മുംബൈ ∙ മധ്യവേനൽ അവധിക്കാലത്ത് കൊങ്കൺപാത വഴി കുർളയിൽ‍‍‍ (എൽടിടി) നിന്ന് കന്യാകുമാരിയിലേക്കും പുണെയിൽ നിന്ന് എറണാകുളത്തേക്കും മധ്യറെയിൽവേ ശുപാർശ ചെയ്തിരിക്കുന്ന സ്പെഷൽ ട്രെയിനുകൾക്ക് റെയിൽവേ ബോർഡിൽ നിന്ന് ഉടൻ അനുമതി ലഭിച്ചേക്കും. ഏപ്രിൽ രണ്ടാംവാരം മുതൽ രണ്ടു മാസത്തേക്ക് ആഴ്ചയിൽ ഒന്നു വീതം സ്പെഷൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ മധ്യവേനൽ അവധിക്കാലത്ത് കൊങ്കൺപാത വഴി കുർളയിൽ‍‍‍ (എൽടിടി) നിന്ന് കന്യാകുമാരിയിലേക്കും പുണെയിൽ നിന്ന് എറണാകുളത്തേക്കും മധ്യറെയിൽവേ ശുപാർശ ചെയ്തിരിക്കുന്ന സ്പെഷൽ ട്രെയിനുകൾക്ക് റെയിൽവേ ബോർഡിൽ നിന്ന് ഉടൻ അനുമതി ലഭിച്ചേക്കും. ഏപ്രിൽ രണ്ടാംവാരം മുതൽ രണ്ടു മാസത്തേക്ക് ആഴ്ചയിൽ ഒന്നു വീതം സ്പെഷൽ ട്രെയിനുകൾക്കാണ് മധ്യറെയിൽവേ ശുപാർശ ചെയ്തിരിക്കുന്നത്. നാട്ടിലേക്കുള്ള ട്രെയിനുകളിൽ കൺഫേംഡ് ടിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ സ്പെഷൽ ട്രെയിനുകൾക്കുള്ള നീക്കം യാത്രക്കാർക്ക് വലിയ സഹായമാകും. 

കുർള എൽടിടിയിൽ നിന്ന് വ്യാഴാഴ്ചകളിൽ വൈകിട്ട് 3.30ന് പുറപ്പെട്ട് വെള്ളിയാഴ്ചകളിൽ രാത്രി 11.20ന് കന്യാകുമാരിയിൽ എത്തുന്ന വിധമാണ് സ്പെഷൽ ട്രെയിനിന്റെ (17 കോച്ചുകൾ) സമയക്രമം ശുപാർശ ചെയ്തിരിക്കുന്നത്. ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 2.15ന് പുറപ്പെടുന്ന മടക്ക സർവീസ് ഞായറാഴ്ചകളിൽ രാത്രി 9.50ന് എൽടിടിയിൽ എത്തുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. 

ADVERTISEMENT

പുണെയിൽ നിന്ന് വ്യാഴാഴ്ചകളിൽ വൈകിട്ട് 6.45ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 6.50ന് എറണാകുളത്തേക്ക് എത്തുന്ന വിധമാണ് രണ്ടാമത്തെ സ്പെഷൽ ട്രെയിൻ (22 കോച്ചുകൾ) മധ്യറെയിൽവേ ശുപാർശ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ചകളിൽ രാത്രി 11.25ന് എറണാകുളത്തു നിന്ന് മടക്ക സർവീസ് ആരംഭിച്ച് ഞായറാഴ്ചകളിൽ പുലർച്ചെ 2.45ന് പുണെയിൽ എത്തുന്ന വിധമാണ് സമയക്രമം ആസൂത്രണം ചെയ്തിരിക്കുന്നത്. എൽടിടിയിൽ നിന്നും പുണെയിൽ നിന്നും ഗോവയിലെ കർമലിയിലേക്കു രണ്ട് സ്പെഷൽ ട്രെയിനുകൾ (22 കോച്ച്) മധ്യറെയിൽവേ ശുപാർശ ചെയ്തിട്ടുണ്ട്.