തിരൂർ ∙ ചാലു കീറിയുണ്ടായ കുഴി അടച്ചതോടെ തിരക്കേറിയ ജംക‍്ഷനിലെ റോഡിൽ ഹംപ് പോലെ ഉയർന്ന് മൺകൂന. വേഗത്തിൽ വരുന്ന വാഹനങ്ങൾ ഈ കൂന കാണാതെ മറികടക്കുന്നതോടെ ഉയർന്നു ചാടുന്നു. ബൈക്കുകളും അപകടത്തിൽ പെടുന്നു. ആലത്തിയൂർ ജംക‍്ഷനിലാണിത്. ജലജീവൻ മിഷനു വേണ്ടി തൃപ്രങ്ങോട് ചെറിയപറപ്പൂരിൽനിന്ന് മംഗലം അണ്ണശ്ശേരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂർ ∙ ചാലു കീറിയുണ്ടായ കുഴി അടച്ചതോടെ തിരക്കേറിയ ജംക‍്ഷനിലെ റോഡിൽ ഹംപ് പോലെ ഉയർന്ന് മൺകൂന. വേഗത്തിൽ വരുന്ന വാഹനങ്ങൾ ഈ കൂന കാണാതെ മറികടക്കുന്നതോടെ ഉയർന്നു ചാടുന്നു. ബൈക്കുകളും അപകടത്തിൽ പെടുന്നു. ആലത്തിയൂർ ജംക‍്ഷനിലാണിത്. 

തിരൂർ താഴേപ്പാലത്ത് കെഎസ്ഇബി കേബിൾ ഇടാൻ എടുത്ത കുഴി.

ജലജീവൻ മിഷനു വേണ്ടി തൃപ്രങ്ങോട് ചെറിയപറപ്പൂരിൽനിന്ന് മംഗലം അണ്ണശ്ശേരി വരെയാണ് ചാല് കീറുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രിയാണ് ജംക‍്ഷനിൽ ചാലു കീറിയത്. വേഗത്തിൽ പൈപ്പിട്ട് ചാല് തിരികെ മൂടി. എന്നാൽ ഈ ഭാഗത്ത് മണ്ണ് കൂന പോലെ ഉയർന്നു നിൽക്കുകയാണ്. ഇതോടെ ചമ്രവട്ടം പാതയിൽ വേഗത്തിലെത്തുന്ന വണ്ടികൾ ഇതിനു മുകളിൽ കയറി ചാടുന്ന സ്ഥിതിയായി. കാറുകൾ പോലുള്ള വണ്ടികളുടെ അടിഭാഗം തട്ടുകയും ചെയ്യുന്നു. ഒട്ടേറെ ഇരുചക്ര വാഹനങ്ങളും ഈ മൺകൂനയിൽ ചാടി വീഴുന്നുണ്ട്. 

ADVERTISEMENT

കോഴിക്കോട് – കൊച്ചി പാതയായ ഈ വഴി ദിവസവും ആയിരക്കണക്കിനു വാഹനങ്ങളാണ് കടന്നു പോകുന്നത്. വഴിയെക്കുറിച്ച് ധാരണയില്ലാതെ എത്തുന്നവരാണ് ഇത്തരത്തിൽ മൺകൂന ചാടുന്നത്. ജംക‍്ഷനിലെ 4 വശങ്ങളിലും പണി നടക്കുന്നതിന്റെ മുന്നറിയിപ്പ് ബോർഡുകൾ ഉടൻ സ്ഥാപിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. മൺകൂന നീക്കി ഇവിടെ ടാറിങ് നടത്തണമെന്നും ആവശ്യപ്പെട്ടു.

∙ കെഎസ്ഇബിയുടെ 11,000 വാട്ട് കേബിൾ മണ്ണിനടിയിലൂടെ സ്ഥാപിക്കുന്ന പ്രവൃത്തിക്കായി കുഴിച്ച കുഴികളിൽ പലതും മൂടിയില്ല. രാത്രി കുഴികളിൽ ഇരുചക്ര വാഹനങ്ങൾ അടക്കം വീഴുന്നു. താഴേപ്പാലം മുതൽ കെജി പടി വരെയാണ് പലയിടത്തായി കുഴികളുള്ളത്. കുഴികളുണ്ടാക്കി യന്ത്രം ഉപയോഗിച്ച് ഭൂമിക്കടിയിലൂടെ കേബിളുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇവിടെ നടന്നത്.

ADVERTISEMENT

പണി കഴിഞ്ഞെങ്കിലും കുഴിച്ച കുഴികൾ പഴയ പടിയാക്കിയില്ല. കഴിഞ്ഞ ദിവസം പൂങ്ങോട്ടുകുളം ഭാഗത്തെ കുഴിയിൽ യുവതി ഓടിച്ച ബൈക്ക് മറിഞ്ഞിരുന്നു. സംഭവത്തിൽ യുവതിക്ക് പരുക്കേറ്റു.  ചിലയിടത്ത് മണ്ണ് ഇട്ടിട്ടുണ്ടെങ്കിലും അത് കൂനയായി കിടക്കുകയാണ്. ഈ ഭാഗത്ത് വണ്ടികൾക്ക് കടന്നു പോകാനും കഴിയില്ല. ഏറെ തിരക്കുള്ള നഗരത്തിലെ കുഴികൾ നികത്തി ടാർ ചെയ്യണമെന്നാണ് ആവശ്യം.