മുംബൈ∙ ‘പഞ്ചിങ് ടൈമിനു മുൻപ് ഓഫിസിൽ എത്താൻ റോഡിലെ കുണ്ടും കുഴിയും സമ്മതിക്കില്ല’-ലോക്കൽ ട്രെയിനിൽ യാത്രാനുമതി ഇല്ലാത്തതിനാൽ സ്വന്തം വാഹനങ്ങളോ ടാക്‌സിയോ ആശ്രയിക്കുന്നവരുടെ പരാതിയാണിത്. കഴിഞ്ഞ ദിവസങ്ങളിൽ തിമർത്തു പെയ്ത മഴയ്ക്കു ശേഷമാണു റോഡുകളുടെ സ്ഥിതി കൂടുതൽ മോശമായത്. ഇരുചക്രവാഹനക്കാർക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ‘പഞ്ചിങ് ടൈമിനു മുൻപ് ഓഫിസിൽ എത്താൻ റോഡിലെ കുണ്ടും കുഴിയും സമ്മതിക്കില്ല’-ലോക്കൽ ട്രെയിനിൽ യാത്രാനുമതി ഇല്ലാത്തതിനാൽ സ്വന്തം വാഹനങ്ങളോ ടാക്‌സിയോ ആശ്രയിക്കുന്നവരുടെ പരാതിയാണിത്. കഴിഞ്ഞ ദിവസങ്ങളിൽ തിമർത്തു പെയ്ത മഴയ്ക്കു ശേഷമാണു റോഡുകളുടെ സ്ഥിതി കൂടുതൽ മോശമായത്. ഇരുചക്രവാഹനക്കാർക്കു പേടിസ്വപ്നമാണ് ഈ ചതിക്കുഴികൾ. മഴ തുടരുന്നതിനാൽ വലിയ അപകടസാധ്യതയാണ് ഇവ വരുത്തിവയ്ക്കുക. 

‘ശക്തമായ ഒരു മഴ പെയ്താൽ റോഡിൽ വെള്ളം നിറയും. സൈലൻസറിൽ വെള്ളം കയറി ബൈക്കോ സ്‌കൂട്ടറോ നിന്നു പോകാതിരിക്കാൻ ആക്‌സിലേറ്റർ കൊടുത്തു കുതിക്കുകയേ നിർവാഹമുള്ളൂ. ഈ പ്രയാണത്തിനിടയിൽ ഒരു ചതിക്കുഴിയിൽ പെട്ടാലുള്ള സ്ഥിതി ആലോചിക്കാനേ വയ്യ’- നഗരത്തിലെ സ്വകാര്യ ഓഫിസിൽ ജോലി ചെയ്യുന്ന വിൽസൺ പറയുന്നു. കഴിഞ്ഞ 6 മാസത്തിനുള്ളിലെ നഗരത്തിലെ റോഡ് അപകടങ്ങളുടെ നിരക്ക് മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 15% വർധിച്ചിട്ടുണ്ടെന്നാണ് ട്രാഫിക് പൊലീസിന്റെ റിപ്പോർട്ട്. 809 അപകടങ്ങളിലായി 141 പേർ മരിക്കുകയും 822 പേർക്കു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 

ADVERTISEMENT

പുതിയ റോഡുകളുടെ നിർമാണം, അറ്റകുറ്റപ്പണി,  എന്നിവയ്ക്കായി രണ്ട് പതിറ്റാണ്ടിനുള്ളിൽ 21,000 കോടിയിലധികം രൂപ ബിഎംസി ചെലവഴിച്ചതായി അന്ധേരിയിൽ നിന്നുള്ള ബിജെപി എംഎൽഎ അമീത് സതത്തിനു ലഭിച്ച വിവരാവകാശ രേഖയിൽ  പറയുന്നു. എന്നാൽ ഇതുകൊണ്ട് റോഡുകൾ ഉപയോഗിക്കുന്നവരെക്കാൾ കരാറുകാർക്കാണു നേട്ടമുണ്ടായത് എന്നതാണ് പരസ്യമായ രഹസ്യം. 2013-2014 കാലയളവിൽ മാത്രം 3,201 കോടി രൂപയാണു ചെലവഴിച്ചിട്ടുണ്ട്. ബിഎംസി ഉദ്യോഗസ്ഥരും  രാഷ്ട്രീയക്കാരും കരാറുകാരും ഉൾപ്പെട്ട അഴിമതിയുടെ കഥകൾ അക്കാലത്തു പുറത്തുവന്നിരുന്നു. റോഡുകളിലെ കുണ്ടും കുഴിയും സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് അമീത് സതം മുംബൈയിലെ റോഡുകൾക്ക് ചെലവഴിച്ച തുകയെക്കുറിച്ച് അറിയണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. 

∙ സമൂഹമാധ്യമങ്ങളിൽ പുകയുന്ന രോഷം

ADVERTISEMENT

ബിഎംസിയെ ടാഗ് ചെയ്തു കൊണ്ടു റോഡുകളുടെ കുണ്ടും കുഴിയും വ്യക്തമാക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. വെസ്റ്റേൺ എക്‌സ്പ്രസ് ഹൈവേയിൽ ദഹിസർ ഭാഗത്തുള്ള  കുണ്ടും കുഴികളും വലിയ ഗതാഗതക്കുരുക്കുണ്ടാക്കുന്നതിന്റെ ചിത്രങ്ങൾ രണ്ടു ദിവസമായി ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും കാണാം. ബിഎംസി യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി ചെയ്ത റോഡുകൾ പോലും ഒരു മഴയിൽ പഴയ്തു പോലെയായെന്ന് സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിൽ പലരും ആരോപിക്കുന്നു.

ബിജെപി എംഎൽഎ ആശിഷ് ഷേലാറും ട്വിറ്ററിലെ  രോഷത്തിൽ പങ്കുചേർന്നു. മുംബൈയിലെ സമ്പന്നർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകണമെന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ ആഹ്വാനത്തെ പരാമർശിച്ച്, ബിഎംസി തങ്ങളുടെ പ്രിയപ്പെട്ട കരാറുകാർക്കായി 21,000 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. അതുവഴി കോടീശ്വരൻമാരായ റോഡ് കരാറുകാർ റാവുത്തിന്റെ ആഹ്വാനം ശ്രവിച്ച് സംസ്ഥാനത്തിന് 1,000 കോടി രൂപ സംഭാവന ചെയ്യുമോ എന്നായിരുന്നു ഷേലാറിന്റെ ചോദ്യം.