മുംബൈ∙ ട്രാൻസ്‌ജെൻഡർമാർ നടത്തുന്ന നഗരത്തിലെ ആദ്യത്തെ സലൂൺ മധ്യമുംബൈയിലെ പ്രഭാദേവിയിൽ പ്രവർത്തനം ആരംഭിച്ചു. ‘ട്രാൻസ്ഫോർമേഷൻ സലൂൺ’ എന്നു പേരിട്ട ഈ യുണിസെക്സ് സലൂണിൽ ട്രാൻസ്‌ജെൻഡർ എന്നോ സ്ത്രീകളെന്നോ പുരുഷൻമാരെന്നോ ഭേദമില്ലാതെ ആർക്കും കടന്നുചെല്ലാം. ഈ മേഖലയിൽ ഏറെക്കാലത്തെ അനുഭവ പരിചയമുള്ള ഹെയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ട്രാൻസ്‌ജെൻഡർമാർ നടത്തുന്ന നഗരത്തിലെ ആദ്യത്തെ സലൂൺ മധ്യമുംബൈയിലെ പ്രഭാദേവിയിൽ പ്രവർത്തനം ആരംഭിച്ചു. ‘ട്രാൻസ്ഫോർമേഷൻ സലൂൺ’ എന്നു പേരിട്ട ഈ യുണിസെക്സ് സലൂണിൽ ട്രാൻസ്‌ജെൻഡർ എന്നോ സ്ത്രീകളെന്നോ  പുരുഷൻമാരെന്നോ  ഭേദമില്ലാതെ  ആർക്കും കടന്നുചെല്ലാം.  ഈ മേഖലയിൽ ഏറെക്കാലത്തെ അനുഭവ പരിചയമുള്ള ഹെയർ സ്റ്റൈലിസ്റ്റ് ഓമി, മേക്കപ്പ് കൂടുതൽ ഇഷ്ടപ്പെടുന്ന മഹി തുടങ്ങി 8 ജീവനക്കാർ സലൂണിൽ ഉണ്ട്. 

റോട്ടറി ക്ലബ് ആണ് സലൂൺ തുറക്കാനുള്ള സഹായങ്ങൾ ചെയ്തത്.  ട്രാൻസ്‌ജെൻഡർമാരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടു വരുന്നതിനുള്ള ഒട്ടേറെ പദ്ധതികൾ സമീപ കാലത്ത് നടപ്പായിട്ടുണ്ട്.  അന്ധേരിയിൽ ട്രാൻസ്‌ജെൻഡറുകൾ നടത്തുന്ന റസ്റ്ററന്റായ 'ട്രാൻസ് കഫെ' പ്രവർത്തിക്കുന്നുണ്ട്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിനുള്ള പ്രത്യേക വാർഡ്  കഴിഞ്ഞ മാസം മുംബൈ സിഎസ്എംടി സ്റ്റേഷനു സമീപത്തെ സർക്കാർ ഉടമസ്ഥതയിലുള്ള  ഗോകുൽദാസ് തേജ്പാൽ (ജിടി) ആശുപത്രിയിൽ തുറന്നിരുന്നു. 

ADVERTISEMENT

സംസ്ഥാന പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായി  ട്രാൻസ്‌ജെൻഡർമാർക്കു  പൊലീസ് സേനയിൽ ചേരാൻ അവസരം നൽകിയതും ഈ വർഷമാണ്. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണു സംസ്ഥാന സർക്കാർ ഇത്തവണ പൊലീസ് കോൺസ്റ്റബിൾ നിയമനത്തിനുള്ള ഓൺലൈൻ അപേക്ഷാ ഫോമിൽ ട്രാൻസ്‌ജെൻഡർമാർക്കു പ്രത്യേക കോളം അനുവദിച്ചത്.