മുംബൈ∙ കൊറോണയെ ജീവിതത്തിന്റെ ഭാഗമായി സ്വീകരിക്കേണ്ടിവരുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. മഹാമാരി ഉടനെയൊന്നും പൂർണമായും നിർമാർജനം ചെയ്യാനാവാത്ത സാഹചര്യത്തിൽ കോവിഡുമായി പൊരുതി നിൽക്കുന്നതിൽ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനു സംസ്ഥാന സർക്കാർ ഊന്നൽ നൽകണമെന്ന് പവാർ ആവശ്യപ്പെട്ടു. കയ്യുറകൾ ധരിച്ചും മാസ്‌ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ കൊറോണയെ ജീവിതത്തിന്റെ ഭാഗമായി സ്വീകരിക്കേണ്ടിവരുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. മഹാമാരി ഉടനെയൊന്നും പൂർണമായും നിർമാർജനം ചെയ്യാനാവാത്ത സാഹചര്യത്തിൽ കോവിഡുമായി പൊരുതി നിൽക്കുന്നതിൽ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനു സംസ്ഥാന സർക്കാർ ഊന്നൽ നൽകണമെന്ന് പവാർ ആവശ്യപ്പെട്ടു. കയ്യുറകൾ ധരിച്ചും മാസ്‌ക് ഉപയോഗിച്ചും സാനിറ്റൈസറുകൾ ഉപയോഗിച്ചും കൈകൾ ഇടയ്ക്കിടെ സോപ്പ് കൊണ്ട് കഴുകിയും കോവിഡ് ബാധ തടയണം. ലോക്ഡൗൺ ഇളവുകളെക്കുറിച്ച് ദിവസവും ഒരു നിശ്ചിത സമയത്ത് ജനങ്ങളെ അറിയിക്കുന്നതിനുള്ള ക്രമീകരണവും ചെയ്യണം. 

അതിഥി തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങിയതോടെ സംസ്ഥാനത്തെ തൊഴിൽ രഹിതർക്ക് പുതിയ തൊഴിലവസരം ലഭിക്കുകയാണ്. വ്യവസായ സ്ഥാപനങ്ങളിൽ  ഇവരെ ഉൾക്കൊള്ളിക്കാനുള്ള കർമപരിപാടികൾ ആവിഷ്‌കരിക്കണം-പവാർ ആവശ്യപ്പെട്ടു. 

ADVERTISEMENT

വ്യവസായ വളർച്ചയ്ക്കും സംസ്ഥാനത്തേക്ക് പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുമുള്ള നയരൂപീകരണവും നടത്തണം. റെയിൽ, വ്യോമ, റോഡ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കണം.  തുറമുഖങ്ങളിലെ പ്രവർത്തനവും മന്ദഗതിയിലാണ്. കയറ്റുമതിയും  ഇറക്കുമതിയും ചരക്കുനീക്കവും വർധിപ്പിക്കാൻ മേഖലയിലെ വ്യവസായികളുമായും വിദഗ്ധരുമായും സർക്കാർ കൂടിയാലോചനകൾ നടത്തണം-പവാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി നടത്തിയ കൂടിക്കാഴ്ചയിലും സാമ്പത്തികരംഗത്തെ പുനരുജ്ജീവിപ്പിക്കാനുള്ള നിർദേശങ്ങൾ പവാർ നൽകിയിരുന്നു.