എരമംഗലം ∙ വയലുകളിൽ ദിവസവും തീപിടത്തമുണ്ടാകുന്നതു മൂലം ദുരിതത്തിലായത് പൊന്നാനിയിലെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ. പൊന്നാനി കോൾ മേഖലയിലെ വയലുകളിലാണ് ദിനംപ്രതി പുൽക്കാടുകൾ കത്തുന്നത്. തരിശിട്ട പാടശേഖരത്തെ പുൽക്കാടുകൾ അജ്ഞാത സംഘം കത്തിക്കുന്നതോടെ പുകയും തീയും ഉയരുകയാണ്. കൊടും ചൂടിൽ ദിവസവും അഞ്ചിലധികം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എരമംഗലം ∙ വയലുകളിൽ ദിവസവും തീപിടത്തമുണ്ടാകുന്നതു മൂലം ദുരിതത്തിലായത്  പൊന്നാനിയിലെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ. പൊന്നാനി കോൾ മേഖലയിലെ വയലുകളിലാണ് ദിനംപ്രതി പുൽക്കാടുകൾ കത്തുന്നത്. തരിശിട്ട പാടശേഖരത്തെ പുൽക്കാടുകൾ അജ്ഞാത സംഘം കത്തിക്കുന്നതോടെ പുകയും തീയും ഉയരുകയാണ്. 

കൊടും ചൂടിൽ ദിവസവും അഞ്ചിലധികം സ്ഥലങ്ങളിലെത്തി തീ അണക്കേണ്ടി വരികയാണ് അഗ്നിരക്ഷാ സേനയ്ക്ക്. പാടശേഖരങ്ങളിലേക്ക് അഗ്നിശമന വാഹനം എത്താൻ കഴിയാത്തത്തിനെ തുടർന്ന് മണിക്കൂറോളം വയലിൽ നിൽക്കേണ്ട ഗതികേടിലാണ് ഉദ്യോഗസ്ഥർ. പാടങ്ങളിൽ വെള്ളം വറ്റിയതോടെ സമീപത്തെ വീടുകളിൽനിന്ന് വെള്ളം എത്തിച്ച് കനത്ത ചൂടിൽ ഉദ്യോഗസ്ഥർ അപകടം മുന്നിൽ കണ്ടാണ് തീ അണയ്ക്കുന്നത്. ശക്തമായ പുക ഉയരുന്നത് മൂലം കോളിനോടു ചേർന്ന് താമസിക്കുന്ന കുടുംബങ്ങളും ദുരിതത്തിലായി. 

കാഞ്ഞിരമുക്ക് അയിനിച്ചിറയിലെ കൊക്ക് തുരുത്തിൽ തീപിടിത്തതിൽ ഉയരുന്ന പുക.
ADVERTISEMENT

അണച്ച സ്ഥലങ്ങളിൽ വീണ്ടും തീ പടരുന്നത് ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ദേശാടനപ്പക്ഷികളുടെ പ്രധാന സങ്കേതമായ കാഞ്ഞിരമുക്ക് അയിനിച്ചിറ കൊക്ക് തുരുത്തിൽ ഇന്നലെയും അഗ്നിബാധയുണ്ടായി. മൂന്നാം തവണയാണ് ഇവിടെ തീപിടിത്തമുണ്ടാകുനനത്. ഇതുമൂലം ഒട്ടേറെ കൊക്കുകളും ആമകളും ചത്തിട്ടുണ്ട്.