മുംബൈ∙ പഴം, പച്ചക്കറി വില കുറഞ്ഞു തുടങ്ങിയതോടെ ‘ധൈര്യ’മായി വാങ്ങാം. ഓറഞ്ച്, ആപ്പിൾ, സ്ട്രോബറി എന്നിവ ഇപ്പോൾ വിലക്കുറവിൽ ലഭ്യമാണ്. ഓറഞ്ച് കാലം സീസൺ ആയതോടെയാണ് വിപണിയിൽ ഓറഞ്ചിന്റെ വരവ് കൂടിയത്. മൊത്ത വിപണിയിൽ കിലോയ്ക്ക് 18-25 രൂപയാണ് വില.ചില്ലറ വിപണിയിൽ 30-40 രൂപയും. ഒരാഴ്ച മുൻപ് വരെ 60-100

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ പഴം, പച്ചക്കറി വില കുറഞ്ഞു തുടങ്ങിയതോടെ ‘ധൈര്യ’മായി വാങ്ങാം. ഓറഞ്ച്, ആപ്പിൾ, സ്ട്രോബറി എന്നിവ ഇപ്പോൾ വിലക്കുറവിൽ ലഭ്യമാണ്. ഓറഞ്ച് കാലം സീസൺ ആയതോടെയാണ് വിപണിയിൽ ഓറഞ്ചിന്റെ വരവ് കൂടിയത്. മൊത്ത വിപണിയിൽ കിലോയ്ക്ക് 18-25 രൂപയാണ് വില.ചില്ലറ വിപണിയിൽ 30-40 രൂപയും. ഒരാഴ്ച മുൻപ് വരെ  60-100 രൂപയായിരുന്നു വില. 

വാശി എപിഎംസി മാർക്കറ്റിൽ ഇപ്പോൾ പ്രതിദിനം 20  ട്രക്ക് ഓറഞ്ച് എത്തുന്നുണ്ട്. പ്രധാനമായും അമരാവതി, അഹമ്മദ്‌നഗർ, വിദർഭ എന്നിവിടങ്ങളിൽ നിന്നാണ് എപിഎംസിയിൽ ഓറഞ്ച് എത്തുന്നത്. ആപ്പിൾ, സ്ട്രോബറി എന്നിവയുടെയും വിലയിലും കുറവുണ്ട്. കിലോയ്ക്ക് 60 രൂപയാണ് ആപ്പിളിന്റെ കുറഞ്ഞ വില. നേരത്തെ 80 രൂപയായിരുന്നു.  സ്ട്രോബറി കിലോയ്ക്ക് 300 രൂപയിൽ നിന്നു 150 ആയി കുറഞ്ഞു. 

ADVERTISEMENT

പച്ചക്കറിക്കും നല്ലകാലം

വരവ് കൂടിയതോടെ പച്ചക്കറി വിലയും കുറഞ്ഞു തുടങ്ങി. കിലോയ്ക്ക് 80 രൂപയായിരുന്ന കോളിഫ്ലവർ ചില്ലറ വിപണിയിൽ 30 രൂപയ്ക്ക് ലഭിക്കും. ഇലക്കറികളുടെ വില കെട്ടിന് 10 രൂപയായി കുറഞ്ഞു.  തക്കാളി, കാരറ്റ് എന്നിവയും കൂടുതൽ എത്തുന്നുണ്ട്. തക്കാളി വില കിലോയ്ക്ക് 20 രൂപയായും കാരറ്റ് വില 40 ആയും കുറഞ്ഞു. നേരത്തെ ഇരട്ടിയായിരുന്നു വില. ഇനിയുള്ള രണ്ട് മാസമെങ്കിലും പച്ചക്കറി വരവ് തുടരുമെന്നും വിലക്കുറവ് നിലനിൽക്കുമെന്നുമാണ് സൂചന.

ADVERTISEMENT