മുംബൈ ∙ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലും ആശുപത്രികളിലും സീനിയർ ഡോക്ടർമാരുടെ തസ്തികകളിലെ ഒഴിവുകളിൽ നിയമനം നടക്കാത്തതു പ്രതിസന്ധി സൃഷ്ടിക്കുന്നു. പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലെ ഡോക്ടർമാരുടെ അഭാവം കാരണം ആശുപത്രികളിൽ എത്തുന്ന ഒട്ടേറെ രോഗികളാണ് വലയുന്നത്. രോഗികളുടെ പരിചരണത്തിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലും ആശുപത്രികളിലും സീനിയർ ഡോക്ടർമാരുടെ തസ്തികകളിലെ ഒഴിവുകളിൽ നിയമനം നടക്കാത്തതു പ്രതിസന്ധി സൃഷ്ടിക്കുന്നു.    പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലെ ഡോക്ടർമാരുടെ അഭാവം കാരണം ആശുപത്രികളിൽ എത്തുന്ന ഒട്ടേറെ രോഗികളാണ് വലയുന്നത്. രോഗികളുടെ പരിചരണത്തിലും മെഡിക്കൽ വിദ്യാർഥികളെ പഠിപ്പിക്കുന്നതിലും പങ്കാളികളാകുന്ന അസിസ്റ്റന്റ് പ്രഫസർമാർ ഏതൊരു മെഡിക്കൽ കോളജിന്റെയും നട്ടെല്ലാണ്. ഇവരുടെ കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക.നഗരത്തിലെ സർക്കാർ ആശുപത്രികളിലൊന്നായ ഫോർട്ടിലെ സെന്റ് ജോർജ് ആശുപത്രിയിൽ കോവിഡ് കാലത്തിന് ശേഷം ഇതുവരെ പ്ലാസ്റ്റിക് സർജറി, യൂറോളജി കേസുകൾ എടുത്തിട്ടില്ല. ഈ വിഭാഗങ്ങളിൽ സീനിയർ ഡോക്ടർമാർ ഇല്ലാത്തതാണ് കാരണം.

മെഡിക്കൽ കോളജുകൾ കൂടി; ഡോക്ടർമാർ മാത്രം കുറവ്

ADVERTISEMENT

സർക്കാർ മെഡിക്കൽ കോളജുകളുടെ എണ്ണം കൂടിയെങ്കിലും ദീർഘകാലമായി പുതിയ നിയമനങ്ങൾ നടക്കാത്തതിനാൽ ആരോഗ്യമേഖലയുടെ നില പരിതാപകരമാണ്. കഴിഞ്ഞ 5 വർഷത്തിനിടയിൽ സത്താറ, നന്ദുർബാർ, സിന്ധുദുർഗ്, അലിബാഗ് എന്നിവിടങ്ങളിൽ സർക്കാർ മെഡിക്കൽ കോളജുകൾ തുറന്നു.

 ഉസ്മാനാബാദിൽ പുതിയ സർക്കാർ മെഡിക്കൽ കോളജ് ഈ വർഷം തുറക്കും. ഇതോടെ സംസ്ഥാനത്തെ ആകെ സർക്കാർ മെഡിക്കൽ കോളജുകളുടെ എണ്ണം 19 ആയി ഉയരും.എന്നാൽ നിലവിൽ പുതിയ മെഡിക്കൽ കോളജുകൾ തുറക്കുമ്പോൾ സർവീസിൽ ഉളള സീനിയർ ഡോക്ടർമാരെ തന്നെ അവിടേക്കു നിയമിക്കുകയാണ് ചെയ്യുന്നത്. നിലവിലുള്ള മെഡിക്കൽ കോളജിൽ നിന്ന് സീനിയർ ഡോക്ടർമാരെ പുതിയ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുമ്പോൾ, അവർ അതുവരെ പ്രവർത്തിച്ച മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെ പരിശീലനത്തെയും രോഗി പരിചരണത്തെയും അതു ബാധിക്കും. റസിഡന്റ് ഡോക്ടർമാരെ ഉപയോഗിച്ചാണ് പല മെഡിക്കൽ കോളജുകളും രോഗികളുടെ പരിചരണം തടസ്സപ്പെടാതെ മുന്നോട്ട് കൊണ്ടുപോകുന്നത്. 

ADVERTISEMENT

സർക്കാർ മെഡിക്കൽ കോളജുകളിൽ നഴ്‌സുമാരുടെയും ക്ലാസ് 4 ജീവനക്കാരുടെയും കുറവുണ്ട്. നിലവിൽ നഴ്സിങ് ജീവനക്കാരുടെ 4,731 ഒഴിവുണ്ട്.ഡോക്ടർമാരുടെ ഒഴിവ് നികത്താത്തത് ഗുരുതരമായ പ്രശ്‌നമാണ് സൃഷ്ടിച്ചിട്ടുളളതെന്ന് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച് (ഡിഎംഇആർ) മുൻ ഡയറക്ടർ ഡോ.പ്രവീൺ ഷിംഗറെ പറഞ്ഞു. രോഗികളുടെ ദുരിതം വർധിക്കുന്നതിനാൽ മെഡിക്കൽ അധ്യാപകരെ നിയമിക്കുന്നത് വൈകരുതെന്നും പ്രശ്നപരിഹാരത്തിന് നിയമന അധികാരം ഡിഎംഇആറിന് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.