മലപ്പുറം ∙ ഹയർ സെക്കൻഡറി പരീക്ഷയിൽ മലപ്പുറത്തിന് വിജയ ശതമാനം മുൻ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണത്തിൽ വൻ മുന്നേറ്റം. 1200 മാർക്കും നേടിയ സമ്പൂർണ വിജയം നേടിയ കുട്ടികൾ ജില്ലയിൽ 11 പേരുണ്ട്. കഴിഞ്ഞ വർഷം ഇതു 6 ആയിരുന്നു. ജില്ലയിൽ പരീക്ഷയെഴുതിയ 61213

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ ഹയർ സെക്കൻഡറി പരീക്ഷയിൽ മലപ്പുറത്തിന് വിജയ ശതമാനം മുൻ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണത്തിൽ വൻ മുന്നേറ്റം. 1200 മാർക്കും നേടിയ സമ്പൂർണ വിജയം നേടിയ കുട്ടികൾ ജില്ലയിൽ 11 പേരുണ്ട്. കഴിഞ്ഞ വർഷം ഇതു 6 ആയിരുന്നു.

ജില്ലയിൽ പരീക്ഷയെഴുതിയ 61213 വിദ്യാർഥികളിൽ 48744 പേർ തുടർ പഠനത്തിനു യോഗ്യത നേടി. വിജയ ശതമാനം 79.63. മുൻ വർഷത്തെ അപേക്ഷിച്ച് 4.9% കുറവ്. എന്നാൽ, സംസ്ഥാന ശരാശരിയെക്കാൾ ജില്ല മുന്നിലാണ്. ഇത്തവണ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം 5654 ആണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 757 എണ്ണം കൂടുതൽ. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിച്ച് നൂറു മേനി കൊയ്ത സ്കൂളുകൾ 9 ആണ്. കഴിഞ്ഞ തവണ ഇതു 13 ആയിരുന്നു.

ADVERTISEMENT

ഇത്തവണ പട്ടികയിൽ സർക്കാർ സ്കൂളുകൾ ഒന്നു പോലുമില്ല. എയ്ഡഡ് ( 3),അൺ എയ്ഡഡ് (4), സ്പെഷൽ സ്കൂൾ (2) എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിൽ നൂറു മേനി കൊയ്ത സ്കൂളുകളുടെ എണ്ണം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്ക് സജ്ജരാക്കിയ സർക്കാർ സ്കൂളായ കോട്ടയ്ക്കൽ രാജാസ് എച്ച്എസ്എസിൽ 707 പേരിൽ 632 പേർ ഉപരിപഠന യോഗ്യത നേടി. എയ്ഡഡ് സ്കൂളുകളിൽ 740 വിദ്യാർഥികൾ പരീക്ഷ എഴുതിയ പാലേമേട് എസ്‌വി ഹയർസെക്കൻഡറി സ്‌കൂളിൽ 560 പേരും 717 പേരെ പരീക്ഷയ്ക്കിരുത്തിയ കല്ലിങ്ങൽപറമ്പ് എംഎസ്എം ഹയർസെക്കൻഡറി സ്‌കൂളിൽ 673 പേരും ഉപരിപഠനത്തിന് യോഗ്യത നേടി.

വിഎച്ച്എസ്‌സിയിൽപിന്നോട്ട്
വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജില്ലയുടെ പ്രകടനം പിറകിലാണ്. കഴിഞ്ഞ വർഷം സംസ്ഥാന ശരാശരിയെക്കാൾ മുന്നിലായിരുന്നെങ്കിൽ ഇത്തവണ ഏറെ പിന്നിൽ. 69.4 ശതമാനമാണ് ജില്ലയുടെ വിജയം. കഴിഞ്ഞ വർഷം ഇത് 81.9 ആയിരുന്നു. സംസ്ഥാനത്തു പത്താം സ്ഥാനത്താണു ജില്ല. പരീക്ഷ എഴുതിയ 2,797 വിദ്യാർഥികളിൽ 1,941 പേർ ഉപരിപഠന യോഗ്യത നേടി. സംസ്ഥാന ശരാശരി 71.42. രണ്ടു എയ്ഡഡ് സ്കൂളുകൾക്കു 100% ശതമാനം വിജയമുണ്ട്.

ADVERTISEMENT

ടെക്നിക്കലിൽകുറഞ്ഞത് 16.24%
ടെക്നിക്കൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇത്തവണ ജില്ല ഏറെ പിന്നാക്കം പോയി. പരീക്ഷയെഴുതിയ 331 പേരിൽ വിജയിച്ചത് 192 പേർ മാത്രം. വിജയ ശതമാനം 58. കഴിഞ്ഞ വർഷം ഇതു 74.24 ആയിരുന്നു. ഇത്തവണ സംസ്ഥാന ശരാശരി 70% ആണ്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവർ 5.

ഓപ്പണിലും ഇടിവ്
ഓപ്പൺ സ്കൂൾ വിഭാഗത്തിൽ ഇത്തവണ 37 % ആണു വിജയം.. കഴിഞ്ഞ വർഷത്തെക്കാൾ 8.73 കുറവ്. പരീക്ഷ എഴുതിയ 15,402 പേരിൽ 5,762 പേർ ഉപരിപഠന യോഗ്യത നേടി. ഫുൾ എപ്ലസ് നേടിയവരുടെ എണ്ണത്തിലും കുറവുണ്ട്. 204 പേരാണ് ഫുൾ എ പ്ലസ് നേടിയത്. കഴിഞ്ഞ വർഷം 212 പേർക്ക് ഫുൾ എപ്ലസ് ഉണ്ടായിരുന്നു.