തിരൂരങ്ങാടി ∙ താലൂക്ക് ആശുപത്രിയിൽ മലിനജല ശുദ്ധീകരണ പ്ലാന്റ് നിർമാണം അവസാനഘട്ടത്തിലെത്തി. നിർമാണ ജോലികളും ഉപകരണങ്ങൾ സ്ഥാപിക്കലും പൂർത്തിയായി. വൈദ്യുത കണക‍്ഷൻ നൽകുന്നതും ഏതാനും ഭാഗത്തെ പൈപ്‌ ലൈൻ പണിയും മാത്രമാണ് ബാക്കിയുള്ളത്. താലുക്ക് ആശുപത്രിയിലെ നിലവിലെ വൈദ്യുതി ലൈനിലെ സാങ്കേതിക പ്രശ്നങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂരങ്ങാടി ∙ താലൂക്ക് ആശുപത്രിയിൽ മലിനജല ശുദ്ധീകരണ പ്ലാന്റ് നിർമാണം അവസാനഘട്ടത്തിലെത്തി. നിർമാണ ജോലികളും ഉപകരണങ്ങൾ സ്ഥാപിക്കലും പൂർത്തിയായി. വൈദ്യുത കണക‍്ഷൻ നൽകുന്നതും ഏതാനും ഭാഗത്തെ പൈപ്‌ ലൈൻ പണിയും മാത്രമാണ് ബാക്കിയുള്ളത്. താലുക്ക് ആശുപത്രിയിലെ നിലവിലെ വൈദ്യുതി ലൈനിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് വൈദ്യുത കണക‍്ഷൻ നൽകാൻ സാധിക്കാത്തത്. ഇപ്പോൾ ലൈനിൽ ഡ്രിപ്പ് ഉണ്ടാകുന്നതാണ് പ്രശ്നം. ഇതു പരിഹരിക്കുന്നതിന് അംഗീകൃത ഏജൻസിയെ എച്ച്എംസി ചുമതലപ്പെടുത്തി. മുഴുവൻ സമയവും പ്രവർത്തിക്കേണ്ടതിനാൽ വൈദ്യുതി ഇല്ലാത്ത സമയത്തേക്ക് ജനറേറ്ററും ആവശ്യമാണ്. നേരത്തേ ഡയാലിസിസ് സെന്ററിൽ ഉപയോഗിച്ചിരുന്ന ജനറേറ്റർ ഇതിനായി ഉപയോഗപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. പൈപ്‌ ലൈൻ ജോലി ഉടനെ പൂർത്തിയാക്കാനും തീരുമാനിച്ചു.

ശുചിത്വമിഷന്റെ ഒരു കോടിയും നഗരസഭയുടെ 50 ലക്ഷവും ചെലവിട്ടാണ് 1.25 ലക്ഷം ലീറ്റർ ശേഷിയുള്ള പ്ലാന്റ് നിർമിച്ചത്. താലൂക്ക് ആശുപത്രിയിലെ മലിനജലം കാരണം പരിസരത്തെ വീടുകളിലെ കിണറുകൾ മലിനമായിരിക്കുകയാണ്. ഏതാനും വർഷങ്ങളായി ശുദ്ധജല സ്രോതസ്സുകൾ മലിനമായതിനെ തുടർന്ന് പരിസരവാസികൾ ഒട്ടേറെ തവണ പ്രതിഷേധം നടത്തിയിരുന്നു. നിലവിലെ ഭരണസമിതി വന്നതോടെയാണ് പ്ലാന്റ് നിർമാണത്തിന് ഫണ്ട് അനുവദിച്ചതും പണി നടത്തിയതും. നഗരസഭയുടെ നേതൃത്വത്തിൽ വീടുകളിലേക്ക് നേരത്തേ ശുദ്ധജലം എത്തിച്ചുനൽകിയിരുന്നു. പ്ലാന്റ് ഉടനെ പ്രവർത്തന സജ്ജമാക്കാനുള്ള നീക്കത്തിലാണ് ഭരണസമിതി.