മുംബൈ ∙ സംസ്ഥാന ബോർഡിന്റെ എച്ച്എസ്‌സി (12-ാം ക്ലാസ്) പരീക്ഷയിൽ വിജയശതമാനം 91.25. മുൻ വർഷം ഇത് 94.22% ആയിരുന്നു. സംസ്ഥാനത്തെ 9 ഡിവിഷനുകളിൽ കൊങ്കണിനാണ് ഏറ്റവും ഉയർന്ന വിജയശതമാനം; 96.01. പുണെ 93.34% വിജയത്തോടെ രണ്ടാം സ്ഥാനത്തുണ്ട്. മുംബൈ ആണ് ഏറ്റവും പിന്നിൽ; 88.13%. പതിവു പോലെ വിജയശതമാനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ സംസ്ഥാന ബോർഡിന്റെ എച്ച്എസ്‌സി (12-ാം ക്ലാസ്) പരീക്ഷയിൽ വിജയശതമാനം 91.25. മുൻ വർഷം ഇത് 94.22% ആയിരുന്നു. സംസ്ഥാനത്തെ 9 ഡിവിഷനുകളിൽ കൊങ്കണിനാണ് ഏറ്റവും ഉയർന്ന വിജയശതമാനം; 96.01. പുണെ 93.34% വിജയത്തോടെ രണ്ടാം സ്ഥാനത്തുണ്ട്. മുംബൈ ആണ് ഏറ്റവും പിന്നിൽ; 88.13%. പതിവു പോലെ വിജയശതമാനത്തിൽ പെൺകുട്ടികളാണു മുൻപിൽ. 95.35%  പെൺകുട്ടികളും 93.29% ആൺകുട്ടികളും വിജയിച്ചു. 

2020നെ ‌അപേക്ഷിച്ച് മെച്ചം 

ADVERTISEMENT

അതേ സമയം കോവിഡിനു  മുൻപുള്ള  പരീക്ഷാ ഫലവുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ ഫലം നിരാശപ്പെടുത്തുന്നതല്ലെന്ന വിലയിരുത്തലുമുണ്ട്.  കോവിഡിന് മുൻപ്  ഓഫ്‌ലൈൻ പരീക്ഷ നടന്ന  2020ൽ 90.66 ആയിരുന്നു വിജയശതമാനം.

ഓഫ്‌ലൈൻ പരീക്ഷ കടുപ്പം

ADVERTISEMENT

കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം  ഓഫ്‌ലൈൻ രീതിയിലേക്കു മാറിയ പരീക്ഷ പലർക്കും കടുപ്പമായതാണ് വിജയശതമാനം കുറയാൻ കാരണമായതെന്നാണ് വിലയിരുത്തൽ. കോവിഡ് കാലത്ത് അനുവദിച്ച എല്ലാ ഇളവുകളും ഇത്തവണ പിൻവലിച്ചിരുന്നു. 2021ൽ കോവിഡ് സാഹചര്യങ്ങൾ കാരണം പരീക്ഷ നടത്താതെ ഇന്റേണൽ  മാർക്കുകളുടെ അടിസ്ഥാനത്തിൽ നടത്തിയ മൂല്യനിർണയത്തിൽ 99.63% ആയിരുന്നു വിജയം. അടുത്ത വർഷം പരീക്ഷ ഓഫ്‌ലൈൻ  ആയിരുന്നെങ്കിലും  പരീക്ഷ പൂർത്തിയാക്കാൻ 30 മിനിറ്റ് അധിക സമയം നൽകുകയും  വിദ്യാർഥികളെ  സ്വന്തം സ്കൂളുകളിൽ പരീക്ഷ എഴുതാൻ അനുവദിക്കുകയും ചെയ്തിരുന്നു. ക്ലാസുകൾ  കൂടുതലും  ഓൺലൈനിലും പരീക്ഷ ഓഫ്‌ലൈനും എന്നതായിരുന്നു ആ വർഷത്തെ വെല്ലുവിളി. എന്നാൽ മൂല്യനിർണയം ‘ലിബറൽ’ ആയിരുന്നെന്ന് അധ്യാപകർ പറയുന്നു. 

100% നേട്ടവുമായി വാശി സെന്റ് മേരീസ് ജൂനിയർ കോളജ്

ADVERTISEMENT

മുംബൈ∙ എച്ച്എസ്‌സി പരീക്ഷയിൽ 100 ശതമാനം വിജയവുമായി വാശി സെന്റ്.മേരീസ് ജൂനിയർ കോളജ്. സയൻസ് വിഭാഗത്തിൽ നാൽപത്തെട്ടും കൊമേഴ്സ് വിഭാഗത്തിൽ എഴുപത്തിനാലും ഡിസ്റ്റിങ്ഷനുകളാണ് സ്കൂളിന് ലഭിച്ചത്. സയൻസ് കൊമേഴ്സ് വിഭാഗങ്ങളിൽ  മുഴുവൻ വിദ്യാർഥികളും ഉപരിപഠനാർഹത നേടിയതായി സ്കൂൾ പ്രിൻസിപ്പൽ  ഫാ.ഏബ്രഹാം ജോസഫ് പറഞ്ഞു. വിദ്യാർഥികളെ സ്കൂൾ മാനേജറും ബോംബെ ഭദ്രാസനാധിപനുമായ ഗീർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത അഭിനന്ദിച്ചു.