മുംബൈ ∙ കൊളാബയും നരിമാ‍ൻ പോയിന്റും ബന്ധിപ്പിച്ചുള്ള കടൽപാലത്തിനുള്ള നടപടികൾ വേഗത്തിലായി. പദ്ധതി യാഥാർഥ്യമായാൽ കൊളാബയിൽ നിന്നു ചുറ്റിക്കറങ്ങി നരിമാൻ പോയിന്റിലെത്തുന്നതിനു പകരം കടൽപാലത്തിലൂടെ 5 മിനിറ്റുകൊണ്ട് എത്തിച്ചേരാനാകുമെന്നതാണു നേട്ടം. കൊളാബ– നരിമാൻ പോയിന്റ് കടൽപാലത്തിന് 1.8 കിലോമീറ്ററാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ കൊളാബയും നരിമാ‍ൻ പോയിന്റും ബന്ധിപ്പിച്ചുള്ള കടൽപാലത്തിനുള്ള നടപടികൾ വേഗത്തിലായി. പദ്ധതി യാഥാർഥ്യമായാൽ കൊളാബയിൽ നിന്നു ചുറ്റിക്കറങ്ങി നരിമാൻ പോയിന്റിലെത്തുന്നതിനു പകരം കടൽപാലത്തിലൂടെ 5 മിനിറ്റുകൊണ്ട് എത്തിച്ചേരാനാകുമെന്നതാണു നേട്ടം. 

കൊളാബ– നരിമാൻ പോയിന്റ് കടൽപാലത്തിന് 1.8 കിലോമീറ്ററാണ് ദൂരം. കടൽപാലത്തിന്റെ ടെൻഡറിൽ തീരുമാനം അന്തിമഘട്ടത്തിലാണ്. നിർമാണം ആരംഭിച്ചാൽ 3 വർഷത്തിനുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.  ഇരുഭാഗത്തേക്കുമായി നാലുവരി പാതകളുണ്ടാകും. പുതിയ പാലം നിർമാണത്തിലിരിക്കുന്ന തീരദേശ റോഡുമായും ബന്ധിപ്പിക്കും. 

ADVERTISEMENT

നരിമാൻ പോയിന്റിലെ എൻസിപിഎ മുതൽ കൊളാബയിൽ ഫയർ സ്റ്റേഷൻ വരെയാണ് പാലം. ഇതുവരുന്നതോടെ ഡിഎൻ റോ‍ഡ്, നരിമാൻ പോയിന്റ്, ഹുതാത്മ ചൗക്ക്, കൊളാബ കോസ് വേ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കിന് അറുതിയാകും. ദക്ഷിണ മുംബൈയിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ കൊളാബ- നരിമാൻ പോയിന്റ് പാലം നിർമിക്കണമെന്ന ശുപാർശ ഉയർന്നത് 2008ലാണ്. യാഥാർഥ്യമായാൽ നഗരത്തിലെ മൂന്നാമത്തെ സീലിങ്ക് ആയി ഇതു മാറും. ബാന്ദ്ര- വർളി സീ ലിങ്ക്, ശിവ്‍രി- നാവസേവ ട്രാൻസ്ഹാർബർ ലിങ്ക് എന്നിവയാണ് മറ്റു രണ്ടു കടൽപാലങ്ങൾ.