത്. പരുക്കേറ്റ ഷബീബിനെ മൈസൂരു ജെഎസ്എസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാടപ്പടി സ്വദേശികളായ 11 പേരടങ്ങുന്ന സംഘം 2 കാറുകളിലായി മൈസൂരുവിൽനിന്നു നാട്ടിലേക്ക് മടങ്ങുമ്പോൾ നഞ്ചൻഗുഡ് ടോൾ പ്ലാസയ്ക്ക് സമീപത്താണ് അപകടമുണ്ടായത്. വേങ്ങര മലബാർ കോളജിൽ‌ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് ഫാഹിദ്. സഹോദരങ്ങൾ: സദക്കത്തുല്ല, സഹല ഷെറി, മുനവർ അലി.