വാപി ∙ രാത്രിയിൽ വീട്ടിൽ വന്നു മുട്ടിവിളിച്ച് 2 സ്ത്രീകളെ അജ്ഞാതർ വെടിവച്ചു കൊന്നു. ചണോദ് കോളനിയിൽ ശനിയാഴ്ച രാത്രി എട്ടരയോടെ ഹെൽമറ്റ് ധരിച്ചെത്തിയ അക്രമികൾ താഴത്തെ നിലയിൽ താമസിച്ചിരുന്ന വിധവയായ രേഖാ ബെൻ (50), ബന്ധു ദുർഗ്ഗാദേവി (50) എന്നിവരെയാണു വധിച്ചത്. റജിസ്ട്രേഷൻ നമ്പരില്ലാത്ത ബൈക്കിൽ എത്തിയ 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാപി ∙ രാത്രിയിൽ വീട്ടിൽ വന്നു മുട്ടിവിളിച്ച് 2 സ്ത്രീകളെ അജ്ഞാതർ വെടിവച്ചു കൊന്നു. ചണോദ് കോളനിയിൽ ശനിയാഴ്ച രാത്രി എട്ടരയോടെ ഹെൽമറ്റ് ധരിച്ചെത്തിയ അക്രമികൾ താഴത്തെ നിലയിൽ താമസിച്ചിരുന്ന വിധവയായ രേഖാ ബെൻ (50),  ബന്ധു ദുർഗ്ഗാദേവി (50) എന്നിവരെയാണു വധിച്ചത്. 

റജിസ്ട്രേഷൻ നമ്പരില്ലാത്ത ബൈക്കിൽ എത്തിയ  2 യുവാക്കൾ വാതിൽ മുട്ടി വിളിച്ചു. വാതിൽ തുറന്നപ്പോൾ വെളിയിൽ വന്ന സ്ത്രീക്കു നേരെ വെടിയുതിർത്തു.  ഇതു കണ്ടു പിന്നാലെ ഓടിയെത്തിയ  സ്ത്രീക്കു നേരേയും വെടിവയ്ക്കുകയായിരുന്നു.  രണ്ടു പേരും തൽക്ഷണം മരിച്ചു. വാപി ജിഐഡിസി പൊലീസും  അഹമ്മദാബാദിൽ നിന്നു ഡിഐജി യും സംഭവ സ്ഥലത്ത് എത്തി മേൽ നടപടികൾ  സ്വീകരിച്ചു.  

ADVERTISEMENT

 കൊലപാതകത്തിന്റെ  കാരണം വ്യക്തമല്ലെന്നും കൊലയാളികൾക്കായി വിശദമായി തിരച്ചിൽ നടത്തിവരികയാണെന്നും പൊലീസ് വെളിപ്പെടുത്തി. 

വെറും ഒരു കിലോമീറ്റർ അകലെയുള്ള സാമ്പത്തിക സ്ഥാപനത്തിൽ നിന്നു അടുത്തിടെ സ്വർണവും പണവുമടക്കം 10 കോടിയിൽ പരം രൂപ കൊള്ളയടിച്ചതിനു പിന്നാലെയാണ് മേഖലയെ നടുക്കിയ കൊലപാതകങ്ങൾ. 

ADVERTISEMENT