മുംബൈ ∙ നിശ്ചിതസമയത്തിനുളളിൽ ഭൂമിയുടെ അവകാശം (കൺവെയൻസ്) ഹൗസിങ് സൊസൈറ്റിക്ക് നിയമാനുസരണം കൈമാറാത്ത കെട്ടിടനിർമാണ കമ്പനി ഡയറക്ടർക്കെതിരെ പൊലീസ് കേസെടുത്തത് ചർച്ചയാകുന്നു. കൂണുകൾ പോലെ െകട്ടിടസമുച്ചയങ്ങൾ ഉള്ള മുംബൈ മെട്രോപ്പൊലിറ്റൻ റീജനിൽ ഒട്ടേറെ കെട്ടിടങ്ങളുടെ നിർമാതാക്കൾ കൺവെയൻസ് രേഖകൾ കൈമാറാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ നിശ്ചിതസമയത്തിനുളളിൽ ഭൂമിയുടെ അവകാശം (കൺവെയൻസ്) ഹൗസിങ് സൊസൈറ്റിക്ക് നിയമാനുസരണം കൈമാറാത്ത കെട്ടിടനിർമാണ കമ്പനി ഡയറക്ടർക്കെതിരെ പൊലീസ് കേസെടുത്തത് ചർച്ചയാകുന്നു.   കൂണുകൾ പോലെ െകട്ടിടസമുച്ചയങ്ങൾ ഉള്ള മുംബൈ മെട്രോപ്പൊലിറ്റൻ റീജനിൽ ഒട്ടേറെ കെട്ടിടങ്ങളുടെ നിർമാതാക്കൾ കൺവെയൻസ് രേഖകൾ കൈമാറാതെ ഹൗസിങ് സൊസൈറ്റി അധികൃതരെ കബളിപ്പിക്കുന്നത് പതിവായിരിക്കെ ശക്തമായ മുന്നറിയിപ്പാണ് പൊലീസ് നടപടി.

ഭയന്ദറിലെ ഷിർഡി നഗറിലെ ഹൗസിങ് സൊസൈറ്റി നൽകിയ പരാതിയെ തുടർന്നാണ് റണാവത് ബിൽഡേഴ്സ് ഡയറക്ടർക്കെതിരെ നവഘർ പൊലീസ് കേസെടുത്തത്. മഹാരാഷ്ട്ര ഓണർഷിപ് ഫ്ലാറ്റ്സ് നിയമം അനുസരിച്ച്, അനുബന്ധ രേഖകളോടെയാണ് ഹൗസിങ് സൊസൈറ്റി പൊലീസിൽ പരാതി നൽകിയത്. ഹൗസിങ് സൊസൈറ്റി രൂപീകരിച്ച് 2 പതിറ്റാണ്ട് ആയിട്ടും കെട്ടിടം നിൽക്കുന്ന ഭൂമി, കെട്ടിടം നിർമിച്ചയാൾ ഹൗസിങ് സൊസൈറ്റിക്ക് കൈമാറ്റം നടത്തിയിട്ടില്ലെന്നതാണ് പരാതി.

ADVERTISEMENT

എത്ര കാലത്തിനുള്ളിൽ കൈമാറണം ?

കെട്ടിടം നിർമിച്ച് ഫ്ലാറ്റുകളുടെ വിൽപന പൂർത്തിയായാൽ അധികം വൈകാതെ ഭൂമിയുടെ അവകാശം ഹൗസിങ് സൊസൈറ്റിയുടെ പേരിലേക്കു മാറ്റണമെന്നാണ് നിയമം. അതുപോലെ, ഹൗസിങ് സൊസൈറ്റി രൂപീകരിച്ച് നൽകേണ്ടതും നിയമാനുസരണം കെട്ടിട നിർമാതാവിന്റെ ചുമതലയാണ്. എന്നാൽ, കെട്ടിടം വിറ്റ് വർഷങ്ങൾ കഴിഞ്ഞാലും കെട്ടിട നിർമാതാക്കൾ ഇത്തരം കടമകൾ നിർവഹിക്കാറില്ലെന്നാണ് പരക്കെയുള്ള പരാതി.

ADVERTISEMENT

അവകാശക്കൈമാറ്റം എന്തിന് ?

കാലപ്പഴക്കം കൊണ്ടോ, ബലക്ഷയം കൊണ്ടോ കെട്ടിടം പുനർനിർമാണം നടത്തുന്ന ഘട്ടത്തിൽ ഭൂമിയുടെ അവകാശരേഖ ആവശ്യമാണ്. പുനർനിമാർണം കൊണ്ടുള്ള നേട്ടങ്ങൾ ഹൗസിങ് സൊസൈറ്റിയിലെ താമസക്കാർക്ക് അവകാശപ്പെട്ടതാണ്. പുനർനിർമാണത്തിനു ശേഷം കൂടുതൽ സ്ഥലസൗകര്യമുളള ഫ്ലാറ്റ് ലഭിക്കാനും പുനർനിർമാണം നടക്കുന്ന വേളയിൽ അതു നടത്തുന്ന കെട്ടിട നിർമാതാവിന്റെ ചെലവിൽ താമസസൗകര്യം കിട്ടാനും കെട്ടിടത്തിൽ അധികസ്ഥലം വാങ്ങിയാൽ നിരക്കിൽ കൺസഷൻ ലഭിക്കാനുമടക്കം കൺവെയൻസ് ഡീഡ് അനിവാര്യമാണ്. ഇത്തരം ആനുകൂല്യങ്ങൾ നൽകാതെ, പഴയ കെട്ടിട നിർമാതാവിനു തന്നെ പുനർനിർമാണം ലഭിക്കാൻ വേണ്ടിയാണ് ഭൂമിയുടെ അവകാശം അവർ അനധികൃതമായി പിടിച്ചുവയ്ക്കുന്നത്.

ADVERTISEMENT

കൈമാറിയില്ലെങ്കിൽ നടപടിയെന്ത് ?

ഹൗസിങ് സൊസൈറ്റിക്ക് കേസ് ഫയൽ ചെയ്ത് ഭൂമിയുടെ അവകാശം (കൺവെയൻസ്) നേടിയെടുക്കാം. കെട്ടിട നിർമാതാവിന്റെ അനുമതി കൂടാതെ ഭൂമിയുടെ അവകാശം നേടിയെടുക്കാൻ നിയമങ്ങളുണ്ട്. സ്വത്ത് റജിസ്റ്റർ ചെയ്യുന്ന സബ്-ഓഫിസ് റജിസ്ട്രാർക്ക് ഇതു നൽകാൻ അധികാരമുണ്ട്. അതിനുള്ള ഫീസും ആവശ്യമായ എല്ലാം രേഖകളും സമർപ്പിക്കണമെന്നു മാത്രം.

അവകാശം നേടാൻ വേണ്ട യോഗ്യതകൾ

∙ ചുരുങ്ങിയത് കെട്ടിടത്തില 60% ഫ്ലാറ്റുകൾ വിൽപന നടത്തിയിരിക്കണം.

∙ ഹൗസിങ് സൊസൈറ്റി രൂപീകരിച്ചിരിക്കണം.

∙ കെട്ടിടനിർമാതാവ് ഭൂമിയുടെ അവകാശം കൈമാറുന്നില്ലെന്നതിന്റെ രേഖയായി താമസക്കാരും കെട്ടിട നിർമാതാവും തമ്മിൽ നടത്തിയ കത്തിടപാടുകൾ തുടങ്ങിയ രേഖകളും ആവശ്യമാണ്.