തിരൂരങ്ങാടി ∙ സ്ഥിരമായി വൈദ്യുതി മുടക്കം, ഗതികെട്ട് യുവാക്കൾ കെഎസ്ഇബി ഓഫിസിൽ കിടന്നുറങ്ങി പ്രതിഷേധിച്ചു. ചന്തപ്പടിയിലെ കെഎസ്ഇബി സെക‍്ഷൻ ഓഫിസിൽ ഇന്നലെ അർധരാത്രിയാണ് സംഭവം. കൊടിഞ്ഞി കുറൂൽ ലെവൽ മുഞ്ചാടി ക്ലബ് പ്രവർത്തകരാണ് ഓഫിസിലെത്തി പ്രതിഷേധിച്ചത്. ശനിയാഴ്ച രാത്രി 10.30 ന് വൈദ്യുതി മുടങ്ങിയിട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂരങ്ങാടി ∙ സ്ഥിരമായി വൈദ്യുതി മുടക്കം, ഗതികെട്ട് യുവാക്കൾ കെഎസ്ഇബി ഓഫിസിൽ കിടന്നുറങ്ങി പ്രതിഷേധിച്ചു. ചന്തപ്പടിയിലെ കെഎസ്ഇബി സെക‍്ഷൻ ഓഫിസിൽ ഇന്നലെ അർധരാത്രിയാണ് സംഭവം. കൊടിഞ്ഞി കുറൂൽ ലെവൽ മുഞ്ചാടി ക്ലബ് പ്രവർത്തകരാണ് ഓഫിസിലെത്തി പ്രതിഷേധിച്ചത്. ശനിയാഴ്ച രാത്രി 10.30 ന് വൈദ്യുതി മുടങ്ങിയിട്ട് രാത്രി ഒരു മണി കഴിഞ്ഞിട്ടും എത്തിയില്ല. തുടർന്നാണ് ഇരുപതോളം ലെവൽ മുഞ്ചാടി പ്രവർത്തകർ ഓഫിസിലെത്തിയത്. ഓഫിസിൽ വെളിച്ചവും ഫാനും പ്രവർത്തിക്കുന്നുണ്ടായിരുന്നു.

ഓഫിസിലുണ്ടായിരുന്നവരോട് പരാതി പറഞ്ഞ യുവാക്കൾ ഓഫിസിനുള്ളിൽ കിടന്നുറങ്ങുകയും ചെയ്തു. കാറ്റും വെളിച്ചവും ഇവിടെയുണ്ടെന്ന് പറഞ്ഞായിരുന്നു യുവാക്കളുടെ കിടത്തം. പ്രതിഷേധത്തിനൊടുവിൽ അർധരാത്രി 2 ന് ജീവനക്കാർ യുവാക്കളോടൊപ്പമെത്തി വൈദ്യുതി ഓൺ ആക്കി നൽകി. കൊടിഞ്ഞി ഭാഗത്ത് സ്ഥിരമായി രാത്രി വൈദ്യുതി മുടക്കമാണ്. അധിക ലോഡ് കാരണം നിയന്ത്രണമേർപ്പെടുത്തിയതാണെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്. എന്നാൽ ഒരു പ്രദേശത്ത് മാത്രം സ്ഥിരമായി വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുന്നതായാണ് നാട്ടുകാരുടെ ആരോപണം.