മുംബൈ ∙ ഹിന്ദി സിനിമ ഇതുവരെ കാണാത്ത റെക്കോർഡ് ബുക്കിങ്ങുമായി കിങ് ഖാൻ ചിത്രം പഠാൻ. 4.19 ലക്ഷം ടിക്കറ്റുകളാണ് റിലീസ് ആകുന്നതിന് മുൻപുതന്നെ വിറ്റുതീർന്നിരിക്കുന്നത്. ഇന്ന് നൂറിലേറെ രാജ്യങ്ങളിലായി 5000ൽ ഏറെ സ്ക്രീനുകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. പുലർച്ച 6ന് പ്രദർശനം ആരംഭിക്കുന്ന സിനിമ, ഷാറുഖ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ഹിന്ദി സിനിമ ഇതുവരെ കാണാത്ത റെക്കോർഡ് ബുക്കിങ്ങുമായി കിങ് ഖാൻ ചിത്രം പഠാൻ. 4.19 ലക്ഷം ടിക്കറ്റുകളാണ് റിലീസ് ആകുന്നതിന് മുൻപുതന്നെ വിറ്റുതീർന്നിരിക്കുന്നത്. ഇന്ന് നൂറിലേറെ രാജ്യങ്ങളിലായി 5000ൽ ഏറെ സ്ക്രീനുകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. പുലർച്ച 6ന് പ്രദർശനം ആരംഭിക്കുന്ന സിനിമ, ഷാറുഖ് ഖാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറുമെന്നാണ് ഇൗ രംഗത്തെ വിദഗ്ധർ പറയുന്നത്. 

ഇന്ന് രാവിലെ ആറിനും ഏഴിനുമുള്ള പ്രദർശനങ്ങളിലെ 80 ശതമാനത്തോളം ടിക്കറ്റ് ഇന്നലെ വൈകിട്ടോടെ വിറ്റുതീർന്നു. ആദ്യദിനം തന്നെ ചിത്രം 50 കോടിയോളം വരുമാനം നേടുമെന്നാണ് ഫിലിം അനലിസ്റ്റായ തരുൺ ആദർശിന്റെ വിലയിരുത്തൽ. ഏറ്റവും വലിയ പണംവാരി ചിത്രങ്ങളായ ബാഹുബലിയുടെയും കെജിഎഫിന്റെയും റെക്കോഡുകളും പഠാൻ തകർക്കുമെന്നാണ് സിനിമരംഗത്തുള്ളവരുടെ കണക്കുകൂട്ടൽ.  2018ന് ശേഷം ഹിറ്റുകളില്ലാത്ത ഷാറുഖിന്റെ തിരിച്ചുവരവ് പഠാനിലൂടെ ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ADVERTISEMENT

ദീപീക പദുകോൺ ഗാനരംഗത്തിൽ ധരിച്ചിരുന്ന ബിക്കിനയുടെ കാവിനിറത്തെ ചൊല്ലിയുണ്ടായ വിവാദത്തെത്തുടർന്ന് ചിത്രത്തിന് ബഹിഷ്കരണഭീഷണിയും നിലനിന്നിരുന്നു. ഇതിനിടെയാണ് ചിത്രം റെക്കോർഡ് ബുക്കിങ് നേടിയിരിക്കുന്നത്. ഇതിനിടെ പഠാൻ സിനിമയ്ക്കെതിരായ പ്രതിഷേധത്തിൽ നിന്ന് പിന്മാറുന്നതായി വിഎച്ച്പിയും ബജ്‌റങ്ദളും അറിയിച്ചു.