മുംബൈ∙ ധാരാവി ചേരിയിലെ പതിന്നാലുവയസ്സുകാരി മലീഷ ഖർവ ഇനി ആഡംബര സ്കിൻ കെയർ ബ്രാൻഡിന്റെ പരസ്യ മോഡൽ. ടർപായയും തുണികളും വലിച്ചു കെട്ടിയ കൊച്ചുവീട്ടിൽ നിന്നുള്ള ‘ചേരിയുടെ രാജകുമാരിയെ’ തേടി ഹോളിവുഡിൽ നിന്ന് 2 സിനിമകളിൽ അഭിനയിക്കാനുള്ള അവസരവും എത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷമായി മലീഷയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ധാരാവി ചേരിയിലെ പതിന്നാലുവയസ്സുകാരി മലീഷ ഖർവ ഇനി ആഡംബര സ്കിൻ കെയർ ബ്രാൻഡിന്റെ പരസ്യ മോഡൽ.   ടർപായയും തുണികളും വലിച്ചു കെട്ടിയ കൊച്ചുവീട്ടിൽ നിന്നുള്ള ‘ചേരിയുടെ രാജകുമാരിയെ’ തേടി ഹോളിവുഡിൽ നിന്ന് 2 സിനിമകളിൽ അഭിനയിക്കാനുള്ള അവസരവും എത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷമായി മലീഷയെ രാജ്യത്തിനറിയാം. അതിനു പിന്നിൽ സിനിമ തോറ്റുപോകുന്ന കഥയുണ്ട്. ഹോളിവുഡ് നടനും ഡാൻസറും കൊറിയോഗ്രഫറുമായ റോബർട്ട് ഹോഫ്മാൻ മുംബൈ സന്ദർശനത്തിന് എത്തുമ്പോൾ അവൾക്ക് പ്രായം 10. 

 പ്രസരിപ്പോടെ ഓടിനടക്കുന്ന പെൺകുട്ടി അദ്ദേഹത്തിന്റെ ക്യാമറക്കണ്ണിൽ പെട്ടു. മോഡലാകാനാണ് ആഗ്രഹമെന്ന് മലീഷ ഹോഫ്മാനോടു പറഞ്ഞു. ഇതോടെ, കുട്ടിയുടെ പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയ അദ്ദേഹം പല ഫോട്ടോകളും പോസ്റ്റ് ചെയ്തു. ചേരിയുടെ രാജകുമാരി എന്നു സ്വയം വിളിച്ച മലീഷ വീട്ടിലെ വിശേഷങ്ങൾ ഉൾപ്പെടെ പോസ്റ്റ് ചെയ്യാൻ ആരംഭിച്ചു. ഒട്ടേറെ ഫോളോവേഴ്സിനെയും ലഭിച്ചു.  ആരാധകരുടെ ചോദ്യങ്ങൾക്കെല്ലാം മറുപടിയും നൽകാറുണ്ട്. ചേരിയിലെ ജീവിതം സങ്കടപ്പെടുത്താറില്ലേയെന്ന് ചോദിക്കുന്നവരോട്,  ഇതെന്റെ വീടാണ്  എന്റെ വീടിനെ ഞാൻ സ്നേഹിക്കുന്നെന്നാണ് മറുപടി. പ്രിയങ്ക ചോപ്രയാണു റോൾ മോഡൽ.

ADVERTISEMENT

സ്വപ്നം കണ്ട ഉയരങ്ങളിലേക്ക് യാത്ര ചെയ്യുമ്പോഴും വന്ന വഴി മറക്കാത്ത മലീഷയ്ക്ക് വലിയ അഭിനന്ദനമാണു കിട്ടുന്നത്. അതിനിടെ ചില മോഡലിങ് അവസരങ്ങളുമെത്തി. ആഡംബര സ്കിൻ കെയർ ബ്രാൻഡായ  ഫോറസ്റ്റ് എസൻഷ്യൽസിന്റെ മുഖമാണ് ഇന്ന് മലീഷ. താൻ മോഡലായ ബ്രാൻഡിന്റെ സ്റ്റോർ സന്ദർശിക്കാൻ സ്കൂൾ യൂണിഫോം അണിഞ്ഞ് അവൾ എത്തിയ ചിത്രങ്ങളും ഹിറ്റായി. മുംബൈ നഗരത്തിലെ സർക്കാർ സ്കൂളിൽ പഠിക്കുന്ന മലീഷ പഠനകാര്യത്തിലും മിടുക്കിയാണ്. ഇംഗ്ലിഷാണ് ഇഷ്ടവിഷയം. സ്വപ്നമെന്താണെന്നു ചോദിച്ചാൽ അൽപം കൂടി മെച്ചപ്പെട്ട ജീവിതമെന്നാണു മറുപടി. സ്വപ്നങ്ങളിലേക്കുള്ള യാത്ര തുടരുകയാണു മലീഷ.