മുംബൈ ∙ നഴ്സുമാരുടെ നിയമനം സ്വകാര്യ ഏജൻസിക്കു കൈമാറാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് സർക്കാർ നഴ്സുമാർ ആരംഭിച്ച പണിമുടക്ക് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെ അവതാളത്തിലാക്കി. ഏതാണ്ട് 15,000 നഴ്സുമാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. മുംബൈയിലെ ജെജെ, സെന്റ് ജോർജ് എന്നിവ ഉൾപ്പെടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ നഴ്സുമാരുടെ നിയമനം സ്വകാര്യ ഏജൻസിക്കു കൈമാറാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച്   സർക്കാർ നഴ്സുമാർ ആരംഭിച്ച പണിമുടക്ക് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെ അവതാളത്തിലാക്കി.    ഏതാണ്ട് 15,000 നഴ്സുമാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. മുംബൈയിലെ ജെജെ, സെന്റ് ജോർജ്  എന്നിവ ഉൾപ്പെടെ ഒട്ടേറെ ആശുപത്രികളിൽ നേരത്തേ നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവച്ചു. 

ജെജെയിലെ എഴുനൂറോളം നഴ്സുമാർ സമരത്തിലുണ്ട്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇന്നു മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് നഴ്സസ് അസോസിയേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിലെ 4,500 നഴ്സുമാരുടെ ഒഴിവുകളിൽ 1,749 എണ്ണത്തിൽ പുറമേ നിന്നുള്ള ഏജൻസി വഴി കരാർ  നിയമനം നടത്താനുള്ള സർക്കാർ നീക്കമാണ് സമരത്തിന് പ്രേരിപ്പിച്ചത്. ഇതു സ്വകാര്യവൽക്കരണത്തിനുള്ള ശ്രമമാണെന്നും നഴ്സുമാരുടെ ശമ്പളവും ആനുകൂല്യങ്ങളും കുറയാൻ ഇടയാക്കുമെന്നുമാണ് സമരക്കാർ ചൂണ്ടിക്കാട്ടുന്നത്. നഴ്സുമാരെ ആറു വർഷം കൂടുമ്പോൾ സ്ഥലംമാറ്റാനുള്ള സർക്കാർ തീരുമാനം റദ്ദാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.