മുംബൈ∙ കോവിഡിന് എതിരെയുള്ള മുന്നണിപ്പോരാളികൾ കോവിഡ് ബാധിതരായി മരണമടയുന്ന സാഹചര്യത്തിൽ ആശ്രിതർക്ക് എന്തു ലഭിക്കുമെന്ന് സത്യവാങ്മൂലം സമർപ്പിക്കാൻ ബോംബെ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ചു മരണമടയുന്ന പൊലീസ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, നഴ്‌സുമാർ എന്നിവർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙  കോവിഡിന് എതിരെയുള്ള മുന്നണിപ്പോരാളികൾ കോവിഡ് ബാധിതരായി മരണമടയുന്ന സാഹചര്യത്തിൽ ആശ്രിതർക്ക് എന്തു ലഭിക്കുമെന്ന് സത്യവാങ്മൂലം സമർപ്പിക്കാൻ ബോംബെ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ചു മരണമടയുന്ന പൊലീസ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, നഴ്‌സുമാർ എന്നിവർക്ക് രക്തസാക്ഷി പദവി നൽകണമെന്ന് ആവശ്യപ്പെടുന്ന  പൊതുതാൽപര്യ ഹർജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി. മുന്നണിപോരാളികളുടെ ത്യാഗം സംസ്ഥാനം അംഗീകരിക്കുകയും അവരോട് ആദരവു കാണിക്കുകയും വേണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷക അപർണ വട്കർ വാദിച്ചു. 

എന്നാൽ, ഇത്തരം വിഷയങ്ങളിൽ കോടതി ഇടപെടേണ്ടതുണ്ടോ എന്ന്  തിരക്കിയ കോടതി, കേന്ദ്ര സർക്കാരിനോട് പ്രതികരണം ആരാഞ്ഞിരുന്നു.പൊതുജനങ്ങൾക്ക് ഇത്തരം പദവി നൽകാൻ കേന്ദ്രത്തിന് നിയമപരമായി അധികാരങ്ങൾ ഇല്ലെന്നാണ് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് അറിയിച്ചത്. കോവിഡ് ബാധിച്ചു മരണമടയുന്ന ഡോക്ടർമാരുടെയും പൊലീസുകാരുടെയും ആശ്രിതർക്ക് 50 ലക്ഷം രൂപ നൽകുമെന്ന് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയിട്ടുണ്ടെന്ന് അഡ്വക്കറ്റ് ജനറൽ അശുതോഷ് കുംബാക്കാനിയും അറിയിച്ചു. തുടർന്നാണ്  വിശദമായ സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ടത്. വാദം കേൾക്കൽ നാലിനു തുടരും.

ADVERTISEMENT

കോവിഡ്  ബാധിതരുടെ പേര് വെളിപ്പെടുത്തേണ്ട: ഹൈക്കോടതി

മുംബൈ∙ കോവിഡ് പോസിറ്റീവ് ആയവരുടെ പേരുകൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഹർജി ബോംബെ ഹൈക്കോടതി തള്ളി. പോസിറ്റീവ് ആയവരുമായി സമ്പർക്കമുണ്ടായവരെ കണ്ടെത്താൻ പേരു വെളിപ്പെടുത്തുന്നത് സഹായിക്കുമെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, കോവിഡ് പോസിറ്റീവ് ആയവരുടെ പേരു വെളിപ്പെടുത്തരുതെന്ന് കേന്ദ്ര സർക്കാരിന്റെ മാർഗരേഖ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു.  പേരു വെളിപ്പെടുത്തുന്നത് സമൂഹം അവരെ ഒറ്റപ്പെടുത്താൻ ഇടയാക്കിയേക്കുമെന്നും നേരത്തെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നിയമവിദ്യാർഥിയായ വൈഷ്ണവി ഗോലാവെ, സോലാപുർ സ്വദേശിയായ കർഷകൻ മഹേഷ് ഗഡേക്കർ എന്നിവരാണ് ഹർജിക്കാർ.