മുംബൈ ∙ വെസ്റ്റേൺ ലൈനിൽ എസി ലോക്കൽ ട്രെയിൻ വൻ ഹിറ്റ്. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. ഇൗ മാസം 16ന് 1.06 ലക്ഷം പേരാണ് വെസ്റ്റേൺ റെയിൽവേയിലെ ലോക്കൽ ട്രെയിനുകളിൽ സഞ്ചരിച്ചത്. ഇൗ മാസം എട്ടിന് 89,891 പേർ സഞ്ചരിച്ചതാണ് ഇതുവരെയുണ്ടായിരുന്ന ഏറ്റവും ഉയർന്ന കണക്ക്. അതിലും 19%

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ വെസ്റ്റേൺ ലൈനിൽ എസി ലോക്കൽ ട്രെയിൻ വൻ ഹിറ്റ്. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. ഇൗ മാസം 16ന് 1.06 ലക്ഷം പേരാണ് വെസ്റ്റേൺ റെയിൽവേയിലെ ലോക്കൽ ട്രെയിനുകളിൽ സഞ്ചരിച്ചത്. ഇൗ മാസം എട്ടിന് 89,891 പേർ സഞ്ചരിച്ചതാണ് ഇതുവരെയുണ്ടായിരുന്ന ഏറ്റവും ഉയർന്ന കണക്ക്. അതിലും 19% യാത്രക്കാരാണ് 16ന് സഞ്ചരിച്ചത്. 

എസി ട്രെയിനുകളിൽ യാത്ര ചെയ്യാൻ ആദ്യം മടിച്ചു നിന്നു നഗരവാസികളുടെ യാത്രാശീലങ്ങളിൽ ചെറിയ മാറ്റം പ്രകടമാക്കുന്നതാണ് ഇൗ കണക്കുകൾ. സിംഗിൾ യാത്രാ ടിക്കറ്റുകളുടെ നിരക്ക് മേയിൽ 50% കുറച്ചതോടെയാണ് യാത്രക്കാർ കൂടാൻ തുടങ്ങിയത്. അതിനു പിന്നാലെ, കൂടുതൽ ട്രെയിനുകളും ആരംഭിച്ചതോടെ എസിയിലേക്ക് നീങ്ങുന്നവരുടെ എണ്ണം വർധിക്കുകയായിരുന്നു. 

ADVERTISEMENT

അതേസമയം, സാധാരണ ട്രെയിനുകളെ ഒഴിവാക്കി ആ സമയം എസി ട്രെയിനുകൾ അവതരിപ്പിക്കുന്നത് സാധാരണ ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്ക് വലിയ തിരിച്ചടിയാണ്. ഒരു ട്രെയിൻ നഷ്ടപ്പെടുന്നതു മാത്രമല്ല, എസി ട്രെയിനിനു ശേഷം വരുന്ന അടുത്ത സാധാരണ ട്രെയിനിൽ തിക്കും തിരക്കും വർധിപ്പിക്കുന്നതും ദുരിതം ഇരട്ടിയാക്കും.

മധ്യറെയിൽവെ മെയിൻ ലൈനിൽ ഇന്നു മുതൽ ആരംഭിക്കുന്ന 10 എസി 

ലോക്കൽ സർവീസുകളുടെ സമയം

∙ താനെ –  സിഎസ്എംടി (ഫാസ്റ്റ്): രാവിലെ 8.20

ADVERTISEMENT

∙ സിഎസ്എംടി – ബദലാപുർ (ഫാസ്റ്റ്): രാവിലെ 09.09

∙ ബദലാപുർ – സിഎസ്എംടി (ഫാസ്റ്റ്): രാവിലെ 10.42

∙ സിഎസ്എംടി – കല്യാൺ (ഫാസ്റ്റ്): ഉച്ചയ്ക്ക് 12.25

∙ കല്യാൺ – സിഎസ്എംടി (ഫാസ്റ്റ്): ഉച്ചയ്ക്ക് 1.36

ADVERTISEMENT

∙ സിഎസ്എംടി – താനെ (സ്‌ലോ): ഉച്ചതിരിഞ്ഞ് 3.02

∙ താനെ – സിഎസ്എംടി (സ്‌ലോ): ഉച്ചതിരിഞ്ഞ് 4.12

∙ സിഎസ്എംടി – ബദലാപുർ (ഫാസ്റ്റ്): വൈകിട്ട് 5.22

∙ ബദലാപുർ – സിഎസ്എംടി (ഫാസ്റ്റ്): വൈകിട്ട് 6.55

∙ സിഎസ്എംടി – താനെ (ഫാസ്റ്റ്): രാത്രി 8.30 

വെസ്റ്റേൺ ലൈൻ എസി ലോക്കൽ  യാത്രക്കാർ

∙ ഏപ്രിൽ: 6.61 ലക്ഷം

∙ മേയ്: 11.18 ലക്ഷം

∙ ജൂൺ: 13.44 ലക്ഷം

∙ ജൂലൈ: 14.51 ലക്ഷം