മുംബൈ ∙ മുംബൈ മെട്രോപ്പൊലിറ്റൻ റീജനിൽ ഇന്നു മുതൽ ഓട്ടോ, ടാക്സി എന്നിവയുടെ മിനിമം നിരക്കിൽ 3 രൂപയുടെ വർധന. ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് 18 രൂപയിൽ നിന്ന് 21 ആയി ഉയരും. കാലിപീലി ടാക്സിയുടെ മിനിമം നിരക്ക് 22 രൂപയിൽ നിന്ന് 25 രൂപയിലേക്ക് ഉയരും. കൂൾ കാബുകളുടെ നിരക്ക് 28ൽ നിന്നു 33 രൂപയാകും. രാത്രിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ മുംബൈ മെട്രോപ്പൊലിറ്റൻ റീജനിൽ ഇന്നു മുതൽ ഓട്ടോ, ടാക്സി എന്നിവയുടെ മിനിമം നിരക്കിൽ 3 രൂപയുടെ വർധന. ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് 18 രൂപയിൽ നിന്ന് 21 ആയി ഉയരും. കാലിപീലി ടാക്സിയുടെ മിനിമം നിരക്ക് 22 രൂപയിൽ നിന്ന് 25 രൂപയിലേക്ക് ഉയരും. കൂൾ കാബുകളുടെ നിരക്ക് 28ൽ നിന്നു 33 രൂപയാകും. രാത്രിയിൽ ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് 27 രൂപയും ടാക്സിയുടേത് 32 രൂപയും ആയി ഉയരും.

ഇന്നു മുതൽ മേയ് 31 വരെയായിരിക്കും ഈ നിരക്കുവർധന നിലവിലുണ്ടാവുക.

ADVERTISEMENT

ഓട്ടോ, ടാക്സി ഉടമകൾ ഈ കാലയളവിനുള്ള മീറ്ററുകൾ നവീകരിച്ചിരിക്കണം. 700 രൂപയാണ് മീറ്റർ നവീകരണത്തിന് ഒരു വാഹനത്തിനു ചെലവാകുക. ജൂൺ ഒന്നിന് ശേഷം പുതിയ ഇലക്ട്രോണിക് മീറ്റർ അനുസരിച്ചായിരിക്കും നിരക്ക് ഇടാക്കേണ്ടത്. 4.6 ലക്ഷം ഓട്ടോറിക്ഷകളും 60,000 ടാക്സികളുമാണു മെട്രോപ്പൊലിറ്റൻ റീജനിലുള്ളത്. 5 വർഷത്തിനു ശേഷമാണു നിരക്കു വർധനയെന്നും ഇന്ധനവില വർധന, ഇൻഷുറൻസ്, അറ്റകുറ്റപ്പണി നിരക്കു വർധന, കോവിഡിനെത്തുടർന്നുള്ള പ്രതിസന്ധി എന്നിവയ്ക്കിടെ സർക്കാർ തീരുമാനം ആശ്വാസമാണെന്നും വാഹന ഉടമകളും ഡ്രൈവർമാരും പറയുന്നു. എന്നാൽ, കോവിഡിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള നിരക്കുവർധന ഉപയോക്താക്കൾക്കു തിരിച്ചടിയാകും.

ഓട്ടോ

∙ 1.5 കിലോമീറ്റർ: 18 രൂപയിൽ നിന്ന് 21 രൂപയാകും. രാത്രിനിരക്ക് - 27
∙ 2 കിലോമീറ്റർ: 24 രൂപയിൽ നിന്ന് 28 രൂപയാകും. രാത്രിനിരക്ക് - 36
∙ 4 കിലോമീറ്റർ: 49 രൂപയിൽ നിന്ന് 57 രൂപയാകും. രാത്രിനിരക്ക് - 71
∙ 5 കിലോമീറ്റർ: 61 രൂപയിൽ നിന്ന് 71 രൂപയാകും. രാത്രിനിരക്ക് - 89
ടാക്സി

∙ 1.5 കിലോമീറ്റർ: 22 രൂപയിൽ നിന്ന് 25 രൂപയാകും. രാത്രിനിരക്ക് - 32
∙ 2 കിലോമീറ്റർ: 30 രൂപയിൽ നിന്ന് 43 രൂപയാകും. രാത്രിനിരക്ക് - 42
∙ 4 കിലോമീറ്റർ: 59 രൂപയിൽ നിന്ന് 68 രൂപയാകും. രാത്രിനിരക്ക് - 85
∙ 5 കിലോമീറ്റർ: 74 രൂപയിൽ നിന്ന് 85 രൂപയാകും. രാത്രിനിരക്ക് - 110