മലപ്പുറം ∙ വോട്ടെടുപ്പു പ്രക്രിയയിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനൊരുക്കിയ പിങ്ക് പോളിങ് സ്റ്റേഷനായ കുന്നുമ്മലിലെ സെന്റ് ജമ്മാസ് എച്ച്എസ്എസിലെ 110–ാം നമ്പർ ബൂത്തിൽ പോളിങ്ങിനു വനിതകൾ നേതൃത്വം നൽകി. തുടക്കത്തിൽ പതുക്കെയായിരുന്നു പോളിങ് എങ്കിലും ഉച്ചയ്ക്കുശേഷം വേഗത്തിലായി. ജില്ലയിലെ 80 പിങ്ക് പോളിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ വോട്ടെടുപ്പു പ്രക്രിയയിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനൊരുക്കിയ പിങ്ക് പോളിങ് സ്റ്റേഷനായ കുന്നുമ്മലിലെ സെന്റ് ജമ്മാസ് എച്ച്എസ്എസിലെ 110–ാം നമ്പർ ബൂത്തിൽ പോളിങ്ങിനു വനിതകൾ നേതൃത്വം നൽകി. തുടക്കത്തിൽ പതുക്കെയായിരുന്നു പോളിങ് എങ്കിലും ഉച്ചയ്ക്കുശേഷം വേഗത്തിലായി. ജില്ലയിലെ 80 പിങ്ക് പോളിങ് സ്റ്റേഷനുകളിലൊന്നായിരുന്നു ഇത്. നാല് ഓഫിസർമാരും ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയും ഒരു സ്പെഷൽ പൊലീസ് ഓഫിസറുമായിരുന്നു ഇവിടെയുണ്ടായിരുന്നത്. വനിതാ ബൂത്ത് ഏജന്റുമുണ്ടായിരുന്നു. വെള്ളിയാഞ്ചേരി സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപിക ടി.റജീനയായിരുന്നു പ്രിസൈഡിങ് ഓഫിസർ.

ഒന്നാം പോളിങ് ഓഫിസറായി അങ്ങാടിപ്പുറം തരകൻസ് ഹൈസ്‌കൂളിലെ അധ്യാപിക കെ.എൻ.മൃദുല, രണ്ടാം പോളിങ് ഓഫിസറായി മങ്കട ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ജീവനക്കാരി കെ.സിന്ധു, മൂന്നാം പോളിങ് ഓഫിസറായി കെ.വി.സബ്‌നയും സഹായത്തിനായി പൊലീസ് ഉദ്യോഗസ്ഥയും സ്പെഷ്യൽ പൊലീസ് ഓഫിസറായി വിദ്യാർഥിനിയുമുണ്ടായിരുന്നു. ലീഗിന്റെ ബൂത്ത് ഏജന്റായി നഗരസഭാ സ്ഥിരസമിതി അധ്യക്ഷ സി.പി.ആയിശാബിയും ഉണ്ടായിരുന്നു. 1,268 വോട്ടർമാരുള്ള ബൂത്തിൽ 841 പേർ വോട്ട് ചെയ്തു.