കരുളായി∙ ദേശീയ സ്കൂൾ കായിക താരത്തെ ബൈക്കിടിച്ച് വീഴ്ത്തിയെന്നു പരാതി. നിലത്തുവീണ ബാലനെ പിന്നെയും മർദിച്ചു. സംഭവത്തിനു പിന്നിൽ ലഹരി സംഘമാണെന്ന് നാട്ടുകാർ ആരോപിച്ചു.കരുളായി വരക്കുളം പരേതനായ പാലക്കാമറ്റം മുഹമ്മദിന്റെയും ഷാഹിനയുടെയും മകൻ മുഹമ്മദ് ഷാനിന് (14) ആണു പരുക്കേറ്റത്. വീട്ടിൽനിന്ന് ടർഫിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരുളായി∙ ദേശീയ സ്കൂൾ കായിക താരത്തെ ബൈക്കിടിച്ച് വീഴ്ത്തിയെന്നു പരാതി. നിലത്തുവീണ ബാലനെ പിന്നെയും മർദിച്ചു. സംഭവത്തിനു പിന്നിൽ ലഹരി സംഘമാണെന്ന് നാട്ടുകാർ ആരോപിച്ചു.കരുളായി വരക്കുളം പരേതനായ പാലക്കാമറ്റം മുഹമ്മദിന്റെയും ഷാഹിനയുടെയും മകൻ മുഹമ്മദ് ഷാനിന് (14) ആണു പരുക്കേറ്റത്. വീട്ടിൽനിന്ന് ടർഫിലേക്ക് സൈക്കിളിൽ പോകുമ്പോൾ 20ന് രാത്രി 9.45ന് ആണ് സംഭവം. തെറ്റായ ദിശയിൽ എതിരെ വന്ന ബൈക്ക് സൈക്കിളിലിടിച്ചു. ബൈക്കിൽ 3 പേരുണ്ടായിരുന്നു. തെറിച്ചുവീണ ഷാൻ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ സംഘം മർദിച്ചു വീഴ്ത്തി. നാട്ടുകാർ എത്തിയപ്പോഴേക്കും സംഘം കടന്നുകളഞ്ഞു. ഷാനിന്റെ ഇടതുകാലും വലതുകൈയും ഒടിഞ്ഞു.

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. കൈകാലുകൾക്ക് പ്ലാസ്റ്ററിട്ട് വീട്ടിൽ കൊണ്ടുവന്നു.  കരുളായി കെഎം എച്ച്എസ്എസിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ഷാൻ കഴിഞ്ഞ ദേശീയ സ്കൂൾ മേളയിൽ കേരളത്തിനു വേണ്ടി 4 x 100 മീറ്റർ റിലേയിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. സംസ്ഥാന കായികമേളയിൽ 100 മീറ്റർ ഓട്ടത്തിൽ പങ്കെടുക്കുകയും ചെയ്തു. പൂക്കോട്ടുംപാടം പൊലീസ് കേസെടുത്തു. അക്രമികളിൽ ഒരാളെ തിരിച്ചറിഞ്ഞു. ഇതുവരെ പിടികൂടിയിട്ടില്ല.