പൊന്നാനി ∙ ചമ്രവട്ടം പദ്ധതിയിലെ ടെൻഡർ വ്യവസ്ഥ മറികടന്ന്, നിർമാണത്തിന്റെ വിഡിയോ ദൃശ്യങ്ങളിലും തിരിമറി. ഷീറ്റ് പൈലുകൾ അടിച്ചിറക്കുന്നതിന്റെ പൂർണമായ വിഡിയോ ദൃശ്യങ്ങൾ ലഭ്യമാക്കണമെന്നായിരുന്നു കരാർ വ്യവസ്ഥ. എന്നാൽ, ഇത് പാലിക്കപ്പെട്ടില്ല. പറഞ്ഞ ഷീറ്റുകൾ പൂർണമായി അടിച്ചിറക്കിയോ എന്ന കാര്യത്തിൽ പോലും ഉറപ്പില്ല. ചീഫ് ടെക്നിക്കൽ എക്സാമിനർ‌ പരിശോധനയ്ക്ക് എത്തുമ്പോൾ ഷീറ്റുകൾ എണ്ണിത്തിട്ടപ്പെടുത്താൻ പാകത്തിൽ, അടിച്ചിറക്കിയ ഷീറ്റിന്റെ ഒരു മീറ്റർ ഭാഗമെങ്കിലും മുകളിലേക്കു നിർത്തണമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊന്നാനി ∙ ചമ്രവട്ടം പദ്ധതിയിലെ ടെൻഡർ വ്യവസ്ഥ മറികടന്ന്, നിർമാണത്തിന്റെ വിഡിയോ ദൃശ്യങ്ങളിലും തിരിമറി. ഷീറ്റ് പൈലുകൾ അടിച്ചിറക്കുന്നതിന്റെ പൂർണമായ വിഡിയോ ദൃശ്യങ്ങൾ ലഭ്യമാക്കണമെന്നായിരുന്നു കരാർ വ്യവസ്ഥ. എന്നാൽ, ഇത് പാലിക്കപ്പെട്ടില്ല. പറഞ്ഞ ഷീറ്റുകൾ പൂർണമായി അടിച്ചിറക്കിയോ എന്ന കാര്യത്തിൽ പോലും ഉറപ്പില്ല. ചീഫ് ടെക്നിക്കൽ എക്സാമിനർ‌ പരിശോധനയ്ക്ക് എത്തുമ്പോൾ ഷീറ്റുകൾ എണ്ണിത്തിട്ടപ്പെടുത്താൻ പാകത്തിൽ, അടിച്ചിറക്കിയ ഷീറ്റിന്റെ ഒരു മീറ്റർ ഭാഗമെങ്കിലും മുകളിലേക്കു നിർത്തണമെന്ന് അറിയിച്ചിരുന്നതാണ്. എന്നാൽ, എക്സാമിനർ എത്തിയപ്പോഴേക്കും ഷീറ്റുകൾ താഴ്ത്തിക്കഴിഞ്ഞുവെന്നാണു കരാറുകാർ അറിയിച്ചത്. തെളിവായി പൂർണമായ വിഡിയോ ദൃശ്യങ്ങൾ ഉണ്ടായിരുന്നതുമില്ല. 

ക്യാമറയുണ്ട്, ദൃശ്യങ്ങളില്ല
∙ പദ്ധതി പ്രദേശത്ത് 6 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, ഇതിന്റെയൊന്നും ദൃശ്യങ്ങൾ അസിസ്റ്റന്റ് എൻജിനീയറുടെ ഓഫിസിൽ ലഭ്യമാക്കുന്നില്ലെന്നു കാണിച്ചു സൂപ്രണ്ടിങ് എൻജിനീയർ കരാറുകാർക്കു കത്തു നൽകിയിരുന്നു. ഇതിനു ശേഷവും വിഡിയോ പൂർണമായി ലഭ്യമാക്കാൻ കരാറുകാർ തയാറായിട്ടില്ലെന്നാണ് അറിയുന്നത്. 11.9 മീറ്റർ ആഴത്തിൽ ഷീറ്റുകൾ അടിച്ചിറക്കിയെന്ന് ഉറപ്പുവരുത്താൻ പാകത്തിലുള്ള തെളിവുകളാണ് ഇല്ലാതെപോയത്. 

ചമ്രവട്ടം റഗുലേറ്ററിലെ നിർമാണ അപാകതകൾ ചൂണ്ടിക്കാട്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, പ്രോജക്ട് എക്സിക്യൂട്ടീവ് എൻജിനീയർക്ക് അയച്ച കത്ത്.
ADVERTISEMENT

കോൺക്രീറ്റിലും ക്രമക്കേട്
∙ ചമ്രവട്ടം റെഗുലേറ്ററിൽ കോൺക്രീറ്റ് ഏപ്രൺ നിർമിച്ചതിലും വൻ ക്രമക്കേട്. കോൺക്രീറ്റിലെ സിമന്റ് ഒലിച്ചു പോയി കല്ലും പുഴയിലെ മണലും മാത്രമായെന്ന് അസിസ്റ്റന്റ് എൻജിനീയറുടെ റിപ്പോർട്ട്. ദിവസങ്ങൾക്കകം തന്നെ ഈ അസിസ്റ്റന്റ് എൻജിനീയർക്കു സ്ഥലംമാറ്റം. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ വിവാദമായ റിപ്പോർട്ട് മനോരമയ്ക്കു ലഭിച്ചു. നിർമിക്കുന്നതിനു മുൻപേ ചോർന്ന ഏപ്രൺ പൊളിച്ചുമാറ്റാൻ ഒടുവിൽ സൂപ്രണ്ടിങ് എൻജിനീയർക്കു നിർദേശം നൽകേണ്ടിവന്നു. 

കോൺക്രീറ്റിങ് വെള്ളത്തിൽ

ADVERTISEMENT

∙ നിർമാണഘട്ടത്തിലേക്കു കടന്നപ്പോൾ പദ്ധതി അടിമുടി പൊളിച്ചെഴുതി. മാനദണ്ഡപ്രകാരം കോൺക്രീറ്റിങ് നടന്നില്ല. റിങ് ബണ്ട് കെട്ടി വെള്ളം തടഞ്ഞുനിർത്താതെ വെള്ളത്തിനു മുകളിലേക്കു കോൺക്രീറ്റ് നിറച്ചു. നിർമാണ ഘട്ടങ്ങളിലെ ഷെഡ്യൂളുകളെല്ലാം കരാറുകാർ തെറ്റിച്ചു. കോൺക്രീറ്റിങ് സമയത്തു പമ്പ് സെറ്റുകൾ നിരന്തരം തകരാറിലായിക്കൊണ്ടിരുന്നു. കോൺക്രീറ്റിങ്ങിനായി കൊണ്ടുവന്ന സിമന്റിനു വേണ്ട നിലവാരമുണ്ടായിരുന്നില്ലെന്നും കണ്ടെത്തി. ഗുരുതരമായ വീഴ്ചകളാണു റെഗുലേറ്ററിൽ കോൺക്രീറ്റ് ഏപ്രൺ നിർമാണവുമായി ബന്ധപ്പെട്ടു റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അസിസ്റ്റന്റ് എൻജിനീയർ മുതൽ സൈറ്റിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ പറയുന്നതൊന്നും കരാറുകാർ കേൾക്കാൻ തയാറായില്ല. 

ഗുണനിലവാര സർട്ടിഫിക്കറ്റുകളില്ല
∙ ചമ്രവട്ടം റെഗുലേറ്ററിന്റെ പുനർനിർമാണത്തിനായി കൊണ്ടുവന്ന സിമന്റിനും ഷീറ്റ് പൈലിനും മാനുഫാക്ചർ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ലെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ റിപ്പോർട്ട് ചെയ്തു. ഉദ്യോഗസ്ഥർക്കു തന്നെ ബോധ്യപ്പെടാത്ത സാധനങ്ങളാണ് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. മെറ്റീരിയൽ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സൂപ്രണ്ടിങ് എൻജിനീയർ വരെ കരാറുകാർക്കു കത്തുനൽകി. 4 മീറ്റർ ഉയരത്തിൽ പുഴയിൽ ജലം സംഭരിച്ചുനിർത്തേണ്ട പദ്ധതിയാണ് മാനദണ്ഡങ്ങൾ പാലിക്കാതെ നിർമിച്ചിരിക്കുന്നത്. 

ADVERTISEMENT

ലക്ഷങ്ങൾ പോകുന്ന വഴി‌
∙ റിങ് ബണ്ട് നിർമിച്ചു വെള്ളത്തിന്റെ ഒഴുക്കു തടയുന്നതിന് 19 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ, പേരിനു പോലും ബണ്ട് കെട്ടാതെ പണംതട്ടാനുള്ള ആസൂത്രണമാണ് നടന്നത്. ഇത് അസിസ്റ്റന്റ് എൻജിനീയർ കയ്യോടെപൊക്കി. മാത്രവുമല്ല, വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കുന്നതിന് 10 ലക്ഷം രൂപയോളം അനുവദിക്കപ്പെട്ടിട്ടുണ്ട്. പമ്പിങ് നടന്നതുമായി ബന്ധപ്പെട്ട് കരാറുകാർ എഴുതിച്ചേർത്ത കണക്കുകൾ ശരിയല്ലെന്നും അസിസ്റ്റന്റ് എൻജിനീയർ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെല്ലാം പുറമേ നിർമാണ ആവശ്യത്തിനു പുഴയിൽനിന്ന് മണലെടുത്തുവെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

കരാറുകാർക്ക് എങ്ങനെ കിട്ടി ഇൗ ധൈര്യം?‌
∙ ഗുണനിലവാര സർട്ടിഫിക്കറ്റ് സമർപ്പിക്കാതെ നിർമാണം, റിങ് ബണ്ട് കെട്ടി വെള്ളം തടഞ്ഞുനിർത്താതെ കോൺക്രീറ്റിങ്, സൈറ്റ് ഉദ്യോഗസ്ഥർ അപാകത ചൂണ്ടിക്കാട്ടിയിട്ടും കൂസലില്ലാതെ മുന്നോട്ടുപോയ കരാറുകാർക്ക് എവിടെനിന്ന് ഇൗ ധൈര്യം കിട്ടിയെന്ന ചോദ്യമാണ് ശക്തമാകുന്നത്. തന്നിഷ്ടം കാണിച്ചു മുന്നോട്ടുപോകുന്ന ഇൗ കരാറുകാർക്ക് 4 തവണ നിർമാണക്കാലാവധി നീട്ടിനൽകി. കരാറിലില്ലാത്ത അധികം പണികൂടി നൽകാൻ ഉന്നതതല യോഗം തീരുമാനമെടുത്തു. 45.06 കോടി രൂപയിലേക്കു പദ്ധതി പൊളിച്ചെഴുതാൻ ഉന്നതതലങ്ങളിൽനിന്ന് തീരുമാനം വന്നു. കരാറുകാരുടെ ഇൗ ധൈര്യവും ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായവും വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ആരോപണം.