തിരൂർ ∙ ഒരാൾക്കുമാത്രം കഷ്ടിച്ച് നടന്നിറങ്ങാൻ കഴിയുന്ന പടിക്കെട്ടുകൾക്ക് കൈവരികളില്ലാത്തതാണ് നഗരമധ്യത്തിൽ വഴിയാത്രക്കാരൻ വീണുമരിക്കാൻ ഇടയാക്കിയത്. 20 വർഷങ്ങൾക്കു മുൻപ് മുകളിലെ പ്രധാന റോഡിലെ സിറ്റി ജംക‍്ഷൻ മേൽപാലത്തിനു സമീപത്തുനിന്ന് താഴെയുള്ള ഫയർസ്റ്റേഷൻ റോഡിലേക്ക് നടന്നിറങ്ങാൻ വേണ്ടി മരാമത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂർ ∙ ഒരാൾക്കുമാത്രം കഷ്ടിച്ച് നടന്നിറങ്ങാൻ കഴിയുന്ന പടിക്കെട്ടുകൾക്ക് കൈവരികളില്ലാത്തതാണ് നഗരമധ്യത്തിൽ വഴിയാത്രക്കാരൻ വീണുമരിക്കാൻ ഇടയാക്കിയത്. 20 വർഷങ്ങൾക്കു മുൻപ് മുകളിലെ പ്രധാന റോഡിലെ സിറ്റി ജംക‍്ഷൻ മേൽപാലത്തിനു സമീപത്തുനിന്ന് താഴെയുള്ള ഫയർസ്റ്റേഷൻ റോഡിലേക്ക് നടന്നിറങ്ങാൻ വേണ്ടി മരാമത്ത് വകുപ്പ് നിർമിച്ചതാണിത്. 18 പടികളുണ്ട്. ഇരുവശത്തുനിന്നും പടികൾ വഴി കടന്നുപോകാൻ ആളുണ്ടെങ്കിൽ ഏതെങ്കിലും ഒരു വശത്തുള്ളവർ മാറിക്കൊടുക്കണം. അത്രത്തോളം ചെറിയ പടികളാണിവ. പലരും ഈ പടികളിൽനിന്നു വീഴാറുണ്ട്. 6 മാസം മുൻപും ഒരാൾ ഇവിടെ വീണിരുന്നു. എന്നാൽ ഇത്ര ഉയരത്തിൽനിന്നു വീഴുന്ന സംഭവം ആദ്യമായിട്ടാണ്. മരണം സംഭവിക്കുന്നതും ആദ്യമായി.

വർഷങ്ങൾക്കു മുൻപ് ഈ പടികൾക്കു സമീപം സ്റ്റുഡിയോ നടത്തുന്ന വിഡിയോ വ്യൂ ബഷീർ വീട്ടിൽനിന്ന് കമ്പികളെത്തിച്ച് കൈവരികൾ നിർമിച്ചിരുന്നു. എന്നാൽ ഇത് ചിലർ ചേർന്ന് മുറിച്ചുകൊണ്ടുപോയി. ഇവിടെ കൈവരികൾ നിർമിക്കണമെന്ന ആവശ്യം പലതവണ ഉയർന്നിരുന്നു. എന്നാൽ ഇതുവരെ അങ്ങനെയൊരു സൗകര്യം ഉണ്ടായില്ല. ചെറിയ പടികളായതിനാൽ ഇനിയുമൊരു അപകടം ഉണ്ടാകുന്നതിനു മുൻപ് കൈവരികൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ADVERTISEMENT

റോഡിലെ പടിയിറങ്ങുമ്പോൾ താഴേക്കു വീണയാൾ മരിച്ചു
തിരൂർ ∙ പ്രധാന റോഡിൽനിന്ന് താഴെയുള്ള റോഡിലേക്ക് കൈവരിയില്ലാത്ത പടികളിലൂടെ ഇറങ്ങുന്നതിനിടെ താഴേക്കുവീണയാൾ മരിച്ചു. പൊന്മുണ്ടം കുറ്റിപ്പാല ആറ്റുപ്പുറം അബ്ദുറഹിമാൻ (62) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. തിരൂർ സിറ്റി ജംക‍്ഷനിലെ മേൽപാലത്തിനു സമീപത്തുനിന്ന് താഴത്തെ ഫയർഫോഴ്സ് റോഡിലേക്കുള്ള പടികൾ ഇറങ്ങുന്നതിനിടെയാണ് താഴേക്കുവീണത്.

പടികൾക്ക് കൈവരി ഇല്ലാത്തതിനാൽ 15 അടിയോളം താഴേക്ക് പതിക്കുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മുൻ പ്രവാസിയാണ്. ഭാര്യ ജമീല. മക്കൾ: ഷിബിൽ റഹ്മാൻ, സന, ജെസി. മരുമക്കൾ: സൈനുദ്ദീൻ, അബ്ദുൽ ഖാദർ, അസ്ന. കബറടക്കം ഇന്ന് ക്ലാരി പുത്തൂർ ജുമാമസ്ജിദിൽ.