സമസ്ത മദ്രസകൾക്ക് 6 വരെ അവധി തേഞ്ഞിപ്പലം ∙ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകൃത മദ്രസകൾക്ക് 6 വരെ അവധി പ്രഖ്യാപിച്ചു. ഉഷ്ണതരംഗ സാധ്യതയുടെ വെളിച്ചത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും അടച്ചിടാനുള്ള ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം മാനിച്ചാണ് തീരുമാനമെന്നു സമസ്ത വിദ്യാഭ്യാസ ബോർഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമസ്ത മദ്രസകൾക്ക് 6 വരെ അവധി
തേഞ്ഞിപ്പലം ∙ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകൃത മദ്രസകൾക്ക് 6 വരെ അവധി പ്രഖ്യാപിച്ചു. ഉഷ്ണതരംഗ സാധ്യതയുടെ വെളിച്ചത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും അടച്ചിടാനുള്ള ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം മാനിച്ചാണ് തീരുമാനമെന്നു സമസ്ത വിദ്യാഭ്യാസ ബോർഡ് ജന. സെക്രട്ടറി എം.ടി.അബ്ദുല്ല മുസല്യാർ അറിയിച്ചു.

ഫുട്ബോൾ സിലക്‌ഷൻ ട്രയൽസ് മാറ്റിവച്ചു
മലപ്പുറം ∙ ഉഷ്ണതരംഗ മുന്നറിയിപ്പ്; കോട്ടപ്പടി സ്റ്റേഡിയത്തിൽ ഇന്നു നടത്താനിരുന്ന സ്പോർട്സ് കൗൺസിൽ ഫുട്ബോൾ അക്കാദമി സിലക്‌ഷൻ ട്രയൽസ് മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സെക്രട്ടറി പറഞ്ഞു.

ADVERTISEMENT

ഇലക്ട്രിക്കൽ ആൻഡ് പ്ലമിങ്  മെഗാ എക്സ്പോ ഇന്നു മുതൽ
തിരൂർ ∙ ഇലക്ട്രിക്കൽ വയർമെൻ സൂപ്പർവൈസർ ആൻഡ് കോൺട്രാക്ടേഴ്സ് ഏകോപന സമിതി സംസ്ഥാന സമ്മേളനം ഇന്നും നാളെയും തുഞ്ചൻപറമ്പിൽ നടക്കും. സമ്മേളനത്തിന്റെ ഭാഗമായുള്ള ‘സ്വിച്ച് 2024’ ഇലക്ട്രിക്കൽ ആൻഡ് പ്ലമിങ് മെഗാ എക്സ്പോ ഇന്ന് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. നാളെ നടക്കുന്ന കുടുംബസംഗമം കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. തുടർന്ന് നഗരത്തിൽ ജാഥ നടക്കും. നാളെ വൈകിട്ട് നടക്കുന്ന പൊതുയോഗം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. 

ഊട്ടി പുഷ്പമേള:പ്രവേശനഫീസ് മൂന്നിരട്ടിയാക്കി
ഊട്ടി ∙ ഊട്ടി പുഷ്പമേളയ്ക്കുള്ള പ്രവേശന ഫീസ് 3 മടങ്ങാക്കിയതിൽ പരക്കെ പ്രതിഷേധം. മുതിർന്നവർക്കു 150 രൂപയും കുട്ടികൾക്ക് 75 രൂപയുമാണു പുതിയ നിരക്ക്. നിലവിൽ മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്കു 30 രൂപയുമായിരുന്നു. ഊട്ടി റോസ് ഷോ, കൂനൂരിലെ പഴമേള എന്നിവയുടെ നിരക്കുകളും കുത്തനെ ഉയർത്തി. മുതിർന്നവർക്കു 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണു മേളയ്ക്കുള്ള പ്രവേശന നിരക്ക്.

ADVERTISEMENT

മുതിർന്നവർക്കു  40 രൂപയും കുട്ടികൾക്ക്  20 രൂപയുമായിരുന്നു പഴയ നിരക്ക്. നിരക്കു പലമടങ്ങ് ഉയർത്തിയതിൽ സന്ദർശകരും നാട്ടുകാരും നിരാശയിലാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെയില്ലാതെ മേളകളുടെ നിരക്ക് ഉയർത്തുന്നത് ഉദ്യാനങ്ങളുടെ പ്രസക്തി നഷ്ടപ്പെടുത്തുമെന്നാണു ജനം പറയുന്നത്.  ഊട്ടിയിൽ തന്നെയുള്ള നിരക്കു കുറവായ, കൂടുതൽ പൂക്കളും സൗന്ദര്യവുള്ള കർണാടക പാർക്കാണു വിനോദ സഞ്ചാരികൾക്ക് ഇപ്പോൾ പ്രിയം.

നേത്ര ക്യാംപ് നാളെ
പൂക്കോട്ടുംപാടം ∙ വട്ടപ്പാടം നവതരംഗം വായനശാല മലപ്പുറം ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയുമായി ചേർന്ന് നാളെ 9 മുതൽ ഒന്ന് വരെ നേത്രചികിത്സാ നിർണയ ക്യാംപ്  നടത്തും. തിമിരബാധിതർക്ക്, യാത്ര, ഭക്ഷണം ശസ്ത്രക്രിയ തുടർചികിത്സ എന്നിവ സൗജന്യമാണ്. 9744687788.

ADVERTISEMENT

കോഴ്സ് പ്രവേശനം
∙എൽബിഎസ് സെന്ററിന്റെ മഞ്ചേരി ഉപകേന്ദ്രത്തിൽ സർട്ടിഫിക്കറ്റ് ഇൻ പൈത്തൺ കോഴ്സിലേക്ക് എസ്എസ്എൽസി പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്ക് അപേക്ഷിക്കാം. 0483 2764674.

റോബട്ടിക്സ് പരിശീലനം
∙വെളിയങ്കോട് ഉമരി ഇംഗ്ലിഷ് സ്കൂളിൽ റോബട്ടിക്സ് പരിശീലന ക്യാംപ് 8ന് നടക്കും. എറണാകുളം സിൻഡ്രോ റോബട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് ക്യാംപ് സംഘ‌ടിപ്പിക്കുന്നത്. 3 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. 9446729870.

റേഷൻ കടകളുടെ സമയത്തിൽ മാറ്റം
റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 8 വരെയുമാക്കി ക്രമീകരിച്ചു.

ഇന്ന് 
സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.