മുംബൈ ∙ കൊങ്കൺ മേഖലയിലെ രത്നഗിരിയിൽ പ്രാദേശിക മാധ്യമപ്രവർത്തകനെ ഭൂമാഫിയാ സംഘാംഗം ജീപ്പ് ഇടിപ്പിച്ച് കൊലപ്പെടുത്തി. മഹാനഗരി ടൈംസ് എന്ന മറാഠി പത്രത്തിൽ പ്രവർത്തിച്ചിരുന്ന ശശികാന്ത് വാരിഷെ (48) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ പാണ്ഡരിനാഥ് അംബേർക്കറെ അറസ്റ്റ് ചെയ്ത പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ കൊങ്കൺ മേഖലയിലെ രത്നഗിരിയിൽ പ്രാദേശിക മാധ്യമപ്രവർത്തകനെ ഭൂമാഫിയാ സംഘാംഗം ജീപ്പ് ഇടിപ്പിച്ച് കൊലപ്പെടുത്തി. മഹാനഗരി ടൈംസ് എന്ന മറാഠി പത്രത്തിൽ പ്രവർത്തിച്ചിരുന്ന ശശികാന്ത് വാരിഷെ (48) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ പാണ്ഡരിനാഥ് അംബേർക്കറെ അറസ്റ്റ് ചെയ്ത പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. രത്നഗിരിയിലെ റിഫൈനറി പദ്ധതിയെ നാട്ടുകാർ എതിർക്കുമ്പോൾ മറ്റൊരു സംഘം പദ്ധതിയെ അനുകൂലിച്ച് രംഗത്തുണ്ട്. അത്തരം സംഘങ്ങൾക്കെതിരെ തുടർച്ചയായി വാർത്ത എഴുതിയതിലെ പ്രതികാരമാണ് കൊലപാതകമെന്നാണ് ആരോപണം. 

തന്റെ വാർത്തയിൽ പാണ്ഡരിനാഥിനെക്കുറിച്ച് വാരിഷെ പരാമർശിച്ചതിനു പിന്നാലെയാണ് വാഹനം ഇടിപ്പിച്ചത്. ശശികാന്ത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ തിങ്കളാഴ്ച രത്നഗിരിക്കടുത്ത് രാജാപുരിൽ വച്ച് ജീപ്പ് ഇടിപ്പിച്ച ശേഷം ഏറെദൂരം റോഡിലൂടെ വലിച്ചിഴച്ചു. ഗുരുതര പരുക്കേറ്റ് കോലാപുരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരണം. സംസ്ഥാനത്തെ മാധ്യമസമൂഹം വലിയ പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് പ്രതിക്കെതിരെ കൊലക്കുറ്റത്തിനു പൊലീസ് കേസെടുത്തത്. 

ADVERTISEMENT

കേന്ദ്രസർക്കാരിനു താൽപര്യമുള്ള പദ്ധതി 2019ൽ സംസ്ഥാന സർക്കാർ ഉപേക്ഷിച്ചിരുന്നു. പ്രദേശവാസികളുടെ എതിർപ്പും കൊങ്കൺ മേഖലയിലെ മത്സ്യ-പ്രകൃതിസമ്പത്തിന്റെ നാശവും പരിഗണിച്ചായിരുന്നു ഇത്. ഉദ്ധവിന്റെ നേതൃത്വത്തിലുള്ള ശിവസേനയും എതിരാണ്. വലിയ വിഭാഗം ജനങ്ങൾ പദ്ധതിയെ എതിർക്കുമ്പോൾ റിഫൈനറിയെ അനുകൂലിക്കുന്നവരുടെ ഗണത്തിൽപെട്ടയാളാണ് പ്രതി പാണ്ഡരിനാഥ് അംബേർക്കർ.