മൂന്നിയൂർ ∙ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച അഞ്ചുവയസ്സുകാരിക്ക് നാട് കണ്ണീരോടെ വിട നൽകി. കളിയാട്ടമുക്ക് പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കോയ– ഫസ്ന ദമ്പതികളുടെ മകൾ ഫദ്‍വയുടെ കബറടക്കം കടവത്ത് ജുമാമസ്ജിദിൽ നടത്തി. അത്യപൂർവമായ അസുഖം ബാധിച്ചതായി അറിഞ്ഞതോടെ ബന്ധുക്കളും നാട്ടുകാരും പ്രാർഥനയിലായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരാഴ്ചത്തെ ചികിത്സയ്ക്കൊടുവിൽ തിങ്കളാഴ്ച രാത്രി 11ന് ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഫദ്‌വ മരണത്തിനു കീഴടങ്ങിയത്. വൻജനാവലിയാണ് കബറടക്കത്തിന് എത്തിയത്. കളിയാട്ടമുക്ക് എഎംഎൽപി സ്കൂളിൽ യുകെജി വിദ്യാർഥിനിയായിരുന്ന ഫദ്‌വയെ  അവസാനനോക്കു കാണാൻ കൂട്ടുകാരും അധ്യാപകരുമടക്കം എത്തി.

ADVERTISEMENT

പിതാവ് ഹസ്സൻ കോയ മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നൽകി.  വീടിനടുത്തുള്ള കടലുണ്ടിപ്പുഴയിലെ പാറക്കൽ കടവിൽ കുളിച്ച ഫദ്‍വയ്ക്ക് പനിയും തലവേദനയും പിടിപെടുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ അമീബിക് മസ്തിഷ്കജ്വരമാണെന്ന് പ്രാഥമികമായി കണ്ടെത്തിയിരുന്നു.

അന്നുമുതൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. അപൂർവ രോഗമായതിനാൽ ഇതിനുള്ള മരുന്നും ലഭ്യമായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. പി.അബ്ദുൽ ഹമീദ് എംഎൽഎയും മന്ത്രി വീണാ ജോർജും ചികിത്സാകാര്യങ്ങളിൽ ഇടപെട്ടിരുന്നു. എന്നാൽ എല്ലാവരുടെയും ശ്രമങ്ങളും പ്രാർഥനകളും വിഫലമാക്കി മരണമെത്തി. 

ADVERTISEMENT

അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
കോഴിക്കോട്∙ മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ച മലപ്പുറം മുന്നിയൂർ സ്വദേശി ഫദ്‌വയ്ക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. ഇന്നലെ പോണ്ടിച്ചേരി ജിപ്‌മെർ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച കുട്ടിയുടെ സ്രവത്തിന്റെ പിസിആർ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളുമായി 13 മുതൽ  തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു