മുംബൈ ∙ ഈസ്റ്റേൺ, വെസ്റ്റേൺ എക്സ്പ്രസ് ഹൈവേകളുടെ മുഖംമാറ്റാൻ ഒരുങ്ങി ബിഎംസി. നഗരഹൃദയത്തിലേക്കുള്ള സുഗമയാത്രയ്ക്കു സഹായിക്കുന്ന ഈ പാതകളുടെ പരിപാലനച്ചുമതല മുംബൈ മെട്രോപ്പൊലിറ്റൻ റീജൻ ഡവലപ്മെന്റ് അതോറിറ്റി (എംഎംആർഡിഎ) ബിഎംസിക്ക് കൈമാറിയതോടെയാണ് വികസനസാധ്യത ഒരുങ്ങിയത്. നഗര സൗന്ദര്യവൽക്കരണ പദ്ധതിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ഈസ്റ്റേൺ, വെസ്റ്റേൺ എക്സ്പ്രസ് ഹൈവേകളുടെ മുഖംമാറ്റാൻ ഒരുങ്ങി ബിഎംസി. നഗരഹൃദയത്തിലേക്കുള്ള സുഗമയാത്രയ്ക്കു സഹായിക്കുന്ന ഈ പാതകളുടെ പരിപാലനച്ചുമതല മുംബൈ മെട്രോപ്പൊലിറ്റൻ റീജൻ ഡവലപ്മെന്റ് അതോറിറ്റി (എംഎംആർഡിഎ) ബിഎംസിക്ക് കൈമാറിയതോടെയാണ് വികസനസാധ്യത ഒരുങ്ങിയത്. 

  നഗര സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി, ഇരുപാതകളും  മനോഹരമാക്കാൻ ബിഎംസിക്കു പദ്ധതിയുണ്ട്. ഹൈവേ പരിസരത്തെ ഇതുവരെ  ഉപയോഗിക്കാത്ത ഇടങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഈ മുഖംമിനുക്കൽ നടക്കുക. ഇരുഹൈവേകളിലേയും കുണ്ടുംകുഴിയും നീക്കി സുഗമഗതാഗതം സാധ്യമാക്കുന്നതിനു മുൻഗണന നൽകും. എൻജിനീയർമാരും വിദഗ്ധരും അടങ്ങുന്ന സമിതിയാണ് മേൽനോട്ടം വഹിക്കുക. 

ADVERTISEMENT

ഇതുവരെ വെറുതേ പഴികേട്ടു 

ഈസ്റ്റേൺ, വെസ്റ്റേൺ എക്സ്പ്രസ് ഹൈവേകളുടെ പരിപാലന ചുമതല തങ്ങൾക്കല്ലായിരുന്നിട്ടും ഈ വിഷയത്തിൽ ഏറെ പഴി ബിഎംസി കേട്ടിട്ടുണ്ട്. മുംബൈയിലെ ഏതു റോഡിന്റെ വിഷയത്തിലും ബിഎംസിയെ പഴിക്കുന്നതാണ് പൊതുരീതി. കൈമാറ്റം പൂർത്തിയായതിനാൽ, സൗന്ദര്യവൽക്കരണവും അറ്റകുറ്റപ്പണികളും ഘട്ടംഘട്ടമായി ആരംഭിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു. ഇരുഹൈവേകളിലും ഇപ്പോൾ നടക്കുന്ന എല്ലാ നിർമാണ, വികസന പ്രവർത്തനങ്ങളും ഇനിമുതൽ ബിഎംസിയുടെ ഉത്തരവാദിത്തത്തിൽ വരും. പരസ്യ ബോർഡുകൾ വഴിയും ടോൾ ബൂത്തുകൾ വഴിയും ലഭിക്കുന്ന വരുമാനവും ബിഎംസിക്കു സ്വന്തം.

ADVERTISEMENT

ബിഎംസി കമ്മിഷണർ ചോദിച്ചു, ഹൈക്കോടതി നിർദേശിച്ചു

ഈസ്റ്റേൺ, വെസ്റ്റേൺ എക്സ്പ്രസ് ഹൈവേകളുടെ പരിപാലനച്ചുമതല ബിഎംസിക്കു കൈമാറണമെന്ന് റോഡുകളുടെ ശോച്യാവസ്ഥയെകുറിച്ചുള്ള പൊതുതാൽപര്യഹർജിയിൽ വാദം കേൾക്കവേ ബിഎംസി കമ്മിഷണർ ഇഖ്ബാൽ സിങ് ഛാഹൽ  ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് രണ്ട് മാസത്തിന് ശേഷമാണ് കൈമാറ്റം നടന്നത്. നഗരത്തിലെ റോഡുകളുടെ പരിപാലന ചുമതല പല ഏജൻസികൾ വഹിക്കുന്നത് കാരണമാണ്  ഈ വിഷയത്തിൽ ഏകോപനം കുറയുന്നതെന്ന് കമ്മിഷണർ ചൂണ്ടിക്കാട്ടിയിരുന്നു. റോഡുകളുടെ ഏക ആസൂത്രണ അതോറിറ്റിയായി ബിഎംസിയെ മാറ്റണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യം പരിഗണിക്കണമെന്ന കോടതി നിർദേശത്തെ തുടർന്ന് സംസ്ഥാന സർക്കാർ ഈസ്റ്റേൺ, വെസ്റ്റേൺ എക്സ്പ്രസ് ഹൈവേകളുടെ പരിപാലനച്ചുമതല ബിഎംസിക്ക് കൈമാറാൻ എംഎംആർഡിഎയോട് ആവശ്യപ്പെടുകയായിരുന്നു. 

ADVERTISEMENT

  ഇതുപ്രകാരം മാഹിം മുതൽ ദഹിസർ ചെക്ക് നാക്ക വരെ 25.23 കിലോമീറ്റർ നീളുന്ന വെസ്റ്റേൺ എക്സ്പ്രസ് ഹൈവേ പൂർണമായും ഇപ്പോൾ  ബിഎംസിയുടെ നിയന്ത്രണത്തിലായി. ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ സയണിനും മുളുണ്ട് ചെക്ക് നാക്കയ്ക്കും ഇടയിലുള്ള 18.75 കിലോമീറ്റർ ആണ് ബിഎംസിക്കു കൈമാറിയത്. മുളുണ്ട് ചെക്ക് നാക്കയ്ക്ക് അപ്പുറം താനെയിലെ ഗോൾഡൻ ഡൈസ് ജംക്‌ഷൻ വരെയുള്ള 4.8 കിലോമീറ്ററിന്റെ ചുമതല താനെ മുനിസിപ്പൽ കോർപറേഷനാണ്.