മുംബൈ∙ മധ്യറെയിൽവേയ്ക്ക് പിന്നാലെ പശ്ചിമ റെയിൽവേയും 'റസ്റ്ററന്റ് ഓൺ വീൽസ്' ആരംഭിക്കുന്നു. തിരക്കേറിയ അന്ധേരി, ബോറിവ്‌ലി സ്റ്റേഷനുകളിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന തീം റസ്റ്ററന്റ് വരിക. പഴയ ട്രെയിൻ കോച്ചുകൾ റസ്റ്ററന്റ് മാതൃകയിൽ പരിഷ്കരിച്ചാണ് റസ്റ്ററന്റ് ഒരുക്കുന്നത്. ഇതിനുള്ള ടെൻഡർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙  മധ്യറെയിൽവേയ്ക്ക് പിന്നാലെ പശ്ചിമ റെയിൽവേയും 'റസ്റ്ററന്റ് ഓൺ വീൽസ്' ആരംഭിക്കുന്നു. തിരക്കേറിയ അന്ധേരി, ബോറിവ്‌ലി സ്റ്റേഷനുകളിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന തീം റസ്റ്ററന്റ് വരിക. പഴയ ട്രെയിൻ കോച്ചുകൾ റസ്റ്ററന്റ്  മാതൃകയിൽ പരിഷ്കരിച്ചാണ് റസ്റ്ററന്റ്  ഒരുക്കുന്നത്.  ഇതിനുള്ള ടെൻഡർ ക്ഷണിച്ചതായി പശ്ചിമ റെയിൽവേ അധികൃതർ അറിയിച്ചു.

നിർത്തിയിട്ടിരിക്കുന്ന ട്രെയിനിനുള്ളിൽ കയറുന്ന പോലെ സന്ദർശകർക്ക്  ആദ്യം തോന്നും. എന്നാൽ കമനീയമായി അലങ്കരിച്ച ഉൾവശത്ത് ഒട്ടേറെ പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ടാകും. കരാറുകാർക്കാണ് നടത്തിപ്പ് ചുമതലയെങ്കിലും മെനുവും നിരക്കും റെയിൽവേ തന്നെ തീരുമാനിക്കും. യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഇവിടെ കയറാം.

ADVERTISEMENT

അന്ധേരിയിലും ബോറിവ്‌ലിയിലും സ്റ്റേഷന്റെ കിഴക്ക് ഭാഗത്തായാണ് റസ്റ്ററന്റ്  വരിക. വെർസോവ-അന്ധേരി-ഘാട്‌കോപ്പർ മെട്രോ-വൺ പാതയുമായും  ബന്ധിപ്പിച്ചിട്ടുളള അന്ധേരി സ്റ്റേഷനിലൂടെ ദിവസേന നാലു ലക്ഷത്തിലധികം പേർ കടന്നുപോകുന്നുണ്ട്.  അതുപോലെ തന്നെ തിരക്കേറിയ സ്റ്റേഷനാണ് ബോറിവ്‌ലി.  

മധ്യറെയിൽവേ സിഎസ്എംടി, നാഗ്പുർ സ്റ്റേഷനുകളിലെ റസ്റ്ററന്റ്  ഓൺ വീൽസ് വിജയകരമായി നടത്തുന്നു. 

ADVERTISEMENT

 സിഎസ്എംടിയിൽ  18-ാം നമ്പർ പ്ലാറ്റ്ഫോമിന്റെ സമീപത്താണ്  'ബോഗി വോഗി' എന്ന റസ്റ്ററന്റ്  സജ്ജീകരിച്ചത്. 

വടാ പാവ്,  ഉഴുന്നു വട, ജീര റൈസ്, മസാല റൈസ്, വിവിധ തരം പുലാവ്, ഹൈദരാബാദി വെജ്/ചിക്കൻ ബിരിയാണി, ഡാൽ/പാലക്ക്  കിച്ചടി, ചപ്പാത്തി, തന്തൂരി റോട്ടി, റുമാലി റോട്ടി, കേരള പൊറോട്ട തുടങ്ങിയ വിവിധ വിഭവങ്ങൾ ഇവിടെ ലഭ്യമാണ്. ദാദർ, കുർള എൽടിടി,  കല്യാൺ, ലോണവാല, ഇഗത്പുരി, നേരൾ, മാഥേരാൻ, പുണെയിലെ ആക്കുർഡി, ചിഞ്ചുവാ‍ഡ്, ബാരാമതി, സാംഗ്ലിയിലെ മീരജ് എന്നീ സ്റ്റേഷനുകളിലും റസ്റ്ററന്റ്  ഓൺ വീൽസ് സ്ഥാപിക്കുന്നത്  മധ്യറെയിൽവേയുടെ  പരിഗണനയിലുണ്ട്. 

ADVERTISEMENT

 ട്രെയിൻ യാത്രയ്ക്കിടെ ഭക്ഷണം 

 കഴിക്കുന്നപോലെ തോന്നും

 ട്രെയിൻ ഓടുന്നില്ലെങ്കിലും ട്രെയിൻ യാത്രയിലാണ് നമ്മൾ ഭക്ഷണം കഴിക്കുന്നതെന്ന് തോന്നിപ്പോകും സിഎസ്എംടിയിലെ റസ്റ്ററന്റ്  ഓൺ വീൽസിൽ കയറിയാൽ. വിശാലമായ ജനൽ ചില്ലിലൂടെ പുറം കാഴ്ചകളും കണ്ടു ഭക്ഷണം കഴിക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. റെയിൽവേയുടെ ഓപ്പൺ മ്യൂസിയവും സമീപത്തുണ്ട്. 

ഡിനു കുര്യാക്കോസ്, ട്രാവൽ വ്ളോഗർ