ഫ്രൻ്റ്സ് ക്ലബ് മമ്പാട് ചാംപ്യന്മാര്
മലപ്പുറം∙ എഎഫ്സി ഗ്രസ്സ് റൂട്ട് ഡേയോടനുബന്ധിച്ച് മലപ്പുറം ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ 12 നും 13 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിൽ നടത്തിയ ചാംപ്യൻഷിപ്പിൽ ഡാസ്ക് ചേറൂരിനെ 3-0 ന് പരാജയപ്പെടുത്തി ഫ്രന്റസ് ക്ലബ് മമ്പാട് ചാംപ്യന്മാരായി.

മലപ്പുറം∙ എഎഫ്സി ഗ്രസ്സ് റൂട്ട് ഡേയോടനുബന്ധിച്ച് മലപ്പുറം ജില്ലാ ഫുട്ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ 12 നും 13 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിൽ നടത്തിയ ചാംപ്യൻഷിപ്പിൽ ഡാസ്ക് ചേറൂരിനെ 3-0 ന് പരാജയപ്പെടുത്തി ഫ്രൻ്റ്സ് ക്ലബ് മമ്പാട് ചാംപ്യന്മാരായി.
10 ഓളം ടീമുകളിലായി 150 കളിക്കാർ പങ്കെടുത്തു. 23 കളികളിലായി 53 ഗോളുകൾ പിറന്നു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഫ്രൻ്റ്സ് ക്ലബ് മമ്പാടിന്റെ ഫാസിൻ, മികച്ച ഗോൾകീപ്പറായി ഡാസ്ക് ചേറൂരിന്റെ സൽമാൻ, മികച്ച ഡിഫൻഡറായി ഫ്രൻ്റ്സ് ക്ലബ് മമ്പാടിന്റെ ഹാദി റഹാന്‍, മികച്ച ഫോർവേർഡായി ഫ്രൻ്റ്സ് ക്ലബ് മമ്പാടിന്റെ അനയ് കൃഷ്ണ എന്നിവരെ തിരഞ്ഞെടുത്തു.
കെഎഫ്എവൈ പ്രസിഡന്റ് മുഹമ്മദ് സലീം ചാംപ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കളിക്കാർക്കും ടീമുകൾക്കുമുള്ള ട്രോഫികൾ കെഎഫ്എ എക്സിക്യൂട്ടീവ് മെമ്പർ പ്രഫ. പി.അഷറഫ് വിതരണം ചെയ്തു. ചടങ്ങിൽ ഡോ. പി.എം.സുധീർ കുമാർ, നയിം, കൃഷ്ണനാഥ്, കെ.എ.നാസർ, സി.സുരേഷ്, എം.മുനീർ, മൻസൂർ അലി, ഡോ. മുഹമ്മദാലി മുന്നിയൂർ എന്നിവർ പങ്കെടുത്തു.