തിരുനാവായ ∙ സൗത്ത് പല്ലാർ നിവാസികളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ സൗത്ത് പല്ലാർ – അജിതപ്പടി റോഡ് പൂർണ ഗതാഗതയോഗ്യമാകുന്നു.2011ൽ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെംബറുമായിരുന്ന കരിപ്പനക്കൽ മൂസക്കുട്ടിയുടെ ശ്രമഫലമായി, നാട്ടുകാരുടെയും പ്രവാസികളുടെയും സഹകരണത്തോടെ സ്ഥലം ഏറ്റെടുത്തു റോഡ് നിർമാണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുനാവായ ∙ സൗത്ത് പല്ലാർ നിവാസികളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ സൗത്ത് പല്ലാർ – അജിതപ്പടി റോഡ് പൂർണ ഗതാഗതയോഗ്യമാകുന്നു. 2011ൽ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെംബറുമായിരുന്ന കരിപ്പനക്കൽ മൂസക്കുട്ടിയുടെ ശ്രമഫലമായി, നാട്ടുകാരുടെയും പ്രവാസികളുടെയും സഹകരണത്തോടെ സ്ഥലം ഏറ്റെടുത്തു റോഡ് നിർമാണം തുടങ്ങിയിരുന്നു. വൈകാതെ എംഎൽഎമാരും വാർഡ് മെംബർമാരും ഫണ്ട് അനുവദിച്ചു സൗത്ത് പല്ലാർ ഭാഗം പൂർണ ഗതാഗതയോഗ്യമാക്കി. എന്നാൽ, അജിതപ്പടി ഭാഗം വർഷങ്ങളായി നവീകരണം നടക്കാതെ കിടന്നതാണ് ഇതുവഴിയുള്ള യാത്ര ദുരിതമാക്കിയത്.

മുസ്‌ലിം ലീഗ് ഉൾപ്പെടെ വിവിധ സംഘടനകൾ മുൻകൈയെടുത്തു മണ്ണിട്ടു താൽക്കാലിക ഗതാഗത സൗകര്യം ഒരുക്കിവരികയായിരുന്നു. റോഡിന്റെ ശോച്യാവസ്ഥയും യാത്രക്കാരുടെ ബുദ്ധിമുട്ടും മനോരമ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നു കഴിഞ്ഞ വർഷം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 150 മീറ്ററോളം ദൂരം പണി പൂർത്തിയാക്കി. പിന്നാലെ കുറുക്കോളി മൊയ്തീൻ എംഎൽഎ 12.5 ലക്ഷം രൂപ അനുവദിച്ചതോടെ റോഡിന്റെ ബാക്കിയുള്ള ഭാഗം ആദ്യഘട്ട കോൺക്രീറ്റിങ് നടത്തി. പഞ്ചായത്ത് 3.5 ലക്ഷം രൂപ കൂടി അനുവദിച്ചതോടെ റോഡ് നിർമാണം എളുപ്പത്തിൽ പൂർത്തിയാക്കാനാകും. ഇതോടെ സൗത്ത് പല്ലാറിൽനിന്നു തിരൂർ റോഡിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും.