പെരിന്തൽമണ്ണ ∙ ഒരു പെരുമ്പാമ്പിനു വേണ്ടി നടത്തിയ അന്വേഷണത്തിൽ പെരിന്തൽമണ്ണയിലെ ജനവാസമേഖലയിൽ നിന്ന് ഇന്നലെ പിടികൂടിയത് 15 പെരുമ്പാമ്പുകളെ. 25 വിരിയാറായ പാമ്പിൻ മുട്ടകളും കണ്ടെത്തി. കണ്ടെത്തിയതിനു ശേഷവും ഈ മുട്ടകളിൽ ചിലത് വിരിഞ്ഞു. കോഴിക്കോട് റോഡിനടുത്ത് ടൗണിനു സമീപം ജനവാസ മേഖലയിൽ പുളിയക്കുത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരിന്തൽമണ്ണ ∙ ഒരു പെരുമ്പാമ്പിനു വേണ്ടി നടത്തിയ അന്വേഷണത്തിൽ പെരിന്തൽമണ്ണയിലെ ജനവാസമേഖലയിൽ നിന്ന് ഇന്നലെ പിടികൂടിയത് 15  പെരുമ്പാമ്പുകളെ. 25 വിരിയാറായ പാമ്പിൻ മുട്ടകളും കണ്ടെത്തി. കണ്ടെത്തിയതിനു ശേഷവും ഈ മുട്ടകളിൽ ചിലത് വിരിഞ്ഞു.  കോഴിക്കോട് റോഡിനടുത്ത് ടൗണിനു സമീപം ജനവാസ മേഖലയിൽ പുളിയക്കുത്ത് സലീമിന്റെ പറമ്പിലാണ് ഇന്നലെ രാവിലെ പാമ്പിനെ കണ്ടെത്തിയത്.  മാളത്തിലേക്ക് കയറിയ പാമ്പ് പെരുമ്പാമ്പാണെന്ന സംശയത്തിൽ ട്രോമാകെയർ പ്രവർത്തകരുടെ സഹായം തേടുകയായിരുന്നു.

 സ്ഥലത്തെത്തിയ ജില്ലാ ട്രോമാകെയർ സ്‌റ്റേഷൻ യൂണിറ്റ് പ്രവർത്തകരുടെ തിരച്ചിലിലാണ് മാളത്തിനുള്ളിൽ നിന്ന് തള്ളപ്പാമ്പിനെയും പാമ്പിൻ കുഞ്ഞുങ്ങളെയും വിരിയാറായ പാമ്പിൻ മുട്ടകളും കണ്ടെത്തിയത്.  പാമ്പ് മാളത്തിനുള്ളിൽ കയറിയതോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണുമാറ്റിയാണ് ഇവയെ പിടികൂടാനായത്.  മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് വൈകിട്ടോടെ ഇവയെ പിടികൂടാനായത്.